കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവ്? മൂന്ന് പേർ തമിഴ്നാട്ടിൽ പിടിയിൽ,അന്വേഷണം കേരളത്തിന് പുറത്തേക്ക്!!

Google Oneindia Malayalam News

ചെന്നൈ: വിദേശത്ത് നിന്ന് കള്ളക്കടത്ത് വഴി എത്തിച്ച സ്വർണ്ണം കേരളത്തിന് പുറത്തേക്ക് കടത്തിയെന്ന് നേരത്തെ പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയെത്തിച്ച സ്വർണ്ണമടങ്ങിയ പാഴ്സൽ കസ്റ്റംസ് അധികൃതർ തടഞ്ഞുവെച്ചതോടെയാണ് നേരത്തെ എത്തിച്ച സ്വർണ്ണം മഹാരാഷ്ട്രയിലേക്കും കടത്തുന്നത്. ഇതിന് പിന്നാലെയാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നത്.

മെറിനെ ഫിലിപ്പ് ഫോണിലൂടെ ഭീഷണിപ്പെടുത്തി, ബ്ലോക്ക് ചെയ്തു, പോലീസില്‍ പരാതി നല്‍കിയെങ്കിലും.....മെറിനെ ഫിലിപ്പ് ഫോണിലൂടെ ഭീഷണിപ്പെടുത്തി, ബ്ലോക്ക് ചെയ്തു, പോലീസില്‍ പരാതി നല്‍കിയെങ്കിലും.....

 മൂന്ന് പേർ കസ്റ്റഡിയിൽ

മൂന്ന് പേർ കസ്റ്റഡിയിൽ


കേസിൽ വഴിത്തിരിവ് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തമിഴ്നാട്ടിൽ നിന്ന് എൻഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്ത് നിന്നെത്തിച്ച കള്ളക്കടത്ത് സ്വർണ്ണം വിൽപ്പന നടത്താൻ സംഘത്തെ സഹായിച്ചവരാണ് പിടിയിലായിട്ടുള്ള മൂന്ന് പേരും. തമിഴ്നാട്ടിലെ ട്രിച്ചിയിൽ നിന്നാണ് ഇവർ പിടിയിലായിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസിൽ ഏജന്റുമാരായാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

പിടിയിലായത് ഏജന്റുമാർ

പിടിയിലായത് ഏജന്റുമാർ

വെള്ളിയാഴ്ച വൈകുന്നേരത്തോടെ തന്നെ മൂന്ന് പേരെയും എൻഐഎ സംഘം കസ്റ്റഡയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണ വ്യപാരികളുമായി മൂന്ന് ഏജന്റുമാർ ബന്ധപ്പെട്ടുവെന്നാണ് വിവരം. സ്വർണ്ണക്കടത്തിന് നിക്ഷേപകരെ കണ്ടെത്തുന്നതിന് പുറമേ വിദേശത്ത് നിന്ന് എത്തിക്കുന്ന സ്വർണ്ണം വിൽപ്പന നടത്തുന്നതിനുമാണ് ഇവർ സ്വർണ്ണവ്യാപാരികളുമായി ബന്ധപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിയമനം.

 മൊഴിയെടുക്കുന്നു

മൊഴിയെടുക്കുന്നു


തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കേരളത്തിൽ നിന്ന് സ്വർണ്ണം കടത്തിയെന്ന് നേരത്തെ തന്നെ പ്രതികൾ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ദിവസങ്ങൾക്ക് മുമ്പ് തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറികളിലെത്തിയ അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഡിഐജി കെ ബി വന്ദനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നൈയിലെത്ത മുൻ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിവരികയാണ്. തമിഴ്നാട്ടിൽ അടുത്ത കാലത്ത് നടന്നിട്ടുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ മുൻ കസ്റ്റംസ ഉദ്യോഗസ്ഥരിൽ നിന്ന് ശേഖരിക്കുകയാണ് ലക്ഷ്യം.

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam
കസ്റ്റഡി നീട്ടി

കസ്റ്റഡി നീട്ടി

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കസറ്റഡി കാലാവധി മൂന്നാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. നിലവിൽ രണ്ട് പേരും കസ്റ്റംസിന്റെ കസ്റ്റഡിയിലാണുള്ളത്. കസ്റ്റഡി കാലാവധി നീട്ടിയതോടെ ഇരുവരും ആഗസ്റ്റ് 21 വരെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ തന്നെയുണ്ടാവും. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

ശിവശങ്കർ പറഞ്ഞതെന്ത്?

ശിവശങ്കർ പറഞ്ഞതെന്ത്?

കേസിലെ പ്രതിയായ സ്വപ്ന സുരേഷിനൊപ്പം ചേർന്ന് ബാങ്കിൽ ലോക്കർ തുടങ്ങിയത് ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് ചാർട്ടേഡ് അക്കൌണ്ടന്റ് മൊഴി നൽകിയിട്ടുള്ളത്. തലസ്ഥാനത്തെ സ്റ്റാച്യൂ ജംങ്ഷനിലുള്ള ബാങ്കിന്റെ ലോക്കറിൽ നിന്ന് ഒരു കിലോ സ്വർണ്ണവും ഒരു കോടിയിലധികം വരുന്ന പണവുമാണ്എൻഐഎ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കഴിഞ്ഞ ഇടപാടിൽ ലഭിച്ച പണമാണ് ഇത്തരത്തിൽ ലോക്കറിൽ സൂക്ഷിച്ചിരുന്നതെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. എന്നാൽ ലോക്കറിൽ നിന്ന് ലഭിച്ച സ്വർണ്ണം തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നുമാണ് സ്വപ്ന വ്യക്തമാക്കിയത്.

 കോടികൾ ലോക്കറിൽ

കോടികൾ ലോക്കറിൽ

തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി 1.05 കോടി രൂപയും ഒരു കിലോയോളം സ്വർണ്ണാഭരണങ്ങളുമാണ് എൻഐഎ സംഘം കണ്ടെടുത്തത്. തനിക്ക് സമ്മാനമായി ലഭിച്ച സ്വർണ്ണമാണ് ലോക്കറിൽ സൂക്ഷിച്ചിട്ടുള്ളതെന്നാണ് ഇത് സംബന്ധിച്ച് സ്വപ്നയുടെ മൊഴി. ഇതിൽ നിന്ന് കുറച്ച് വീടുപണിയുന്നതിനായി വിറ്റെന്നും സ്വപ്ന പറഞ്ഞെങ്കിലും ഇക്കാര്യങ്ങൾ കസ്റ്റംസ് പൂർണ്ണമായി മുഖവിലക്കെടുത്തിട്ടില്ല.

English summary
Kerala gold smuggling case: Three people in NIA custody from Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X