കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: ശിവശങ്കറിന് കുരുക്ക് മുറുകുന്നു: ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവം അന്വേഷിക്കും

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം മുന്നോട്ടുപോകുമ്പോൾ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് കുരുക്ക് മുറുകുന്നു. സ്വപ്ന സുരേഷ്, സരിത്ത് എന്നിവർക്ക് കള്ളക്കടത്ത് സംഘവുമായോ വേറെ എന്തെങ്കിലും തരത്തിലുള്ള ബിസിനസ് ഉള്ളതായോ തനിക്ക് അറിയില്ലെന്നാണ് ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നത്. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായരുമായി ബന്ധമില്ലെന്നും ഔദ്യോഗിക ദുരുപയോഗം ചെയ്തുകൊണ്ട് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്.

 സ്വർണ്ണക്കടത്ത് കേസ്: സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു, കസ്റ്റംസ് കമ്മീഷണർ നേരിട്ടെത്തി സ്വർണ്ണക്കടത്ത് കേസ്: സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു, കസ്റ്റംസ് കമ്മീഷണർ നേരിട്ടെത്തി

കഴിഞ്ഞ ദിവസത്തെ പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പ്രാഥമിക മൊഴി രേഖപ്പെടുത്തൽ മാത്രമാണ് നടന്നതെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. എന്നാൽ ശിവശങ്കറിന്റെ മൊഴി പൂർണ്ണമായി കസ്റ്റംസ് മുഖവിലക്കെടുത്തിട്ടില്ലെന്നും സൂചനകളുണ്ട്. സ്വപ്ന, സന്ദീപ് നായർ, സരിത്ത് എന്നിവരെക്കൂടി ചോദ്യം ചെയ്ത ശേഷം വീണ്ടും കസ്റ്റംസ് ശിവശങ്കറിലേക്ക് തന്നെ എത്തുമെന്നാണ് വിവരങ്ങൾ.

 സെക്രട്ടറിയേറ്റ് ജീവനക്കാരന്റെ മൊഴി

സെക്രട്ടറിയേറ്റ് ജീവനക്കാരന്റെ മൊഴി


സ്വർണ്ണക്കടത്ത് സംഘത്തിന് ഫ്ലാറ്റ് ബുക്ക് ചെയ്തുനൽകിയ സെക്രട്ടറിയേറ്റ് ജീവനക്കാരെ കസ്റ്റംസ് ഇതിനിടെ ചോദ്യം ചെയ്തിരുന്നു. തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി എന്നുപറഞ്ഞാണ് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഫ്ലാറ്റ് എം ശിവശങ്കർ അരുണിനെക്കൊണ്ട് ബുക്ക് ചെയ്യിച്ചത്. കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം സെക്രട്ടറിയേറ്റ് ജീവനക്കാരനായ അരുൺ മൊഴി നൽകിയിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസിൽ ഇതിനകം അറസ്റ്റിലായ പ്രതികൾ ഗൂഡാലോചന നടത്തിയത് ഈ ഫ്ലാറ്റിൽ വെച്ചായിരുന്നു. അരുൺ ബുക്ക് ചെയ്ത ഫ്ലാറ്റിൽ ആദ്യം എത്തിയത് സ്പ്നയുടെ ഭർത്താവ് ജയശങ്കർ ആയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്.

എം ശിവശങ്കറിന്റെ നിർദേശം

എം ശിവശങ്കറിന്റെ നിർദേശം

സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് വേണ്ടി ഹെദർ ഹൈറ്റ്സ് ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുറി ബുക്ക് ചെയ്യുമ്പോൾ ഐടി വകുപ്പിൽ എം ശിവശങ്കറിന് കീഴിലുള്ള ജീവനക്കാരൻ എന്ന പേരിലാണ് പരിചയപ്പെടുത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് അരുൺ കസ്റ്റംസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ താൻ അങ്ങനെ പറയാൻ പറഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം. തന്റെ വ്യക്തിപരമായ കാര്യത്തിന് വേണ്ടി കീഴ്ജീവനക്കാരെ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞിരുന്നതെന്ന് ഫ്ലാറ്റിന്റെ കെയർടേക്കറും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

 സ്വപ്നയുടെ ഭർത്താവിനും പങ്ക്?

