കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ഇടപാടിലും കൃത്യമായി കമ്മീഷൻ വാങ്ങി: കോൺസുൽ ജനറലിനെതിരെ സ്വപ്നയുടെ മൊഴി, കുരുക്ക് മുറുകും!!

Google Oneindia Malayalam News

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിൽ യുഎഇ കോൺസുൽ ജനറലിനെതിരെ നിർണായക മൊഴി. കേസിലെ പ്രതിയും മുൻ യുഎഇ കോൺസുലേറ്റ് ജീവനക്കാരിയുമായിരുന്ന സ്വപ്ന സുരേഷിന്റെതാണ് മൊഴി. സ്വർണ്ണക്കടത്ത് ഉൾപ്പെടെ എല്ലാ ഇടപാടുകളിലും യുഎഇ കോൺസുൽ ജനറൽ കമ്മീഷൻ കൃത്യമായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് സ്വപ്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതിനകം നൽകിയ മൊഴി.

'മോദിയുടെ ചെവി പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന രാമൻ'; വൈറൽ ചിത്രം പങ്കുവെച്ച് ശശി തരൂർ'മോദിയുടെ ചെവി പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന രാമൻ'; വൈറൽ ചിത്രം പങ്കുവെച്ച് ശശി തരൂർ

 കമ്മീഷൻ കൈപ്പറ്റിയെന്ന്

കമ്മീഷൻ കൈപ്പറ്റിയെന്ന്


ലോക്ക്ഡൌണിന് മുമ്പ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 20 തവണ കള്ളക്കടത്ത് നടത്തി. ഈ 20 തവണയും കോൺസുൽ ജനറൽ കമ്മീഷൻ വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ. ഇതിനെല്ലാം പുറമേ യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിക്കും എല്ലാത്തവണയും കോൺസുലേറ്റ് ജനറൽ പണം വാങ്ങിയെന്നും സ്വപ്ന സാക്ഷ്യപ്പെടുത്തുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് മുമ്പായാണ് കോൺസുൽ ജനറൽ ഇന്ത്യ വിടുന്നത്. ഈ സമയത്ത് രണ്ട് ലക്ഷം ഡോളർ ഇയാളുടെ പക്കലുണ്ടായിരുന്നുവെന്നും സ്വപ്ന മൊഴിയിൽ പറയുന്നുണ്ട്.

 ബുദ്ധിപരമായി ഇന്ത്യ വിട്ടു

ബുദ്ധിപരമായി ഇന്ത്യ വിട്ടു

സ്വർണ്ണക്കടത്ത് വഴി ലഭിച്ച പണമെല്ലാം ഡോളറാക്കി മാറ്റിയ ശേഷം നയതന്ത്ര പരിരക്ഷ ഉപയോഗിച്ചാണ് കോൺസുൽ ജനറൽ ഇന്ത്യ വിടുന്നത്. നേരത്തെയും ഇത്തരത്തിൽ ഉദ്യോഗസ്ഥൻ പണവുമായി വിദേശത്ത് മടങ്ങിയിട്ടുണ്ട്. ഒരിക്കൽ താനും സരിത്തും കോൺസുൽ ജനറലിനൊപ്പം വിദേശത്തേക്ക് പോയെന്നും സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. കള്ളക്കടത്ത് വഴി ലഭിക്കുന്ന കമ്മീഷനിലൂടെ സമ്പാദിച്ച പണം കോൺസുൽ ജനറൽ യൂറോപ്പിൽ ഒരു ബിസിനസിനായി മുടക്കിയെന്നും സ്വപ്ന വ്യക്തമാക്കി.

അന്വേഷണം ദുബായിലേക്ക്

അന്വേഷണം ദുബായിലേക്ക്


സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘത്തിന് ദുബായിലേക്ക് പോകാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ ഒരു എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനുൾപ്പെടെ രണ്ടംഘ സംഘമാണ് അന്വേഷണത്തിനായി ദുബായിലേക്ക് പുറപ്പെടുക. അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാൻ അനുമതി നൽകിയതായാണ് പുറത്തുവന്ന റിപ്പോർട്ട്. ഇതോടെ രണ്ട് ദിവസത്തിനകം ദുബായിലേക്ക് പോകുമെന്നാണ് സൂചന.

 ഫൈസൽ ഫരീദിനെ തേടി?

ഫൈസൽ ഫരീദിനെ തേടി?

കേസിൽ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുകയാണ് വിദേശ യാത്രയിലെ പ്രധാന ലക്ഷ്യം. എൻഐഎ ഇതിനായി ദുബായ് പോലീസിന്റെ സഹായവും തേടും. സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെ ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. നിലവിൽ ഫൈസൽ ഫരീദ് ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം.

അറ്റാഷെയെ ചോദ്യം ചെയ്യും?

അറ്റാഷെയെ ചോദ്യം ചെയ്യും?


സ്വർണ്ണക്കടത്ത് കേസിൽ അറ്റാഷെക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്കുള്ള അനുമതിയും തേടിയിട്ടുണ്ട്. ഇക്കാര്യവും വിദേശയാത്രക്കിടെ ദുബായ് അധികൃതരുമായോ യുഎഇ അധികൃതരുമായോ ചർച്ച ചെയ്യാനും സാധ്യതയുണ്ട്.

വെളിപ്പെടുത്തൽ തലവേദന

വെളിപ്പെടുത്തൽ തലവേദന

സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന് തലവേദനയായി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. എൻഐഎ സംഘം ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയുടെ ഏജന്റായി പ്രവർത്തിച്ചതിന് ലഭിച്ചതാണെന്നായിരുന്നു സ്വപ്ന സുരേഷ് വ്യക്തമാക്കിയത്. ഇതാണ് എം ശിവശങ്കറിന് തിരിച്ചടിയായിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായതോടെ സ്വർണ്ണക്കടത്ത് വഴി സമ്പാദിച്ചതല്ല ലോക്കറിലുള്ള പണമെന്ന് വരുത്തിത്തീർക്കാൻ സ്വപ്ന നടത്തിയ നീക്കമാണ് സർക്കാരിനും തിരിച്ചടിയായിട്ടുള്ളത്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചെയർമാൻ എന്നിരിക്കെ സർക്കാരിനും കുരുക്ക് മുറുകുന്ന സാഹചര്യമാണുള്ളത്.

English summary
Kerala Gold smuggling case: Swapna Suresh gave statemtment against UAE Consul general
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X