കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: സരിത്തിനെ കസ്റ്റഡിയിൽ വിട്ടയച്ചു, ഫോൺകോൾ രേഖകളും തേടും!!

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിനെ കസ്റ്റഡിയിൽ വിട്ടയച്ചു. കള്ളക്കടത്ത് കേസിൽ പിടിയിലായ മുൻ യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിന്റെ ആദ്യത്തെ ഫോൺ കോളും വസ്ത്ര വ്യാപാരിക്കാണ് ലഭിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്വർണ്ണക്കടത്തിൽ തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വരാൻ വൈകിയെന്നും അക്കാര്യം തിരക്കാനും കോൺസൽ ജനറൽ അറിയിച്ചത് പ്രകാരമാണ് കസ്റ്റംസ് അധികൃതരെ വിളിച്ച് ഇക്കാര്യം അറിയിച്ചതെന്നാണ് സ്വപ്ന നൽകുന്ന വിവരം. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നടിയെ ആക്രമിച്ച സംഭവം;പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം?ശോഭ സുരേന്ദ്രന്‍ ഉപവാസ സമരത്തിന്...നടിയെ ആക്രമിച്ച സംഭവം;പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം?ശോഭ സുരേന്ദ്രന്‍ ഉപവാസ സമരത്തിന്...

ഏഴ് ദിവസത്തെ കസ്റ്റഡിയിൽ

ഏഴ് ദിവസത്തെ കസ്റ്റഡിയിൽ

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടയച്ചിട്ടുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയുടേതാണ് കസ്റ്റഡിയിൽ വിട്ടയച്ച നടപടി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് സരിത്തിന്റെ കസ്റ്റഡി അനിവാര്യമാണെന്നാണ് കസ്റ്റംസ് ഉന്നയിച്ച വാദം. ഇത് കണക്കിലെടുത്താണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സരിത്ത് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ജൂൺ 13ന് പരിഗണിക്കും.

Recommended Video

cmsvideo
പത്താം ക്ലാസ് പാസാകാത്ത സ്വപ്‌ന, പക്ഷേ UAE കോണ്‍സുലേറ്റില്‍ ജോലി | Oneindia Malayalam
കോൾ റെക്കോർഡ് സംബന്ധിച്ച വിവരം

കോൾ റെക്കോർഡ് സംബന്ധിച്ച വിവരം

സരിത്തിന്റെ കോൾ റെക്കോർഡ് സംബന്ധിച്ച വിവരങ്ങളും കസ്റ്റംസ് ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്. ഫോൺ കോൾ സംബന്ധിച്ച വിവരങ്ങളിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. കസ്റ്റഡിയിൽ ലഭിച്ച ശേഷം സരിത്തിനെ വിശദമായി ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. സരിത്തിന്റെ സുഹൃത്തും സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതുമായ സ്വപ്ന സുരേഷ് ഒളിവിലാണുള്ളത്. കഴിഞ്ഞ ദിവസം അഭിഭാഷകൻ മുഖേന ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച സ്വപ്ന തനിക്ക് സ്വർണ്ണക്കടത്തിൽ നേരിട്ട് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു

സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു


സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നീക്കമാണ് കസ്റ്റംസ് നടത്തുന്നത്. ഇതിനായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറയ്ക്ക് കസ്റ്റംസ് കത്തയച്ചിട്ടുണ്ട്. ഇതോടെ ദൃശ്യങ്ങൾ നൽകാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ഡിജിപി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

പോലീസിന്റെ സഹായം തേടിയില്ല

പോലീസിന്റെ സഹായം തേടിയില്ല


സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തുന്ന കസ്റ്റംസ് അന്വേഷണത്തിനായി ഇതുവരെയും പോലീസിന്റെ സഹായം തേടിയിട്ടില്ല. പോലീസിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് പോലിസിനെ കേസിൽ ഉൾപ്പെടുത്താത്തതെന്നാണ് റിപ്പോർട്ടുകൾ. സന്ദീപിന്റെ സുഹൃത്തായ കൊടുവള്ളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെ തിരുവനന്തപുരത്തും കൊച്ചിയിലും സന്ദീപ് നായർക്കായി തിരച്ചിലും നടത്തിവരുന്നുണ്ട്. ഇവർക്ക് രാഷ്ട്രീയ നേതാക്കളുടെ സഹായം ലഭിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

 ഉന്നത ബന്ധങ്ങളോ?

ഉന്നത ബന്ധങ്ങളോ?


സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാണെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന് സംസ്ഥാനത്തെ രണ്ട് ഐപിഎസ് ഉന്നതരുമായും വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായും ബന്ധമുണ്ടെന്ന് കസ്റ്റംസ് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സരിത്ത് കസ്റ്റിന്റെ പിടിയിലായ ശേഷം സരിത്ത് സ്വപ്നയുമായി സംസാരിച്ചെന്നാണ് വിവരം. ഇതിനിടെ ഒളിവിൽ പോയെന്നുമാണ് പുറത്തുവരുന്ന വിവരം.

English summary
Kerala gold smuggling case: Sarith send to custody for 7 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X