കടത്ത് സ്വർണം ഉരുക്കുന്നത് കൊടുവള്ളി കേന്ദ്രീകരിച്ച്, മിന്നൽ റെയ്ഡ് നടക്കും; കുടുങ്ങുക വൻസ്രാവുകൾ..!
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വലിയ ആസൂത്രമാണ് സംഭവത്തില്‍ പ്രതികള്‍ തയ്യാറാക്കിയിരിക്കുന്നത്. നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് എത്രത്തോളം സുരക്ഷിതമാണെന്ന് കണ്ടെത്താന്‍ ഇവര്‍ ആദ്യം സാധാരണ വസ്തുക്കള്‍ അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
ഇതുവഴി സുരക്ഷിതമാണെന്ന് കണ്ടതോടെയാണ് സ്വര്‍ണം കയറ്റി അയക്കാന്‍ തീരുമാനിച്ചത്. കേസില്‍ ഇനിയും വമ്പന്‍മാരുടെ പേര് വിവരങ്ങളും പുറത്തുവരനാുണ്ടെന്നാണ് കരുതുന്നത്. ഇതിനിടെ കേരളത്തിലെത്തിക്കുന്ന സ്വര്‍ണം കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ജ്വലറികളില്‍ നിന്നാണ് ഉരുക്കി ആഭരണങ്ങളാക്കി മാറ്റുന്നതെന്ന വിവരം ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

ജ്വല്ലറി ഉടമ
രാജ്യത്തെ തന്നെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ ജ്വല്ലറി ഉടമയെ അടുത്ത ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള പല ജ്വല്ലറികളിലും അന്വേഷണ സംഘം റെയ്ഡ് നടത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

നിര്‍ണായക വിവരങ്ങള്‍
കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് എരഞ്ഞിക്കലിലെ സംിജുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ലഭിച്ച രേഖകളില്‍ നിന്ന് കൊടുവള്ളി സ്വദേശിക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വിവരമാണ് ലഭിച്ചത്. കൊടുവള്ളി സ്വദേശിയായ ജ്വല്ലറി ഉടമയാണ് സ്വര്‍ണം ഉരുക്കി ആഭരണങ്ങളാക്കി നല്‍കാന്‍ സഹായം ചെയ്യാറ്.
Recommended Video

ഇടനിലക്കാരന്‍
കേസില്‍ ഇടനിലക്കാരനായി മറ്റൊരാളും പ്രവര്‍ത്തിക്കുന്നുണ്ട്. നടുവണ്ണൂര്‍ സ്വദേശിയാണിത്. ഇവര്‍ ഒളിവിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അന്വേഷണ സംഘം പരിശോധന നടത്തിയ സിംജുവിന് കോഴിക്കോട് ഒരു പ്രമുഖ കണ്‍വെന്‍ഷന്‍ സെന്ററില്‍ പങ്കാളിത്തവും ഒരു പെയിന്റ് സ്ഥാപനവും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

കള്ളക്കടത്തിന് മറയായി
സിംജുവിന്റെ ഭാര്യാപിതാവിന്റെ ജ്വല്ലറി കള്ളക്കടത്തിന് മറയായി ഉപയോഗിച്ചെന്ന വിവരവും പുറത്തുവരുന്നുണ്ട്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് കിലോ ഗ്രാം സ്വര്‍ണം കടത്തിയതിന് രണ്ട് മാസം മുമ്പ് സിംജുവിന്റെ ഭാര്യപിതാവ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഫൈസല്‍ ഫരീദ്
അതേസമയം, കേസില്‍ ഇനി നിര്‍ണായക വിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ഫൈസല്‍ ഫരീദ് അറസ്റ്റിലാവണം. ഈ സാഹചര്യത്തില്‍ ഫൈസലിനെ നാട്ടിലെത്തിക്കുന്നതിനായി കസ്റ്റംസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ഫൈസല്‍ ഫരീദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. നേരത്തെ ഫൈസലിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. ഇന്റര്‍ പോളിന്റെ സഹായത്തോടെ ഫൈസലിനെ നാട്ടിലെത്തിക്കുന്നതിന്റെ നടപടികളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications