• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വര്‍ണക്കടത്തിന്റെ പണം പൗരത്വ സമരത്തിനോ? സൗദി, ഖത്തര്‍, ദുബായ് ഫണ്ടിങ്ങുകളെ പറ്റി നിർണായക വിവരങ്ങൾ?

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജ് എന്ന വ്യാജേന സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണം പല മേഖലകളിലേക്കും വ്യാപിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. കേസിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

ഇതിനിടെയാണ് മറ്റൊരു വാര്‍ത്തയും പുറത്ത് വരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്കുള്ള പണം സ്വര്‍ണക്കടത്തിലൂടെ ആണോ എത്തിയത് എന്നാണ് സംശയം. ഇത് സംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തും എന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ദില്ലിയിലും ഉത്തര്‍ പ്രദേശിലും ഉണ്ടായ കലാപങ്ങളിലും ഈ പണം എത്തിയോ എന്നും അന്വേഷിക്കുന്നുണ്ട് എന്നാണ് വാര്‍ത്ത.

സ്വര്‍ണക്കടത്ത്

സ്വര്‍ണക്കടത്ത്

കേരളത്തില്‍ നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ട് എന്നാണ് ആരോപണം. എന്നാല്‍ തിരുവനന്തപുരത്തെ കേസില്‍ ഇതുവരെ അത്തരം എന്തെങ്കിലും പ്രകടമായ ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീവ്രവാദ ബന്ധം ഇപ്പോഴും ആരോപിക്കുന്നുണ്ട്.

പൗരത്വ സമരം

പൗരത്വ സമരം

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും വലിയ സമരങ്ങള്‍ അരങ്ങേറിയിരുന്നു. കേരളത്തിലും സമരങ്ങള്‍ നടന്നിരുന്നു. ദേശീയതലത്തിലുള്ള സമരങ്ങള്‍ക്ക് പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങള്‍ കേരളത്തിലാണെന്ന രീതിയിലുള്ള ആക്ഷേപങ്ങളും അക്കാലത്ത് ഉയര്‍ന്നിരുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത ശരിയെങ്കില്‍, ഈ കേസിന്റെ തലം തന്നെ മാറിപ്പോകാന്‍ ഇടയുണ്ട്.

cmsvideo
  Faisal Fareed Was Acted And Produced Malayalam Movies
  ഖത്തര്‍, സൗദി, ദുബായ് ഫണ്ടിങ്ങുകള്‍

  ഖത്തര്‍, സൗദി, ദുബായ് ഫണ്ടിങ്ങുകള്‍

  ദില്ലി, ഉത്തര്‍ പ്രദേശ് കലാപങ്ങളുമായി ബന്ധപ്പെട്ട ചില അറസ്റ്റുകള്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് 2019 ഡിസംബര്‍ മുതല്‍ ഖത്തര്‍, ദുബായ്, ,സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുളള ഫണ്ടിങ്ങ് സ്രോതസ്സുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  യുപിയില്‍ അറസ്റ്റിലായ മലയാളി

  യുപിയില്‍ അറസ്റ്റിലായ മലയാളി

  കേരള പോലീസ് നല്‍കിയ വിരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായ മലയാളി യുവാവില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട് എന്നും ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ പറയുന്നുണ്ട്. ഫണ്ടിങ് നടത്തുന്നവരെ കുറിച്ചാണ് ഇത് എന്നാണ് വിവരം. സിഎഎ വിരുദ്ധ സമരങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഫണ്ട് ചെയ്യുന്ന ചില ഗള്‍ഫ് സംഘടനകളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും ഐബി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുണ്ട്.

  മൂന്ന് സംഘടനകള്‍, ചില വ്യക്തികള്‍

  മൂന്ന് സംഘടനകള്‍, ചില വ്യക്തികള്‍

  കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നത് ഖത്തറിലും കുവൈത്തിലും സൗദിയിലും യുഎഇയിലും ശക്തമായ വേരോട്ടമുള്ള ഈ സംഘടനകളുടെ സഹായത്തോടെയാണ് എന്നതാണ് മറ്റൊരു ആരോപണം. സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് ഫണ്ട് ചെയ്തിരുന്ന ഗള്‍ഫ് കേന്ദ്രമായ മൂന്ന് സംഘടനകളുമായി കേരളത്തിലെ ചില വ്യക്തികള്‍ക്ക് അടുത്ത ബന്ധം ഉണ്ടെന്നും ഐബി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തയില്‍ പറയുന്നുണ്ട്. സ്വര്‍ണക്കടത്താണ് ധനസമാഹരണത്തിന്റെ ഒരു മാര്‍ഗ്ഗമെന്നാണ് വിലയിരുത്തല്‍.

  മലയാളി യുവാക്കളെ ഉപയോഗിക്കുന്നു?

  മലയാളി യുവാക്കളെ ഉപയോഗിക്കുന്നു?

  ഗള്‍ഫ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ കേരളത്തിലെ ണ്ട് സംഘടനകളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റയുടെ പ്രതികരണം. ഇവര്‍ യുവാക്കളെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഡിജിപി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിട്ടുണ്ട്.

  സ്വര്‍ണക്കടത്തില്‍ അറ്റാഷെയിലേക്ക് തെളിവുകള്‍, മുഖ്യപങ്കെന്ന് സന്ദീപ്, വിമാനത്താവളത്തില്‍ നടന്നത്!!

  സ്വപ്‌നയും സംഘവും നേടിയത് 100 കോടി, പിടിതരാതെ ഗോള്‍ഡ് സിന്‍ഡിക്കേറ്റ്.... ദൃശ്യങ്ങളും ശിവശങ്കറും!!

  English summary
  Kerala Gold Smuggling linked to Anti CAA protest? Investigation is taking place in this angle too- Report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X