കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് ആസൂത്രക സ്വപ്‌ന സുരേഷ് ആരാണ്? മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിമാനത്താവളങ്ങള്‍ വഴിയുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരിലുള്ള ബാഗേജില്‍ നിന്ന് 35 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന യുവതിയുടെ പേരും ഉയര്‍ന്നുവന്നിരിക്കുകയാണ്. ഇവരിപ്പോള്‍ ഐടി വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്നു.

കോണ്‍സുലേറ്റില്‍ നിന്ന് നേരത്തെ പിരിച്ചുവിട്ട ജീവനക്കാരന്‍ ഇപ്പോഴും കോണ്‍സുലേറ്റിലേക്ക് വരുന്ന പാര്‍സല്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കംസ്റ്റംസ് വകുപ്പ് വിശദമായ അന്വേഷണത്തിന് തുടക്കമിട്ടു കഴിഞ്ഞു. ഇതോടെയാണ് സംഭവത്തില്‍ സുപ്രധാനമായ ചില ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തുവന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പ്രതികരിച്ചത്...

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam

ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പ് ഇങ്ങനെ...

ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പ് ഇങ്ങനെ...

ആരാണ് സ്വപ്‌ന സുരേഷ് ?

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത് ?

സ്വര്‍ണക്കടത്ത് ആസൂത്രക സ്വപ്‌ന സുരേഷിനെ ഐടി വകുപ്പിനു കീഴിലെ പ്രൊജക്ടില്‍ നിയമിച്ചതാര് ?
ഐടി വകുപ്പിലെ പ്രമുഖന് ഇതിലെ റോളെന്ത് ?
ആരുടെ സ്വപ്‌നമാണ് വിമാനത്താവളത്തില്‍ പൊളിഞ്ഞത് ?
രാജ്യദ്രോഹക്കുറ്റത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ ഒത്താശ ചെയ്തിട്ടുണ്ടോ ?
ബാഗേജ് വിടണമെന്നാവശ്യപ്പെട്ട് വിമാനത്താവള ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചതാര് ?
അഴിമതിയോട് സന്ധി ചെയ്യാത്ത മുഖ്യമന്ത്രി തുറന്നു പറയണം.... ഇങ്ങനെയാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ് അവസാനിക്കുന്നത്.

രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യം

അതേസമയം, നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവം പിടിക്കപ്പെടുന്നത് രാജ്യത്ത് തന്നെ ആദ്യമാണ്. സാധാരണ വിഐപി സംരക്ഷണം ലഭിക്കുന്നതാണ് നയതന്ത്ര ഓഫീസിലേക്ക് വരുന്ന ബാഗേജുകള്‍ക്ക്. ഇതുവഴി സ്വര്‍ണം കടത്തുന്നുണ്ടെന്ന സൂചന അടുത്തിടെയാണ് കസ്റ്റംസിന് ലഭിച്ചത്.

സ്വപ്‌ന സുരേഷ് ഒളിവില്‍

സ്വപ്‌ന സുരേഷ് ഒളിവില്‍

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയാണ് സ്വപ്‌ന സുരേഷ്. ഇവരെ പോലീസ് തിരയുന്നുണ്ട്. ഒളിവിലാണ് എന്നാണ് വിവരം. കംസ്റ്റംസ് അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം പിടികൂടിയ സരിത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 സ്വപ്‌നയും സരിത്തും

സ്വപ്‌നയും സരിത്തും

സ്വപ്‌നയും സരിത്തുമാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് എന്നാണ് സൂചന. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നുവത്രെ. മുമ്പും സംഘം സ്വര്‍ണം കടത്തിയിരുന്നുവെന്നാണ് കരുതുന്നത്. ഇതുതന്നെയാണ് രണ്ടുപേരും യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താകാന്‍ കാരണമായതെന്നും സൂചനയുണ്ട്.

സ്വപ്നയെ പിരിച്ചുവിട്ടു

സ്വപ്നയെ പിരിച്ചുവിട്ടു

തിരുവന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയാണ് സ്വപ്‌ന. നിലവില്‍ ഇവര്‍ ഐടി വകുപ്പിന് കീഴിലുള്ള കെഎസ്‌ഐടിയിലാണ് ജോലി. സംഭവം വിവാദമായതോടെ സ്വപ്നയെ പിരിച്ചുവിട്ടിരിക്കുകയാണ്. താല്‍ക്കാലിക നിയമനമായിരുന്നുവെന്നാണ് ഐടി വകുപ്പ് പറയുന്നത്.

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...

English summary
Gold smuggling: Congress Leader Jyothikumar Chamakkala Questioning CM Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X