Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ്‌ഘോഷിന് ഭീഷണി ഉയര്‍ന്നിരുന്നുവെന്ന് ബന്ധു; വിശ്വസനീയമല്ലെന്ന്; സംഭവിക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ജയ്‌ഗോഷിനെ ആശുപത്രി വിട്ട ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇദ്ദേഹത്തിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.

കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്യുമെന്ന വ്യക്തമായ ധാരണ ഇയാള്‍ക്കുള്ളത് കൊണ്ട് തന്നെ ഇത് മുന്നില്‍ കണ്ടാണ് ജയ്ഘാഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എന്നാല്‍ ജയ്‌ഘോഷിനെ രണ്ട് പേര്‍ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി സഹോദരി ഭര്‍ത്താവ് അജിത് രംഗത്തെത്തിയത്.

മൊഴി

മൊഴി

സ്വര്‍ണ്ണക്കടത്ത് സംഘം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ജയ്‌ഘോഷ് മജിസ്ട്രറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതതെന്നും ജയ്‌ഘോഷ് പറഞ്ഞു. പിന്നാലെയാണ് സഹോദരി ഭര്‍ത്താവും ഇക്കാര്യം വെളിപ്പെടുത്തുന്നത്.

 ഭീഷണി

ഭീഷണി

വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ തടഞ്ഞ് ബൈക്കില്‍ എത്തിയ രണ്ട് പേര്‍ ഭീഷണിപ്പെടുത്തിയതായി ജയഘോഷ് തന്നോട് പറഞ്ഞിരുന്നുവെന്ന് അജിത് പറയുന്നു. 'എത്രനാള്‍ ഇങ്ങനെ വീട്ടിലിരിക്കും. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാം' എന്നായിരുന്നു ഭീഷണി. ഈ സംഭവത്തിന് ശേഷം ജയഘോഷ് അസ്വസ്ഥനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 പിസ്റ്റല്‍ ഹാജരാക്കി

പിസ്റ്റല്‍ ഹാജരാക്കി

'വാഹനവുമായി വട്ടിയൂര്‍കാവിലെ വീട്ടിലെത്തുമ്പോള്‍ സിഐ അടക്കം ഏതാനും പൊലീസുകാരും അവിടെ ഉണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ചും ഭീഷണിപ്പെടുത്തിയ കാര്യം ജയഘോഷ് ആവര്‍ത്തിച്ചു. പിന്നീട് കുടുംബത്തോയും കൂട്ടി എആര്‍ ക്യാമ്പിലെത്തി പിസ്റ്റല്‍ ഹാജരാക്കിയ ശേഷം കരിമണലിലെ വീട്ടിലേക്ക് പോവുകയായിരുന്നു.'

Recommended Video

cmsvideo
    മാധ്യമങ്ങള്‍ക്ക് മുന്നില്‍ പെട്ട ശിവശങ്കര്‍ പറഞ്ഞത് | Oneindia Malayalam
    വിശ്വസനീയമല്ല

    വിശ്വസനീയമല്ല

    7 മണിയോടെ ജയ്‌ഘോഷിന് ഫോണ്‍ വന്നു. പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായത്.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടവര്‍ തന്നെ അപായപ്പെടുത്തുമെന്ന ഭയം ജയ്‌ഘോഷിന് ഉണ്ടായിരുന്നുവെന്നും അജിത് പറഞ്ഞു. അതേസമയം ജയ്‌ഘോഷിനെ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തിയെന്ന വാദം വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ പ്രതികരണം.

     സംശയത്തിന് കാരണം

    സംശയത്തിന് കാരണം

    പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന ജയഘോഷ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇതോടൊപ്പം ഭീഷണി വന്നിട്ട് പോലും സുരക്ഷാ ഉദ്യോഗസ്ഥനായ ഇയാള്‍ എന്തുകൊണ്ട് ഇക്കാര്യം പൊലീസില്‍ അറിയിച്ചില്ലായെന്നതാണ് പൊലീസിനെ സംശയത്തിലാക്കുന്നത്.

    എന്തിനാണ് ഭയം

    എന്തിനാണ് ഭയം

    അതോടൊപ്പം കോണ്‍സുലേറ്റിലെ മറ്റ് ജീവനക്കാര്‍ക്കില്ലാത്ത ഭയം എന്തിനാണ് ഇദ്ദേഹത്തിനെന്നതും പൊലീസിന് സംശയത്തിനിടയാക്കുന്നു. മൂന്ന് വര്‍ഷമായി യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന ജയ്‌ഘോഷ് സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ആരംഭിച്ചത് മുതല്‍ പരിഭ്രാന്തനായിരുന്നു.

    സാമ്പത്തിക വളര്‍ച്ച

    സാമ്പത്തിക വളര്‍ച്ച

    എമിഗ്രേഷനിലും കോണ്‍സുലേറ്റിലും പ്രവര്‍ത്തിച്ചപ്പോഴുള്ള ഇയാളുടെ സാമ്പത്തിക വളര്‍ച്ചയും കസ്റ്റംസ് പരിശോധിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഘോഷ് മൂന്ന് വര്‍ഷം മുമ്പാണ് യുഎഇ കോണ്‍സുലര്‍ ജനറലിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+