India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്ന സുരേഷ് താമസം മാറി; ആരോഗ്യ പ്രശ്നങ്ങൾ തടസ്സമാകുന്നു; നീക്കം എന്തിന് ?

Google Oneindia Malayalam News

കൊച്ചി : സ്വർണ്ണ കള്ളക്കടത്ത് കേസ് മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് താമസം മാറി. പാലക്കാട് നിന്ന് കൊച്ചിയിലേക്കാണ് സ്വപ്നയുടെ മാറ്റം. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.

നിലവിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ വീട് മാറൽ. കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി കൂടുതൽ സൗകര്യം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് ബന്ധമുള്ള അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കേസിന്റെ നടപടികൾ പുരോഗമിക്കുവെ ഇ ഡിയുടെ ഓഫീസിലേക്ക് തുടർച്ചയായി സ്വപ്ന സുരേഷിനെ വിളിച്ചത് കൊച്ചിയിലേക്കാണ്. പാലക്കാട് താമസിച്ചു കൊണ്ട് നടപടികൾ മുന്നോട്ടു കൊണ്ടു പോകാൻ സ്വപ്നയ്ക്ക് ഏറെ പ്രയാസകരമാണ്.

1

തുടർച്ചയായി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിന് ആരോഗ്യ പ്രശ്നങ്ങൾ തടസ്സമാകുന്നു എന്നും പറയുന്നുണ്ട്. ഇക്കാര്യം ഇ ഡിയുടെ ആദ്യ ചോദ്യം ചെയ്യലിൽ തന്നെ സ്വപ്ന വ്യക്തമാക്കിയിരുന്നു. തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ചോദ്യം ചെയ്ത് പെട്ടെന്ന് വിട്ടയക്കുകയായിരുന്നുവെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു.

സുരേഷ് ഗോപി മനുഷ്യന് മാതൃക! നടൻ സിനിമയിൽ മാത്രമല്ല, ജീവിതത്തലും മാസ്സാണ്; കൃഷ്ണന് പുതുജീവൻസുരേഷ് ഗോപി മനുഷ്യന് മാതൃക! നടൻ സിനിമയിൽ മാത്രമല്ല, ജീവിതത്തലും മാസ്സാണ്; കൃഷ്ണന് പുതുജീവൻ

2

അതേസമയം, ഗൂഢാലോചന കേസ് റദ്ദാക്കണം എന്ന ആവശ്യവുമായി സ്വപ്ന സുരേഷ് കോടതിക്ക് മുമ്പാകെ ഹർജി സമർപ്പിച്ചിരുന്നു. സ്വപ്നയുടെ ഈ ഹർജി വരുന്ന വെള്ളിയാഴ്ച വീണ്ടും ഹൈക്കോടതി പരിഗണനയ്ക്ക് വച്ചിരിക്കുകയാണ്. ഹർജിയിലെ പ്രധാന ആവശ്യം എന്നത് പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ എഫ് ഐ ആർ റദ്ദാക്കണം എന്നതായിരുന്നു.

3

അതേസമയം, ജൂൺ 7 നാണ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് സ്വർണ്ണക്കളളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു.

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

4

അതേസമയം, ജൂൺ 7 നാണ് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് സ്വർണ്ണക്കളളക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് രംഗത്ത് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016 - ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നത്.

5

ജൂൺ 7 - ന് സ്വപ്ന പറഞ്ഞത്;- 'ശിവശങ്കർ ആവശ്യപ്പെട്ടത്, ചീഫ് മിനിസ്റ്റർ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിൽ എത്തിച്ച തരണം. നിർബന്ധമായും എത്തിക്കണമെന്നാണ്. അന്ന് കോൺസുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്.

6

ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ കൊണ്ടുവന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത് അത് കറൻസിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. വളരെ സർപ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്.

6

പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹ വസ്തുക്കൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ നിരവധി തവണ കോൺസുലേറ്റിൽ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഈ രീതിയിൽ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഇതിൽ ബാക്കി വരുന്ന മറ്റ് കാര്യങ്ങൾ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല.

8

എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐ എ എസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്റെ രഹസ്യ മൊഴിയിൽ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇപ്പോൾ തനിക്ക് വധഭീഷണിയുണ്ട്'.... ഒരിടവേളയ്ക്ക് ശേഷം, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സ്വപ്ന സുരേഷ് രംഗത്ത് എത്തുകയായുന്നു. പിന്നീട് വലിയ വിവാദങ്ങളിലേക്ക് സ്വപ്നയുടെ ആരോപണങ്ങൾ വഴിവെയ്ച്ചു.

English summary
kerala gold smuggling case: Swapna Suresh moved from Palakkad to Kochi goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X