കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ കോണ്‍സുലേറ്റ് അറ്റാഷയുടെ ഗണ്‍മാനെ കാണാനില്ല; മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്

Google Oneindia Malayalam News

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി. എആര്‍ ക്യാമ്പിലെ പൊലീസുകാരനായ ജയാഘോഷിനെയാണ് കാണാതായത്. കരിമണല്‍ സ്വദേശിയായ ജയ്‌ഘോഷിനെ വ്യാഴാഴ്ച്ച മുതലാണ് കാണാതായതത്. ഇത് സംബന്ധിച്ച് ബന്ധുക്കളാണ് തുമ്പ പൊലീസില്‍ പരാതി നല്‍കിയത്.

Recommended Video

cmsvideo
Kerala Gold Smuggling Case; UAE Consulate Attache's Gunman is Missing | Oneindia Malayalam

വട്ടിയൂര്‍ കാവിലാണ് ജയ്‌ഘോഷ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച്ച അദ്ദേഹം കുടുംബത്തെ കരിമണലിലെ കുടുംബവീട്ടിലേക്ക് മാറ്റുകയായിരുന്നു. ഒപ്പം അനുവദിച്ച പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

gun man

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ ജയ്‌ഘോഷിന്റെ പേരുകളും ഉയര്‍ന്നിരുന്നു. സ്വര്‍ണ്ണം പിടിച്ചെടുത്ത ദിവസം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള സ്വപ്‌ന സുരേഷ് ജയ്‌ഘോഷിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ജയ്‌ഘോഷിനെ ദേശീയ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരങ്ങള്‍ ഒന്നും ലഭി്ച്ചിരുന്നില്ല. പൊലീസ് കേന്ദ്ര ഏജന്‍സികളഉമായി അന്വേഷണം നടത്തി വരികയാണ്.

അതേസമയം കേസിലെ ഗൂഢാലോചനയില്‍ പങ്കുണെട്ന്ന ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെ നിര്‍ണ്ണായക വിവരങ്ഹള്‍ അന്വേണം സംഘത്തിന് ലഭിട്ടുവന്നാണ് റിപ്പോര്‍ട്ട്.

സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തിന് കാരണക്കാരന്‍ ശിവശങ്കറാണെന്നാണ് പറയന്നത്. സ്പേസ് പാര്‍ക്കില്‍ ഓപറേഷന്‍ മാനേജറായിട്ടാണ് സ്വപ്ന സുരേഷ് പ്രവര്‍ത്തിച്ചിരുന്നത്. ഈ നിയമനം ലഭിക്കാന്‍ കാരണം ശിവശങ്കറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ശുപാര്‍ശ പ്രകാരമാണ് സ്പേസ് പാര്‍ക്കിലേക്ക് സ്വപ്ന സുരേഷ് എത്തുന്നത്. ഇവര്‍ക്ക് സ്വപ്നയുടെ പേര് നിര്‍ദേശിച്ചതും പ്രൊഫൈല്‍ നല്‍കിയതും ശിവശങ്കറാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സമിതിക്ക് ലഭിച്ചുവത്രെ.

പാലത്തായിലെ പെണ്‍കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളൊക്കെ ഇല്യൂഷനായിരിക്കും!!പാലത്തായിലെ പെണ്‍കുട്ടി സഹപാഠിയോടു പറഞ്ഞ കാര്യങ്ങളൊക്കെ ഇല്യൂഷനായിരിക്കും!!

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കും; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തികുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കും; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി

ജോസ് കെ മാണി യുഡിഎഫിലേക്ക് മടങ്ങുമോ; പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ നേതൃത്വംജോസ് കെ മാണി യുഡിഎഫിലേക്ക് മടങ്ങുമോ; പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ നേതൃത്വം

English summary
Kerala Gold Smuggling Case; UAE Consulate Attache's Gunman is Missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X