• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്‌ന സുരേഷ് ഡീല്‍വുമണ്‍, സ്പ്രിംഗ്ലറുമായി ബന്ധം, ബ്ലാക്‌മെയിംലിംഗും, ഏത് കേസിലും രക്ഷപ്പെടും!!

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് മാത്രമല്ല സ്വപ്‌ന സുരേഷിനെ കുപ്രസിദ്ധയാക്കിയതെന്ന് പോലീസ്. ഇവര്‍ക്ക് ചുറ്റും വലിയൊരു അധികാര കേന്ദ്രം തന്നെയുണ്ടായിരുന്നു. ഭരണത്തിന്റെ ഇടനാഴികളില്‍ ഇവര്‍ അതിശക്തമായിരുന്നു. ആഢംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. ഐടി സെക്രട്ടറി ശിവശങ്കറിന്റെ അടക്കം ശക്തമായ സാഹയവും ഇവര്‍ക്ക് ലഭിച്ചിരുന്നു. കോവിഡ് കാലത്ത് വിവാദമായ സ്പ്രിംഗ്ലര്‍ കമ്പനിയുമായി ഇവര്‍ ബന്ധമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഷംന കാസിമിന്റെ ബ്ലാക്‌മെയിലിംഗ് കേസിലെ പ്രതികളുമായി ഇവര്‍ക്ക് ഇടപാടുകള്‍ ഉണ്ടെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തലസ്ഥാനത്തെ ഡീല്‍വുമണ്‍

തലസ്ഥാനത്തെ ഡീല്‍വുമണ്‍

തിരുവനന്തപുരത്തെ ഡീല്‍ വുമണ്‍ എന്ന പേരാണ് ഇവര്‍ക്ക് ക്രിമിനല്‍ സംഘങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. ഷംന കാസില്‍ ബ്ലാക്‌മെയില്‍ കേസിലെ പ്രതി പോലീസിന് നല്‍കിയ മൊഴികളാണ് സ്വപ്നയെ കുടുക്കുന്നതിലേക്ക് എത്തിയത്. എത്ര ഗൗരവമുള്ള കേസില്‍ അകപ്പെട്ടാലും സഹായിക്കാനുള്ള കഴിവാണ് ഡീല്‍ വുമണ്‍ എന്ന പേര് സ്വപ്‌നയ്ക്ക് നല്‍കിയത്. വന്‍ സ്വാധീനം ഇവര്‍ക്ക് ഭരണകേന്ദ്രങ്ങളുമായിട്ടുണ്ട്.

ആഢംബര ജീവിതവും

ആഢംബര ജീവിതവും

സ്വപ്‌നയുടേത് ആഢംബര ജീവിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്. തലസ്ഥാനത്തെ ആഢംബര ഫ്‌ളാറ്റിലായിരുന്നു ഇവരുടെ താമസം. ഏറ്റവും വിലകൂടിയ വാഹനമാണ് ഉണ്ടായിരുന്നത്. ഐടി വകുപ്പിലെ ജീവനക്കാരിക്ക് ഇത്ര ആഢംബര ജീവിതം സംശയം ