കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതിന്റെ നിര്‍ണ്ണായക മൊഴി; ശിവശങ്കറിന് സ്വര്‍ണ്ണകടത്തില്‍ പങ്കില്ല; ഗൂഢാലോചന നടന്നത് ഫ്‌ളാറ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകള്ളകടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് മുന്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന് പങ്കില്ലെന്ന് പങ്കില്ലെന്ന് മൊഴി. സ്വര്‍ണ്ണകടത്തിന്റെ ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കില്ലെന്ന് പ്രതി സരിത്താണ് മൊഴി നല്‍കിയിരിക്കുന്നത്. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് സരിത് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വര്‍ണ്ണകടത്ത് കേസില്‍ ശിവശങ്കറിന്റെ മേല്‍ ആരോപണം ഉയര്‍ന്നതോടെയാണ് ഇദ്ദേഹത്തെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയത്. പിന്നീട് ശിവശങ്കര്‍ ദീര്‍ഘാവധിയില്‍ പ്രവേശിക്കുകയായിരുന്നു. സ്വപ്‌ന സുരേഷ് പലതവണയായി ശിവശങ്കറിന്റെ ഫ്്‌ളാറ്റില്‍ പോയതായി തെളിഞ്ഞിരുന്നു.

 ഗൂഢാലോചന

ഗൂഢാലോചന

ശിവശങ്കറിന് ഗൂഢാലോചനയില്‍ പങ്കില്ലെങ്കിലും ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ തന്നെയാണെന്ന് സരിത് സമ്മതിച്ചിട്ടുണ്ട്.പല കള്ളകടത്തിന്റേയും ഗൂഢാലോചനയും ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ച് നടന്നിട്ടുണ്ടെന്ന് സരിത് മൊഴി നല്‍കി.

സ്വപ്‌ന വഴി

സ്വപ്‌ന വഴി

സ്വപ്‌ന വഴിയാണ് സരിത് ശിവശങ്കറിനെ പരിചയപ്പെടുന്നതും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനും നടപടി തുടങ്ങിയിട്ടുണ്ട്. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരംഉടന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കും. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുക.

മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

നേരത്തെ ശിവശങ്കറിന്റെ ഫ്്‌ളാറ്റില്‍ പരിശോധന നടത്തുകയും സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റഡിയിലെടുക്കയും ചെയ്തിരുന്നു. ഒപ്പം സെക്യൂരിറ്റി ജിവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടറിയേറ്റിന് സമീപച്ചുള്ള ഫ്‌ലാറ്റില്‍ പ്രതിഷേധക്കാര്‍ കരി ഓയില്‍ ഒഴിച്് പ്രതിഷേധിച്ചിരുന്നു. ഇതോടെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
How Swapna Suresh And Sandeep Nair Escaped From Kerala; Here All Details | Oneindia Malayalam
ജലാല്‍ കസ്റ്റംസില്‍ കീഴടങ്ങി

ജലാല്‍ കസ്റ്റംസില്‍ കീഴടങ്ങി

അതേസമയം തന്നെ ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിച്ച് നടക്കുന്ന വിവിധ സ്വര്‍ണ്ണകള്ളകടത്ത് കേസിലെ പ്രതിയായ ജലാല്‍ കസ്റ്റംസില്‍ കീഴടങ്ങി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ജലാല്‍ കീഴടങ്ങിയത്. ജലാല്‍ അടക്കം മൂന്ന് പേരാണ് നിലവില്‍ കസ്റ്റിസിന്റെ കസ്റ്റഡിയിലുള്ളത്. മൂന്ന് പേരെയും ചോദ്യം ചെയ്ത് വരികയാണ്.

സ്വര്‍ണണകടത്ത്

സ്വര്‍ണണകടത്ത്

നയതന്ത്ര ബാഗ് വഴി മുമ്പും സ്വര്‍ണണകടത്ത് നടന്നിട്ടുണ്ടെന്നും ജൂണില്‍ മാത്രം 27 കിലോ സ്വര്‍ണ്ണം കടത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജൂണ്‍ 24, 26 തിയ്യതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തുന്നത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷയുടെ പേരിലാണ് ബാഗ് വിമാനത്താവളത്തിലെത്തിയിരുന്നത്. സരിതാണ് ഇത് കൈപറ്റിയത്.

രണ്ട് തവണ

രണ്ട് തവണ

രണ്ട് തവണയായാണ് സ്വര്‍ണ്ണം കടത്തിയത്. ജൂണ്‍ 24 ന് ഒന്‍പത് കിലോ സ്വര്‍ണ്ണവും 26 ന് 18 കിലോ സ്വര്‍ണ്ണവുമാണ് കടത്തിയത്. കള്ളകടത്തിന് പിന്നില്‍ സ്വ്പ്‌നയും സന്ദീപും സരിത്തും തന്നെയാണെന്നും വ്യക്തമായിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് ദുബൈയില്‍ വ്യവസായിയായ ഫൈസല്‍ ഫരീദ്. ഇയാളാണ് സ്വര്‍ണ്ണം കയറ്റി അയക്കുന്നത്.

English summary
Kerala Gold Smuggling Case: sivasankar was not Involved in gold Smuggling, Sarith to Customs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X