കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റാഷെ- സ്വപ്ന ബന്ധത്തിന് കൂടുതൽ തെളിവ്: ജൂൺ 30നും ജൂലെ അഞ്ചിനുമിടയിൽ നൂറിലധികം തവണ

Google Oneindia Malayalam News

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തതോടെയാണ് കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്തിന്റെ ചുരുളഴിയുന്നത്. നയതന്ത്ര ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്ത് സാധ്യമല്ലെന്ന് നേരത്തെ അന്വേഷണ ഏജൻസികളും ചൂണ്ടിക്കാണിച്ചിരുന്നു. പിന്നീടാണ് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്ന് കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് മൊഴി നൽകുന്നത്.

'സ്വര്‍ണക്കടത്ത് കേസില്‍ കേരള പൊലീസിനും പങ്ക്';കരുണാകരന്റെ രാജി എന്തിനായിരുന്നുവെന്നും പ്രതിപക്ഷം'സ്വര്‍ണക്കടത്ത് കേസില്‍ കേരള പൊലീസിനും പങ്ക്';കരുണാകരന്റെ രാജി എന്തിനായിരുന്നുവെന്നും പ്രതിപക്ഷം

 നൂറിലധികം ഫോൺ കോൾ

നൂറിലധികം ഫോൺ കോൾ

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും യുഎഇ കോൺസുലേറ്റ് അറ്റാഷെയും ഫോണിൽ സംസാരിച്ചതിന് തെളിവുകൾ. ഇരുവരും തമ്മിൽ നിരന്തരം സംസാരിച്ചതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. സ്വപ്നയ്ക്ക് തുടർച്ചയായി ഫോൺ കോളുകൾ വന്നിരുന്നത് അറ്റാഷെയുടേതെന്ന് കരുതുന്ന രണ്ട് നമ്പറുകളിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന തിരിച്ചുവിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് നടന്ന ജൂൺ 30 മുതൽ ജൂലൈ അഞ്ച് വരെയുള്ള ദിവസങ്ങളിൽ മാത്രം ഇരുവരും തമ്മിൽ നൂറോളം തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. സ്വപ്നയുടെ ഒരു ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അറ്റാഷെ- സ്വപ്ന സംഭാഷണം

അറ്റാഷെ- സ്വപ്ന സംഭാഷണം

യുഎഇ കോൺസുലൽ ജനറലിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാജേഗിൽ സ്വർണ്ണമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചത് ജൂലൈ മൂന്നിനാണ്. അന്നേ ദിവസം 20 തവണ സ്വപ്നയും അറ്റാഷെയും തമ്മിൽ സംസാരിച്ചിട്ടുണ്ട്. കസ്റ്റംസ് പാഴ്സൽ തടഞ്ഞുവെച്ച ദിവസങ്ങളിലും ഇരുവരും സംസാരിച്ചെന്നും കണ്ടെത്തിയിരുന്നു. ജൂണിൽ ഓരോ ദിവസവും ഒന്നിലേറെ തവണയായിരുന്നു ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം.

ഫോൺ ഓഫ് ചെയ്ത് മുങ്ങി

ഫോൺ ഓഫ് ചെയ്ത് മുങ്ങി


ജൂൺ 30നും അതിന് മുമ്പുള്ള പത്തോളം തവണയും ഇരുവരും തമ്മിൽ സംസാരിച്ചിട്ടുണ്ട്. കസ്റ്റംസ് അധികൃതർ സ്വർണ്ണം പുറത്തെടുത്ത ജൂലൈ അഞ്ചിന് എട്ട് തവണയോളം സംസാരിച്ചിട്ടുണ്ട്. ഇതിന് ശേഷം സ്വപ്ന ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഒളിവിൽ പോയിരുന്നു. ഒന്നിലേറെ സിം കാർഡുകൾ സ്വപ്ന ഉപയോഗിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവയിൽ നിന്നുള്ള വിവരങ്ങൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്.

 കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പങ്ക്

കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പങ്ക്

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി. യുഎഇ കോൺസുൽ ജനറൽ, അറ്റാഷെ എന്നിവരുടെ സഹായത്തോടെയാണ് സ്വർണ്ണക്കടത്ത് നടന്നിട്ടുള്ളതെന്നും മൊഴിയിൽ പറയുന്നു. സ്വർണ്ണക്കടത്ത് തുടങ്ങിയത് കോൺസുൽ ജനറലിന്റെ സഹായത്തോടെയാണ്. എന്നാൽ കൊറോണ വൈറസ് വ്യാപനമുണ്ടായപ്പോൾ കോൺസുൽ ജനറൽ യുഎഇയിലേക്ക് മടങ്ങിപ്പോയി. ഇതോടെയാണ് അറ്റാഷെയെ പങ്കാളിയാക്കിക്കൊണ്ട് സ്വർണ്ണക്കടത്ത് തുടരുന്നതെന്നും സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്.

 പ്രതിഫലം നൽകിയെന്ന്

പ്രതിഫലം നൽകിയെന്ന്


ഓരോ തവണയും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തുമ്പോൾ 1500 ഡോളർ അറ്റാഷെയ്ക്കും കോൺസുൽ ജനറലിനും പ്രതിഫലമായി നൽകിയെന്നും മൊഴിയിൽ പറയുന്നു. 2019 ജൂലൈ മുതൽ 2020 ജൂൺ 30 വരെയുള്ള കാലയളവിൽ 18 തവണയാണ് സ്വർണ്ണം കടത്തിയിട്ടുള്ളതെന്നും സ്വപ്ന മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയും സന്ദീപും എൻഐഎയുടെ പിടിയിലായതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ കേരളത്തിൽ നിന്ന് ദില്ലി വഴി ഇന്ത്യ വിട്ടത്. ഇതിന് പിന്നാലെയാണ് ഇവർക്ക് സ്വർണ്ണക്കടത്തുമായുള്ള കുടുതൽ ബന്ധം പുറത്തുവരുന്നത്.

 ശിവശങ്കറിന് പങ്കില്ലെന്ന്?

ശിവശങ്കറിന് പങ്കില്ലെന്ന്?


മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും തങ്ങൾ തമ്മിൽ സുഹൃത് ബന്ധം മാത്രമാണുള്ളതെന്നും സ്വപ്ന കസ്റ്റംസിനോട് വ്യക്തമാക്കി. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സരിത്തും സ്വപ്നയുമായി തനിക്ക് സുഹൃത് ബന്ധം മാത്രമാണുള്ളതെന്ന് ശിവശങ്കറും എൻഐഎയോടും കസ്റ്റംസിനോടും വ്യക്തമാക്കിയിരുന്നു. കേസിൽ അറസ്റ്റിലായ സന്ദീപിനെ നേരിട്ട് പരിചയമില്ലെന്നും സ്വപ്നയുടെ സുഹൃത്ത് എന്ന നിലയിൽ അറിയുക മാത്രമേയുള്ളൂവെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു.

English summary
Kerala gold smuggling case: Thereare more than hundred phone calls between Atache and Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X