'സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസുകൾ'; സ്വപ്ന
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പുതിയ ആരോപണങ്ങൾക്ക് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ പ്രതികരിച്ച് സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. താൽക്കാലികമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്ന് സ്വപ്ന പറഞ്ഞു.
തനിക്ക് പറയാനുള്ള മൊഴി എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായി നൽകേണ്ടതുണ്ട്. അതിനാൽ ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിൽ എത്തുന്നില്ലെന്ന് സ്വപ്ന വ്യക്തമാക്കി.
അതേസമയം, സോളാർ കേസ് പ്രതിയായ സരിത നായർക്കെതിരെയും സ്വപ്ന സുരേഷിന്റെ പ്രതികരണം ഉണ്ടായി. ഗൂഢാലോചന കേസിൽ കൂടുതൽ വകുപ്പുകൾ തനിക്കെതിരെ ചുമത്തുന്നതിൽ ആശങ്ക ഇല്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസുകൾ എടുക്കുന്നത്. സരിത നായരെ താൻ ജയിലിൽ വച്ച് ഇതിനു മുൻപ് ഒരു തവണ കണ്ടിട്ടുണ്ടെന്നും സ്വപ്ന ആരോപിച്ചു. അതേസമയം, ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചും സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തലില്‍ ഇ ഡിയും സ്വപ്‍നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

ഇക്കാര്യമാവശ്യപ്പെട്ട് രണ്ട് അന്വേഷണ ഏജൻസികളും സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകാൻ സ്വപ്ന ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി മൂന്ന് ജാമ്യമില്ല വകുപ്പുകൾ കൂടി തനിക്ക് എതിരായി ചുമത്തിയതായും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യത ഉണ്ടെന്നും സ്വപ്‍ന ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുളള സ്വപ്ന സുരേഷിന്റ പുതിയ ആരോപണങ്ങൾക്ക് പിന്നിൽ വമ്പൻ തിമിംഗലങ്ങളുണ്ടെന്ന് സരിത എസ് നായർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം

കേസിൽ തന്നെ അനാവശ്യമായി വലിച്ചിട്ടതാണെന്ന് സരിത എസ് നായർ വ്യക്തമാക്കിയിരുന്നു. എന്നാൽ, മുൻ എം എൽ എ പി സി ജോർജ്ജ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ നേരത്തെ മൊഴി നൽകിയിരുന്നു. സ്വപ്നയും പി സി ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ.

ഇതിന് പിന്നാലെ സരിതാ നായരുടെ മൊഴിയും എടുത്തിരുന്നു. പി സി ജോർജ് ഇതിന് വേണ്ടി പല തവണ വിളിച്ചു. തുടർന്ന് ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ടെന്നും സരിത പറഞ്ഞിരുന്നു. സ്വപ്നയുടെ കയ്യിൽ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറി എന്നാണ് സരിതയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയന് എതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ പി സി ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായി എറണാകുളത്ത് ജോർജ്ജും സ്വപ്നയും ക്രൈം നന്ദകുമാറും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ പി സി ജോർജ്ജിന്റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി എന്ന് സരിത മൊഴിയിൽ ആരോപിക്കുന്നു. അതേസമയം, ജോർജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറിയിരുന്നു. അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്.
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications