• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സരിത്തും സ്വപ്നയും ഒന്നും രണ്ടും പ്രതികൾ: മൂന്നാം പ്രതി ഫൈസൽ ഫരീദ്, എൻഐഎ എഫ്ആറിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച എഫ്ഐആറിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ സരിത്തിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് എഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫൈസൽ ഫരീദാണ് കേസിലെ മൂന്നാം പ്രതി. ഇയാൾ ആവശ്യപ്പെട്ടത് പ്രകാരമാണ് സ്വർണ്ണം കടത്തിയതെന്ന് അറസ്റ്റിലായ സരിത്ത് കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

6 മാസത്തിനുള്ളില്‍ 8 നയതന്ത്രബാഗുകള്‍, സരിത്തിന്റെ ദൃശ്യങ്ങള്‍, സ്വപ്‌നയും സന്ദീപും മുഖ്യകണ്ണി

ജൂൺ 26നാണ് തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച 30 കിലോ സ്വർണ്ണം പിടിച്ചെടുത്തത്. ഇതോടെയാണ് യുഎഇ കോൺസുലേറ്റിലെ മുൻ പിആഒ ആയിരുന്ന സരിത്താണ് കേസുമായി ബന്ധപ്പെട്ട് ഇതിനകം അറസ്റ്റിലായത്.

ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന്

ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന്

സ്വർണ്ണക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രവി പ്രകാശ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എൻഐഎ നിയമത്തിന്റെ 21ാം വകുപ്പ് അനുസരിച്ച് മുൻകൂർ ജാമ്യഹർജി പരിഗണിക്കാൻ ഹൈക്കോടതിയ്ക്ക് കഴിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു. ജാമ്യഹർജി പരിഗണിക്കാൻ സ്പെഷ്യൽ കോടതിയ്ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അഭിഭാഷകൻ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് സ്വപ്ന സുരേഷ് സമർപ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് അശോക് മേനോനാണ് പരിഗണിച്ചത്.

സ്വപ്ന ഇടപെട്ടെന്ന്

സ്വപ്ന ഇടപെട്ടെന്ന്

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽ എത്തിയ സ്വർണ്ണം പുറത്തെത്തിക്കുന്നതിന് വേണ്ടി സ്വപ്ന ഇടപെട്ടതായി ബോധ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ സരിത്തിന്റെയും ഒളിവിൽ പോയ സന്ദീപ് നായരുടെ ഭാര്യ സൌമ്യയും ഇത് സംബന്ധിച്ച് കസ്റ്റംസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. മൂൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്ന പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട സത്യാവസ്ഥ വെളിപ്പെടണമെങ്കിൽ സ്വപ്നയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അഭിഭാഷകൻ പറയുന്നു.

 ചൊവ്വാഴ്ച വാദം കേൾക്കും

ചൊവ്വാഴ്ച വാദം കേൾക്കും

സ്വർണ്ണക്കടത്തുകേസിൽ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് വിളിച്ചുവരുത്താൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. നിലവിലെ സ്വർണ്ണക്കടത്ത് കേസ് രാജ്യസുരക്ഷയ്ക്ക് പുഖമേ സാമ്പത്തിക സ്ഥിരതയെയും ബാധിക്കുന്ന വിഷയമായതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കരുതെന്നും അഡ്വക്കറ്റ് രാംകുമാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിച്ച കേരള ഹൈക്കോടതി കേസിൽ വാദം കേൾക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും കോൺസൽ ജനറൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കസ്റ്റംസ് അധികൃതരോട് ഡിപ്ലോമാറ്റിക് ബാഗേജിനെക്കുറിച്ച് തിരക്കിയതെന്നുമാണ് സ്വപ്ന ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്.

 യുഎപിഎ ചുമത്തി?

യുഎപിഎ ചുമത്തി?

യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളാണ് സ്വർണ്ണക്കടത്തുകേസിലെ പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി ചുമത്തിയിട്ടുള്ളത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസായതുകൊണ്ട് തന്നെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

സരിത്ത് എത്തിയത് സ്വന്തം വാഹനത്തിൽ

സരിത്ത് എത്തിയത് സ്വന്തം വാഹനത്തിൽ

കഴിഞ്ഞ ആറ് മാസത്തിനിടെ തിരുവനന്തപുരം വിമാനത്താവളം വഴി എട്ട് ഡിപ്ലോമാറ്റിക് ബാഗേജുകളാണ് വന്നിട്ടുള്ളത്. ബാഗുകൾ വാങ്ങാനെത്തിയ സരിത്ത് സ്വന്തം കാറുകളിലാണ് എത്തിയതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഡിപ്ലോമാറ്റിക് ബാഗുകൾ കൈപ്പറ്റുന്നതിനായി എത്തുന്നവർ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന ചട്ടം നിലനിൽക്കവേയാണ് സരിത്ത് സ്വന്തം വാഹനത്തിൽ എത്തിയിരുന്നത്. വിമാനത്താവളത്തിൽ നിന്ന് ബാഗേജ് കൈപ്പറ്റിയ ശേഷം സരിത്ത് പേരൂർക്കട ഭാഗത്തേക്കാണ് പോയിരുന്നത്.

സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

സ്വർണ്ണം കൈമാറിയ ശേഷം മാത്രമാണ് സരിത്ത് കോൺസുലേറ്റിലേക്ക് പോയിരുന്നതെന്നുമാണ് കസ്റ്റംസിന്റെ നിഗമനം. ഇതോടെ ഈ റൂട്ടിലുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം. സ്വർണ്ണക്കടത്തിനായി സംഘം ഉപയോഗിച്ചുവെന്ന് കരുതുന്ന കാറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ജനുവരി മുതലുള്ള ദൃശ്യങ്ങളാണ് പോലീസിൽ നിന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാൽ ജനുവരി മുതലുള്ള സിസിടിവി ദൃശ്യങ്ങൾ തങ്ങളുടെ കൈവശമില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.

കേസ് എൻഐയ്ക്ക്

കേസ് എൻഐയ്ക്ക്

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസ് എൻഐഎ അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്ന സാഹചര്യത്തിൽ വിവിധ കേന്ദ്ര ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ എൻഐഎ അന്വേഷണം നടത്തുമെന്ന പ്രഖ്യാപനം പുറത്തുവരുന്നത്.

English summary
Kerala Gold Smuggling Case: Sarith & Swapna Suresh as the Prime Accused NIA Released The FIR Sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more