കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം സ്വര്‍ണ്ണകടത്ത് യുഎപിഎ ചുമത്തി അന്വേഷിക്കും;തീവ്രവാദബന്ധമുണ്ടോയെന്ന് സംശയം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണകടത്ത് കേസ് എന്‍ഐഎ അന്വേഷിക്കാനാണ് തീരുമാനം, കള്ളകടത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോയെന്നും അന്വേഷിക്കും.കേസ് യുഎപിഎ ചുമത്തി അന്വേഷിക്കാനാണ് തീരുമാനം.

സ്വര്‍ണ്ണകടത്തിലൂടെയുള്ള പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടോ, നയതന്ത്രബാഗുകളില്‍ എങ്ങനെ സ്വര്‍ണ്ണം കടത്തി, കള്ളകടത്തിന് ുിന്നിലെ ഉറവിടം എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക.

nia

Recommended Video

cmsvideo
Youth League March In Kozhikode Turns Violent | Oneindia Malayalam

ആസൂത്രിതമായി നടന്ന കള്ളകടത്ത് ദേശിയ സുരക്ഷക്ക് ഭീഷണിയാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. തീവ്രവാദ പ്രവര്‍ത്തനത്തിനായി രാജ്യത്ത് നടക്കുന്ന പണമിടപാടുകളെകുറിച്ച് എന്‍ഐഎ അന്വേഷിച്ചു വരികയാണ്. ഇത് സംബന്ധിച്ച് കശ്മീരില്‍ നിരവധി റെയ്ഡുകളും നടത്തിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം എത്തിക്കുന്നതില്‍ ചില ദക്ഷിണേന്ത്യന്‍ ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതുമായി കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണ കള്ളകടത്തുകള്‍ക്ക് ബന്ധമുണ്ടോയെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

വിദേശത്ത് അന്വേഷണം നടത്തുന്നതിലെ 2019 ലെ എന്‍ഐഎ നിയമഭേദഗതി അനുവദിക്കുന്നുണ്ട്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നോ പ്രതികള്‍ക്ക് സഹായം ചെയ്‌തെന്നോ സംശയിക്കുന്ന എല്ലാവരേയും ചോദ്യം ചെയ്യാനും എന്‍ഐഎക്കാവും.

കേസില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ഏജന്‍സികളേയും പരമാവധി തെളിവ് കണ്ടെത്താനാണ് ശ്രമം. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നെ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അജിത് ഡോവലാണ് യുഎഇയിലെ അന്വേഷണ ഏജന്‍സികളുമായി സംസാരിക്കുക.

വികാസ് ദുബെ നേപ്പാളിലേക്ക് കടന്നു, ശിവസേന പറയുന്നത്, ഇന്ത്യക്ക് കിട്ടില്ല, മറ്റൊരു ദാവൂദാകും!!വികാസ് ദുബെ നേപ്പാളിലേക്ക് കടന്നു, ശിവസേന പറയുന്നത്, ഇന്ത്യക്ക് കിട്ടില്ല, മറ്റൊരു ദാവൂദാകും!!

ദിവസവും വിലവ്യത്യാസം ഒരു ട്രാപ്പ്.. ഒരു മാസം കൊണ്ട് ഇന്ത്യയിൽ പെട്രോളിന് കൂടിയ വില കാണണോ??ദിവസവും വിലവ്യത്യാസം ഒരു ട്രാപ്പ്.. ഒരു മാസം കൊണ്ട് ഇന്ത്യയിൽ പെട്രോളിന് കൂടിയ വില കാണണോ??

English summary
Kerala Gold Smuggling Case will charge under UAPA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X