കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിനും യുഎഇക്കുമിടയില്‍ ഇടനിലക്കാരിയായി സ്വപ്‌ന സുരേഷ്; മൊഴി; മറ്റൊരു കേന്ദ്രം കൂടി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ്, സന്ദീപ് വാര്യര്‍ അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. ഈ ഘട്ടത്തില്‍ നിര്‍ണ്ണായകമായിരിക്കുന്നത് സ്വപ്‌ന സുരേഷിന്റെ മൊഴിയാണ്. കേരളത്തിനും യുഎഇക്കുമിടയില്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യ സംരംഭത്തിലും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചുവെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കി. ഇതോടെ കസ്റ്റംസ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടന്ന കരാറുകളിലേക്കും ശ്രദ്ധ തിരിച്ചിരിക്കുകയാണ്.

തൃശൂരില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്ക് രോഗംതൃശൂരില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്ക് രോഗം

നിര്‍ണ്ണായക മൊഴി

നിര്‍ണ്ണായക മൊഴി

വളരെ നിര്‍ണ്ണായകമായ മൊഴിയാണ് സ്വപ്‌ന സുരേഷ് നല്‍കിയിരിക്കുന്നത്. ഇതോടെ കോണ്‍സുലേറ്റ് വഴിയും അല്ലാതേയും നടന്ന മിക്ക ഇടപാടുകളിലും സ്വപ്‌നയുടെ സ്വാധീനം വ്യക്തമാണ്. ഇതോടെ മറ്റ് സഹായനിധിയില്‍ നിന്ന് പോലും എത്തുന്ന ഒരു വിഹിതം സ്വപ്‌നയിലേക്ക് എത്തുന്നുവെന്നാണ് കസ്റ്റംസ് കരുതുന്നത്.

 ഇടനിലക്കാരി

ഇടനിലക്കാരി

സ്വപ്‌നയെകുറിച്ചുള്ള ആദ്യ സൂചനകളില്‍ പോലും പലതരത്തിലുള്ള കരാറുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ഇവരുടെ സാമര്‍ഥ്യം കസ്റ്റംസ് മനസിലാക്കിയിരുന്നു. ഇത് വഴി ഇവര്‍ വലിയ രീതിയില്‍ പണം സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വീണ്ടും സ്വര്‍ണക്കടത്തിലേക്കിറങ്ങിയതിത് അത്ഭുതമാണെന്നാണ് അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

 സമ്പാദ്യം എവിടെ?

സമ്പാദ്യം എവിടെ?

അതേസമയം ഇത്തരം വലിയ ഡീലുകള്‍ കൈകാര്യം ചെയ്യുകയും സ്വര്‍ണക്കടത്ത് നടത്തുകയും ചചെയ്തിട്ടുള്ള സ്വപ്‌ന സുരേഷിന്റെ സമ്പാദ്യം എവിടെയെന്നതാണ് കസ്റ്റംസിനെ പ്രതിരോധിത്തിലാക്കുന്നത്. ' സ്വപ്‌ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ അവരുടെ പക്കല്‍ ഒരു വലിയ സമ്പാദ്യമുണ്ടാവും. പിടിച്ചെടുത്ത ഒരു കോടി വളരെ തുച്ഛമാണ്. സമ്പാദിച്ച പണം എങ്ങനെ ചെലവാക്കിയെന്ന് അവര്‍ വെളിപ്പെടുത്തുന്നില്ല.'

 ഒരു കേന്ദ്രം

ഒരു കേന്ദ്രം

സ്വപ്നയെ കേന്ദ്രീകരിച്ച് ആരോ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പണമെല്ലാം അത്തരമൊരു കേന്ദ്രത്തിലാണ് ഉള്ളതെന്നുമാണ് കസ്റ്റംസ് കരുതുന്നത്.സ്വര്‍ണ്ണംകടത്തിയ സംഭവത്തില്‍ ഹവാല ഉപയോഗിച്ചുള്ള പണം എത്തിയത് ആര്‍ക്കൊക്കെയെന്ന് വ്യക്തതയുണ്ട്. എന്നാല്‍ സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായിട്ടുള്ള പണം എങ്ങോട്ട് പോയെന്നതില്‍ ഇതുവരേയും വ്യക്തത വന്നിട്ടില്ല.

 സംയുക്ത അക്കൗണ്ട്

സംയുക്ത അക്കൗണ്ട്

കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടിന്റെ മൊഴിയും നിര്‍ണ്ണായകമാവുകയാണ്. ശിവശങ്കറനിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടിന്റേയും സ്വപ്‌ന സുരേഷിന്റേയും ഒരേ അക്കൗണ്ടുകളായിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വപ്‌നക്കൊപ്പം അക്കൗണ്ട് തുറന്നതെന്നാണ് സിഎയുടെ മൊഴി.

 പണം കണ്ടെത്തി

പണം കണ്ടെത്തി

സ്വപ്‌ന സുരേഷിന്റെ തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിലുള്ള ഒരു ലോക്കറിന്റെ അക്കൗണ്ടാണ് സ്വപ്‌നയുടേയും ശിവശങ്കറിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടിന്റേയും സംയുക്ത പേരിലുള്ളത്.

 തീവ്രവാദ ബന്ധം

തീവ്രവാദ ബന്ധം

ഇതോടൊപ്പം തന്നെ തീവ്രവാദ ബന്ധംസംശയിക്കപ്പെടുന്ന പ്രതികളിലൊരാളായ കെടി റമീസുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന സൂചനകളും എന്‍ഐഎക്ക് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി തെളിവെടുപ്പും നടത്തിയിരുന്നു. റമീസുമായി അടിപ്പമുണ്ടെന്ന് തെളഴിഞ്ഞാല്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.

English summary
kerala gold smuggling case:Swapna suresh said that she acted as an intermediary between Kerala and the UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X