കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസ്; മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍, പിടികൂടിയത് ദുബായ് റാഷിദിയ പൊലീസ്

Google Oneindia Malayalam News

ദുബായ്: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം തിരയുന്ന മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍. യുഎഇയില്‍ നിന്ന് റാഷിദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പ് ഫൈസല്‍ അറസ്റ്റിലായെന്നാണ് വിവരം. ദുബായ് പൊലീസ് മൂന്ന് റൗണ്ട് ചോദ്യം ചെയ്‌തെന്നാണ് വിവരം. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ഫൈസലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

faisal

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് യുഎഇയുടെ വിലയിരുത്തല്‍. െൈഫസല്‍ മുമ്പ് നടത്തിയ ഇടപാടുകളും ദുബായ് പൊലീസ് പരിശോധിക്കും. കേസിലെ ഏറ്റവും നിര്‍ണായകമായ അറസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇയാളെ ഇന്ത്യയിലേക്ക് കടത്തുന്നതിന് മുമ്പ് നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കാനാണ് ദുബായ് പൊലീസിന്റെ ശ്രമം.

അതേസമയം, ഫൈസലിനെ നാട്ടിലെത്തിക്കുന്നതിനായി കസ്റ്റംസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ഫൈസല്‍ ഫരീദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ ഫൈസലിന്റെ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. ഇന്റര്‍ പോളിന്റെ സഹായത്തോടെ ഫൈസലിനെ നാട്ടിലെത്തിക്കുന്നതിന്റെ നടപടികളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

എന്നാല്‍ നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിന്റെ വാര്‍ത്തകള്‍ പുറത്തെത്തിയപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ തന്റേതാണെന്നും എന്നാല്‍ ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കേസില്‍ ഫൈസല്‍ ഫരീദിന് പ്രധാന പങ്കുണ്ടെന്നാണ് എന്‍ഐഎ സ്ഥിരീകരിച്ചത്.

English summary
Kerala Gold smuggling case; Third accused Faisal Fareed arrested in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X