• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കിയ സ്വർണക്കടത്ത് കേസ്; നാൾവഴികളിലൂടെ

 • By Aami Madhu

തിരുവനന്തപുരം; നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കത്തിനാണ് വഴിവെച്ചത്. 14.8 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണമായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. സർക്കാരിനെതിരെ പ്രയോഗിക്കാൻ കടുത്ത ആയുധങ്ങളൊന്നും ഇല്ലാതിരുന്ന സമയത്ത് പ്രതിപക്ഷത്തിന് വീണ് കിട്ടിയ 'സുവർണാവസരമായിരുന്നു' ഇത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കേസിൽ പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങി. എന്നാൽ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കുന്ന റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്.കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിന് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് എൻഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലിക്കിയ കേസിന്റെ നാൾവഴികളിലൂടെ

ജുലൈ 30- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ദുബായിൽ നിന്ന് എത്തിയ നയതന്ത്ര ബാഗേജ് കള്ളക്കടത്ത് സംശയത്തെ തുടർന്ന് കസ്റ്റഡിിൽ എടുക്കുന്നു

ജുലൈ 1- തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ കോൺസൽ ജനററിലെന്റ് സെക്രട്ടറിയാണെന്ന് അവകാശപ്പെട്ട് കേരള ഐടി വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന സ്വപ്‌ന സുരേഷ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് ബാഗേജ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നു

ജുലൈ 2- ബാഗേജ് വിട്ടുകിട്ടാൻ ഉന്നതങ്ങളിൽ നിന്ന് കസ്റ്റംസിന് വിളികളെത്തുന്നു. ബാഗേജ് കൈപ്പറ്റാൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരോട് വകുപ്പ് നിർദ്ദേശിക്കുന്നു.

ജുലൈ 3- മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബാഗേജ് തുറന്ന് പരിശോധിക്കാൻ യുഎഇ നയതന്ത്ര പ്രതിനിധകളുടെ അനുമതി കസ്റ്റംസ് നേടിയെടുക്കുന്നു.

ജുലൈ 4- കസ്റ്റംസ് അസിസ്റഅറന്റ് കമ്മീഷ്ണർക്ക് കാർഗോ തിരിച്ചയക്കണമെന്ന് കാണിച്ച് കത്ത് ലഭിക്കുന്നു. ബാഗേജ് തുറക്കുന്നതിന് ജുലൈ 5 ദുബൈ കോൺസുൽ ജനറലിന് നോട്ടീസ് നൽകുന്നു

ജുലൈ 5-കസ്റ്റംസ് ദില്ലിയിലെ ഹൈക്കമ്മീഷണർ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെയും ബാഗേജിൽ പേരുള്ള കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിൽ ബാഗേജ് പരിശോധിക്കുന്നു. 6 മണിയോടെ താഴുകളും കര്‍ട്ടന്‍ ഫിറ്റിംഗ്സും അടങ്ങിയ ബാഗിൽ നിന്ന് 14.3 കോടി വില വരുന്ന 30 കിലോ സ്വർണം കസ്റ്റംസ് കണ്ടെടുക്കുന്നു. ഇതിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവില്‍ പോകുന്നു. ബാഗേജ് വാങ്ങാന്‍ ഗ്രീന്‍ ചാനലില്‍ കാത്തുനിന്ന കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ പിഎസ് സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നു.

ജുലൈ 6- സരിത്തുമായും സ്വപ്ന സുരേഷുമായും അടുത്ത ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തത്സഥാനത്ത് നിന്നും മാറ്റി നിർത്തുന്നു. സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു

കേസ് സർക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് ബിജെപിയും കോൺഗ്രസും

ജൂലൈ 7- സ്വർണക്കടത്ത് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ

ജുലൈ 8 -കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ജുലൈ 9- സ്വർണക്കടത്ത് കേസ് എൻഐഎയ്ക്ക് വിട്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി

ജുലൈ 10- സ്വർണക്കടത്തിന് ഭീകരപ്രവർത്തനവുമായി ബന്ധമെന്ന് എൻഐഎ. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

ജുലൈ 11-കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും ബംഗളൂരുവില്‍ പൊലീസ് പിടിയാലാകുന്നു. വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിന് സ്വപ്നയ്ക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നു.

ജൂലൈ 12: സന്ദീപിനേയും സ്വപ്നയേയും എൻഐഎ കേരളത്തിൽ എത്തിക്കുന്നു. സ്വര്‍ണക്കടത്തിലെ പ്രധാനി കണ്ണി കെടി റമീസ് പിടിയിലാകുന്നു.

