കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണകള്ളകടത്ത് കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍; മൂവരും വലിയ നിക്ഷേപം നടത്തിയവര്‍

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണ്ണകള്ളകടത്ത് കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായത.് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മൂവരും സ്വര്‍ണ്ണകടത്തില്‍ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നല്‍കുന്ന വിശദീകരണം. ഇതുവരെ അറസ്റ്റിലായവര്‍ക്കെല്ലാം നിര്‍ണായക പങ്കുണ്ടെന്നും തുടര്‍ന്നും അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.

arrest

Recommended Video

cmsvideo
NIA issues non bailable warrant against faisal fareed | Oneindia Malayalam

കേരളത്തില്‍ എത്തുന്ന സ്വര്‍ണ്ണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ഇതിന് വേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണെന്നാണ് സൂചന. അതേസമയം കേസില്‍ സ്വയം കസ്റ്റംസില്‍
കീഴടങ്ങിയ ജലാല്‍ സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തിയിരുന്നു.മലപ്പുറം തീരുരങ്ങാടി രജിസ്ട്രേഷന്‍ ഉള്ള കാര്‍ ജലാലിന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. വാഹനം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു.

ജലാലിന്റെ ഉടമസ്ഥതയുള്ള കാറില്‍ സ്വര്‍ണ്ണകടത്തിനായി പ്രത്യേകം രഹസ്യ അറ സജ്ജീകരിച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നു. കാറിന്റെ മുന്‍സീറ്റിന് അടിയിലാണ് അറ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം സ്വദേശിയില്‍ നിന്നുമാണ് കാര്‍ വാങ്ങിയിട്ടുള്ളത്. കാറിന്റെ രജിസ്ര്ടേഷന്‍ ഇതുവരെ മാറിയിട്ടില്ല.

ചൊവ്വാഴ്ച്ച രാവിലെയായിരുന്നു ജലാല്‍ കൊച്ചി കസ്റ്റംസില്‍ കീഴടങ്ങിയത്. മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

ശിവശങ്കറിന്റെ വിറപ്പിച്ച് കസ്റ്റംസ്, 9 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യല്‍, ഒടുവില്‍ വിട്ടയച്ചു!!ശിവശങ്കറിന്റെ വിറപ്പിച്ച് കസ്റ്റംസ്, 9 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യല്‍, ഒടുവില്‍ വിട്ടയച്ചു!!

ശിവശങ്കര്‍ ആഢംബര ഹോട്ടലിലും പ്രതികള്‍ക്കൊപ്പമെത്തി... അറസ്റ്റെന്ന് സൂചന, പ്രതി ചേര്‍ത്തേക്കും!!ശിവശങ്കര്‍ ആഢംബര ഹോട്ടലിലും പ്രതികള്‍ക്കൊപ്പമെത്തി... അറസ്റ്റെന്ന് സൂചന, പ്രതി ചേര്‍ത്തേക്കും!!

തിരിച്ചടി ഏറ്റു വാങ്ങാന്‍ പിണറായിയും പാര്‍ട്ടിയും കാത്തിരിക്കുക, മുന്നറിയിപ്പുമായി ശോഭാ സുരേന്ദ്രൻ!തിരിച്ചടി ഏറ്റു വാങ്ങാന്‍ പിണറായിയും പാര്‍ട്ടിയും കാത്തിരിക്കുക, മുന്നറിയിപ്പുമായി ശോഭാ സുരേന്ദ്രൻ!

English summary
Three More Arrest In Kerala Gold Smuggling Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X