കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നത്തെ സരിതയെ പോലെ ഇന്ന് സ്വപ്‌ന... മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞ് കൊണ്ടെന്ന് സുരേന്ദ്രന്‍!!

Google Oneindia Malayalam News

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെതിരെ വിരല്‍ ചൂണ്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്‌ന സുരേഷിന് എങ്ങനെയാണ് സര്‍ക്കാര്‍ ജോലി നല്‍കിയതെന്ന് അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ നിന്ന് സ്വപ്നയെ പിരിച്ച് വിട്ടെങ്കിലും സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്തുവരണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സ്വപ്‌നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട്. വലിയ സ്വാധീനമാണ് ഈ സ്ത്രീക്ക് വിമാനത്താവളത്തിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

1

ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് അവഗണിച്ച് സ്വപ്‌നയ്ക്ക് ഐടി വകുപ്പില്‍ ജോലി നല്‍കിയത് എന്തിനാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് ഈ യുവതിക്ക് ജോലി ലഭിച്ചത്. സ്വര്‍ണക്കടത്തില്‍ നിന്നും കസ്റ്റംസിനെ തടയാന്‍ ഇടപെടലുകള്‍ നടന്നതായും ആരോപിച്ചു. ഐടി സെക്രട്ടറിയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണം. യുഡിഎഫ് ഭരണകാലത്ത് സരിതയായിരുന്നുവെങ്കില്‍ ഇന്ന് സ്വപ്‌നയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനം സ്വപ്‌നലോകത്തല്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Swapna suresh fired from kerala IT department | Oneindia Malayalam

ഇത്രയും സ്വാധീനമുള്ള ഒരാള്‍ എങ്ങനെ സുപ്രധാനമായ സ്ഥാനത്തെത്തി എന്നത് അന്വേഷിക്കണം. ഉമ്മന്‍ചാണ്ടിയുടേത് പോലെ പിണറായി വിജയന്റെ ഓഫീസും മാഫിയാ കേന്ദ്രമായി മാറിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റിലെത്തിയത് എന്ന് മുഖ്യമന്ത്രി ആദ്യം വ്യക്തമാക്കണം. ഐടി സെക്രട്ടറി സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ഇടപെട്ടിട്ടുണ്ട്. സോളാര്‍ കേസ് പോലെ തന്നെ കുറേ കാര്യങ്ങള്‍ പുറത്തുവരും. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തി എന്നത് പുറത്തുവരട്ടേയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സ്വപ്‌ന പ്രധാനപ്പെട്ട ഓഫീസുകളില്‍ അടക്കം കറങ്ങി നടക്കുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. സ്വപ്നയെ ഉന്നത സ്ഥാനങ്ങളില്‍ ഇരുത്തുന്നത് സര്‍ക്കാരിന് ചീത്തപ്പേരാകുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജരേഖാ കേസില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ലഭിച്ചതെങ്ങനെ എന്ന് വ്യക്തമാക്കുവാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ച് വിട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സ്വപ്‌ന സുരേഷ് ആസൂത്രക, പ്രതിഫലം 25 ലക്ഷം, 3 തവണ സ്വര്‍ണം കടത്തി, യുഎഇ കോണ്‍സുലേറ്റുമായും....സ്വപ്‌ന സുരേഷ് ആസൂത്രക, പ്രതിഫലം 25 ലക്ഷം, 3 തവണ സ്വര്‍ണം കടത്തി, യുഎഇ കോണ്‍സുലേറ്റുമായും....

English summary
kerala gold smuggling: k surendran compares swapna suresh to solar saritha case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X