കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്;സ്പീക്കര്‍ക്കെതിരേയും നീക്കം

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിരോധം തീര്‍ക്കാനാണ് പ്രതിപക്ഷ ശ്രമം. ഇതില്‍ സര്‍ക്കാരിനെതിരെയും യുഡിഎഫിമെതിരേയും അവിശ്വാസ പ്രമേയത്തിനൊരുങ്ങുകയാണ് യുഡിഎഫ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാവും. സഭക്കുള്ളില്‍ തന്നെ സര്‍ക്കാരിനേയും സ്്പീക്കറേയും പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam

യുഡിഎഫ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനം മുന്നോട്ട് വെക്കുന്നത്. സര്‍ക്കാരിനെതിരേയും സ്പീക്കര്‍ക്കെതിരേയും അവിശ്വാസം കൊണ്ട് വരാനാണ് ശ്രമം. സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിനൊപ്പം ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.

pinarayi

സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കെതിരെ തന്നെ വലിയ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതികൂട്ടില്‍ നില്‍ക്കുകയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാരിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നത്.

സ്വര്‍ണ്ണകള്ളകടത്തുമായി ബന്ധപ്പെട്ട് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് എന്‍ഐഎ അറസ്റ്റ് ചെയ്ത ഒരു പ്രതിയുമായി സ്പീക്കര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തുന്നതെന്ന് ബെന്നി ബെഹ്നാന്‍ പ്രതികരിച്ചു. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആളുകളുമായി ബന്ധപ്പെട്ടുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അവിശ്വാസ പ്രമേയത്തിനിറങ്ങുന്നതെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.

കേസില്‍ എന്‍ഐഎയുടെ പിടിയിലായ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്നാണ് പരിഗണിക്കുന്നത്.. കേസില്‍ രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ ഇരുവരേയും കേരളത്തില്‍ എത്തിച്ചതിന് പിന്നാലെ ആലൂവ ജനറല്‍ ആശുപത്രിയില്‍ വെച്ച് കൊവിഡ് പരിശോധന നടത്തിയിരുന്നു. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണ്ണകടത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. അതിനാല്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണ ചുമതല താല്‍ക്കാലിക സമിതിക്ക്; രാജകുടുംബത്തിന്റെ അവകാശം ശരിവെച്ചുപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണ ചുമതല താല്‍ക്കാലിക സമിതിക്ക്; രാജകുടുംബത്തിന്റെ അവകാശം ശരിവെച്ചു

 രാജസ്ഥാനിൽ പുതിയ ഗെയിമുമായി കോൺഗ്രസ്; ബിജെപി എംഎൽഎമാരെ ബന്ധപ്പെട്ടു, പൈലറ്റിനും എട്ടിന്റെ പണി രാജസ്ഥാനിൽ പുതിയ ഗെയിമുമായി കോൺഗ്രസ്; ബിജെപി എംഎൽഎമാരെ ബന്ധപ്പെട്ടു, പൈലറ്റിനും എട്ടിന്റെ പണി

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ രഹസ്യങ്ങള്‍... ചരിത്രവും ആസ്തിയും; അറിയേണ്ടതെല്ലാംപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ രഹസ്യങ്ങള്‍... ചരിത്രവും ആസ്തിയും; അറിയേണ്ടതെല്ലാം

English summary
Kerala Gold Smuggling Case: UDF to file a no-confidence motion against government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X