ജൂലൈ 14: ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂര്‍ ചോദ്യം ചെയ്യുന്നു

ജുലൈ 15- സ്വപ്ന സുരേഷുമായി മന്ത്രി കെടി ജലീൽ വിളിച്ചതിന്റെ ഫോൺ രേഖകൾ പുറത്ത്, യുഎഇ കോൺസുലേറ്റിലെ ഔദ്യോഗിക ആവശ്യത്തിനാണു സ്വപ്ന തന്നെ വിളിച്ചതെന്നു കെടി ജലീൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ പിരിച്ചുവിടുന്നു. സ്വപ്ന സുരേഷിന് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സെക്രട്ടേറിയറ്റിൽനിന്ന് വിളിച്ചത് അരുണാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ജൂലൈ 16- മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു

ജുലൈ 17- സ്വർണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായ യുഎഇ അറ്റാഷെ റാഷദ് അൽ ഷെമെയ്ലി ഇന്ത്യ വിടുന്നു. അറ്റാഷെയെ ചോദ്യം ചെയ്യാനായി എൻഐഎയും കസ്റ്റംസും അപേക്ഷ നൽകിയതിന് പിന്നാലെയായിരുന്നു ഇത്.

അറ്റാഷെയുടെ ഗൺമാനായ ജയ്ഘോഷിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുന്നു

cmsvideo
  NIA give clean chit to pinarayi vijayan in gold smuggling case | Oneindia Malayala

  ജുലൈ 18- സ്പനയുടെ ഐടി പാർക്കിലെ നിയമനത്തിന് പിന്നിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കണ്ടെത്തുന്നു.

  ജൂലൈ 19- മൂന്നാം പ്രതി ഫൈസൽ ഫരീദ് ദുബായില്‍ കസ്റ്റഡിയിൽ

  ജുലൈ 23- ശിവശങ്കറിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്യുന്നു

  ജുലൈ 24-സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെടുക്കുന്നു

  ആഗസ്റ്റ് 3- കേസിൽ പിണറായിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സത്യാഗ്രഹം

  ആഗസ്റ്റ് 5-സ്വർണക്കടക്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യണമെന്ന് എൻഐഎ കോടതിയിൽ. എൻഐഎ സംഘം യുഎഇയിലേക്ക്

  ആഗസ്റ്റ്-12 യുഎഇയിൽ നിന്നെത്തിയ നയതന്ത്ര പഴ്സലുകൾ സംബന്ധിച്ച് ലഭ്യമായ രേഖകകൾ ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് കസ്റ്റംസിന്റേയും എൻഐഎയുടേയും സമൻസ്

  ആഗസ്റ്റ് 13-യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് സ്വപ്ന സുരേഷ് 1 ലക്ഷം ഡോളർ ശേഖരിച്ചതായി കണ്ടെത്തൽ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദത്തിലായ യൂണിടാക്കിന്റെ ഉന്നത് ഈ കൈമാറിയെന്നും എൻഐഎ കണ്ടെത്തൽ

  ആഗസ്റ്റ് 14 -യുഎഇ കോൺസുലേറ്റിൽ നിന്ന് പാഴ്സലുകൾ സ്വീകരിച്ച സംഭവത്തിൽ മന്ത്രി കെടി ജലീലിനോട് നേരിട്ട് ഹാജരാകാൻ ലോകായുക്ത നോട്ടീസ്.

  ആഗസ്റ്റ് 24- സ്വർണക്കടത്ത് കേസ് ഉള്‌പ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

  ആഗസ്റ്റ് 25-സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിന് തീപിടുത്തം. സ്വർണക്കട്ടത്ത് കേസിലെ രേഖകൾ നശിപ്പിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ ആരോപണം.

  ആഗസ്റ്റ് 27- കസ്റ്റംസ് പിടികൂടിയത് നയതന്ത്ര ബാഗ് അല്ലെന്ന് വരുത്തി തീർക്കണമെന്ന് വരുത്തി തീർക്കണമെന്ന് ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ ഉപദേശിച്ചെന്ന് സ്വപ്നയുടെ മൊഴി.

  അനിൽ നമ്പ്യാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. അനിലിന് ക്ലീൻ ചീറ്റില്ലെന്ന് കസ്റ്റംസ്

  സപ്റ്റംബർ 1-കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നതിന് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് എൻഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്

  English summary
  Kerala gold smuggling case; timeline
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X