കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം ഒരു ലക്ഷത്തിന് മുകളില്‍; ബയോഡാറ്റയും വ്യാജമെന്ന്; ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സ്വപ്‌ന സുരേഷിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഓരോ മണിക്കൂറിലും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ കണ്‍സള്‍ട്ടന്റ് ആയി എത്തിയ സ്വപ്‌ന 2016 ലെ തൊഴില്‍ പോര്‍ട്ടലുകളില്‍ നല്‍കിയ ബയോഡാറ്റ ഫയലില്‍ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഗാന്ധി കുടുംബത്തിന് ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ; പണമിടപാട് അന്വേഷിക്കുന്നു, പ്രത്യേക പാനല്‍ഗാന്ധി കുടുംബത്തിന് ഉഗ്രന്‍ പൂട്ടൊരുക്കി അമിത് ഷാ; പണമിടപാട് അന്വേഷിക്കുന്നു, പ്രത്യേക പാനല്‍

2011 ല്‍ ബികോം ബിരുദം

2011 ല്‍ ബികോം ബിരുദം

മഹാരാഷ്ട്ര ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് 2011 ല്‍ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്ട്‌മെന്റില്‍ നല്‍കിയിരിക്കുന്നത്.

1 ലക്ഷത്തിന് മുകളില്‍ ശമ്പളം

1 ലക്ഷത്തിന് മുകളില്‍ ശമ്പളം

അതേസമയം ഇതില്‍ നിന്നും വിപരീതമായി തൊഴില്‍ പോര്‍ട്ടലിലെ ഹോം പേജില്‍ ബികോം കോഴ്‌സ് ഇല്ലാത്ത ജലന്തര്‍ ഡോ. ബിആര്‍ അംബേദ്ക്കര്‍ എന്‍ഐടിയില്‍ നിന്നും ബികോ എടുത്തുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ബിരുദം മാത്രമുള്ള സ്വപ്നക്ക് ഒരു ലക്ഷം രൂപക്ക് മുകളിലാണ് സാലറി.

 25000 രൂപ

25000 രൂപ

ബിരുദമെടുക്കുന്നതിന് മുമ്പ് ഇത്തിഹാദ് എയര്‍വെയ്‌സ്, സൗത്ത് ആഫ്രിക്കന്‍ എയര്‍വെയ്‌സ്, കുവൈത്ത് എയര്‍വെയ്‌സ് എന്നിവയുമായി ബന്ധപ്പെട്ടും സ്വപ്‌ന സുരേഷ് പ്രവര്‍ത്തിച്ചിരുന്നു. എയര്‍ ഇന്ത്യാ സ്റ്റാറ്റസില്‍ ആയിരുന്നപ്പോള്‍ ഏകദേശം 25000 രൂപയായിരുന്നു ശമ്പളം.

 7 സ്ഥാപനങ്ങളില്‍

7 സ്ഥാപനങ്ങളില്‍

2005 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മാത്രം 7 സ്ഥാപനങ്ങളില്‍ സ്വപ്‌ന സുരേഷ് ജോലി നോക്കിയിട്ടുണ്ട്. 2012 മുതല്‍ 2014 വരെ തിരുവനന്തപുരത്തെ വിവിധ എച്ച്ആര്‍ കമ്പനികളിലായിരുന്നു ജോലി. സ്വപ്‌ന കേരളം വിട്ടതായാണ് സംശയിക്കുന്നത്. ഇവരുടെ സുഹൃത്തുക്കള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

 കസ്റ്റംസ് പരിശോധന

കസ്റ്റംസ് പരിശോധന

കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ആറ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിശോധനയില്‍ സ്വപ്‌നയുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവും ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് അധികൃതര്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക്, ബാങ്ക് പാസ് ബുക്ക്, ചില ഫയലുകള്‍ എന്നിവയും ഉദ്യോദഗസ്ഥര്‍ പിടിച്ചെടുത്തു.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

ഇതിനിടെ സ്വപ്‌ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.

കേന്ദ്ര ഏജന്‍സികള്‍

കേന്ദ്ര ഏജന്‍സികള്‍

സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, നിര്‍മല സീതാരാമനെ കാണുന്നത്. കസ്റ്റംസ് അന്വേഷണം കൂടാതെ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണോ എന്ന കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

English summary
Kerala Gold Smuggling Case; Swapna Suresh Biodata Is also Fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X