സ്വപ്നയുടെ ഭർത്താവിനും പങ്ക്?

സ്വപ്ന സുരേഷിന്റെ ഭർത്താവ് ജയശങ്കറും സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അരുൺ ബുക്ക് ചെയ്ത മുറിയിൽ ആദ്യമെത്തിയതും ജയശങ്കറാണ്. ഇതിന് ശേഷമാണ് സ്വപ്ന സുരേഷും സരിത്തും സന്ദീപ് നായരും എത്തിയത്. മെയ് മാസത്തിന് ശേഷം ഈ സംഘം പലതവണ മുറി ബുക്ക് ചെയ്തിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
പിണറായി ഇനിയും കാത്തിരിക്കുന്നത് എന്തിന്‌ ? | Oneindia Malayalam
കസ്റ്റഡിയിൽ വാങ്ങാൻ നീക്കം

കസ്റ്റഡിയിൽ വാങ്ങാൻ നീക്കം

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങളുമായി കസ്റ്റംസ് മുന്നോട്ടുപോകുകയാണ്. ജൂൺ 21 ഓടെ ഇവരുടെ കസ്റ്റഡി കാലാവധി തീരുന്നതോടെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. മൂവാറ്റുപുഴ സ്വദേശിയായ ജലാൽ അറസ്റ്റിലായതിന് പിന്നാലെ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി എന്നിവർ കസ്റ്റംസിന്റെ പിടിയിലായിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ ഇടനിലക്കാരാണ് അറസ്റ്റിലായ മൂവരും. ജലാലിന്റെ ഹവാല ഇടപാടുകളെക്കുറിച്ചും ഇതിനൊപ്പം അന്വേഷണം പുരോഗമിക്കുന്നുണ്ട്.

 ശിവശങ്കറിന് ക്ലീൻ ചിറ്റില്ല?

ശിവശങ്കറിന് ക്ലീൻ ചിറ്റില്ല?

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കസ്റ്റംസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കള്ളക്കടത്തിന്റെ ഗൂഢാലോചന നടത്തിയ മുറിയെടുത്ത് നൽകിയത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാരൻ മൊഴി നൽകിയ സാഹചര്യത്തിൽ കള്ളക്കടത്തിൽ ഇദ്ദേഹത്തിന് പങ്കുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ സ്വപ്ന ഉൾപ്പെടെയുള്ളവരിൽ നിന്ന് മാത്രമേ മനസ്സിലാകൂ. കസ്റ്റംസ് നിയമം 108 പ്രകാരമാണ് ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുള്ളത്. ശിവശങ്കറും കേസിലെ പ്രതികളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകൾ ഇതുവരെയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

 സൌഹൃദം മാത്രം

സൌഹൃദം മാത്രം

കള്ളക്കടത്ത് കേസിലെ പ്രതികളുമായി തനിക്കുള്ളത് സൌഹൃദം മാത്രമാണെന്നും കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് എം ശിവശങ്കർ നൽകിയ വിവരം. സ്വപ്നയുമായുണ്ടായിരുന്ന ഔദ്യോഗിക പരിചയമാണ് സൌഹൃദമായി മാറിയതെന്നും സന്ദീപിനെയും സരിത്തിനെയും പരിചയപ്പെടുത്തതിയത് സ്വപ്നയായിരുന്നുവെന്നും ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി സമ്മതിച്ച ഇദ്ദേഹം ഇതെല്ലാം സൌഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത ചില കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ശിവശങ്കർ ഒഴിഞ്ഞു മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

English summary
Kerala Gold Smuggling: Customs Tighten The Case Against M Sivasankar, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X