
സ്വപ്നയെയും പിസിയെയും വീണ്ടും കുരുക്കി; സരിത നായരുടെ രഹസ്യമൊഴി അന്വേഷണ സംഘത്തിന് !
തിരുവനന്തപുരം : സ്വർണ്ണക്കള്ളക്കടത്ത് കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. ഗൂഢാലോചന കേസിൽ സോളാർ കേസ് പ്രതിയായ സരിത എസ് നായർ നൽകിയ രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ ആരോപണങ്ങൾ പറയാൻ സ്വപ്ന സുരേഷും പി സി ജോർജ്ജും ശ്രമിച്ചു എന്നാണ് സരിത എസ് നായർ ഇതിന് മുൻപ് വ്യക്തമാക്കിയിരുന്നത്. കേരളത്തിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ തയ്യാറായത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് സരിതയുടെ മൊഴി എടുത്തത്. പിന്നാലെ, പ്രത്യേക സംഘം എസ് പി മധുസൂദനൻ മൊഴി കോടതിയ്ക്ക് സമർപ്പിച്ചു.

അതേസമയം, നിലവിലെ കേസുമായി ബന്ധമില്ലാത്ത പുതിയ വെളിപ്പെടുത്തലുകൾ മൊഴിയിലുണ്ടെങ്കിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്നാണഅ വിവരം. സരിതയുടെ മൊഴിയിൽ പറയുന്ന മറ്റ് ചില കാര്യങ്ങള്കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിക്ക് പ്രധാന സാക്ഷിയാണ് സരിത എസ് നായർ.
'സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസുകൾ'; സ്വപ്ന

മുൻ എം എൽ എ പി സി ജോർജ്ജ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ നേരത്തെ മൊഴി നൽകിയിരുന്നു. സ്വപ്നയും പി സി ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ. കെ ടി ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്.

മുൻ എം എൽ എ പി സി ജോർജ് ഇതിന് വേണ്ടി പല തവണ വിളിച്ചു. തുടർന്ന് ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ടെന്നും സരിത പറഞ്ഞിരുന്നു. സ്വപ്നയുടെ കയ്യിൽ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറി എന്നാണ് സരിതയുടെ മൊഴി.
നമ്മുടെ നായിക മീര ജാസ്മിൻ; ഇതാ പുത്തൻ ലുക്കിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് പ്രിയപ്പെട്ട ആരാധകർ

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ പി സി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി എറണാകുളത്ത് ജോർജ്ജും സ്വപ്നയും ക്രൈം നന്ദകുമാറും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ പി സി ജോർജ്ജിന്റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി എന്ന് സരിത മൊഴിയിൽ ആരോപിച്ചിരുന്നു.

അതേസമയം, ജോർജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറിയിരുന്നു. അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾക്ക് പിന്നാലെ, തന്നെ വെറുതെ കേസിൽ വലിച്ചിഴക്കുന്നു എന്ന് ആരോപിച്ച് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത കോടതിയ്ക്ക് മുന്നിൽ എത്തിയിരുന്നു.

എന്നാൽ, പകർപ്പ് സരിതയ്ക്ക് നൽകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു സരിതയുടെ ആവശ്യത്തെ തള്ളിയത്. കേസിൽ അന്വേഷണം തുടരുകയാണെന്നും മൊഴിയുടെ പകർപ്പ് മൂന്നാം കക്ഷിക്ക് നൽകില്ലെന്നും കോടതി വ്യക്തമാക്കിയത്.അതേസമയം, സരിത നായർക്കെതിരെ പ്രതികരിച്ച് സ്വപ്ന സുരേഷ് ഇന്നലെ രംഗത്ത് വന്നിരുന്നു.

ഗൂഢാലോചന കേസിൽ കൂടുതൽ വകുപ്പുകൾ തനിക്കെതിരെ ചുമത്തുന്നതിൽ ആശങ്ക ഇല്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസുകൾ എടുക്കുന്നത്. സരിത നായരെ താൻ ജയിലിൽ വച്ച് ഇതിനു മുൻപ് ഒരു തവണ കണ്ടിട്ടുണ്ടെന്നും സ്വപ്ന ആരോപിച്ചു.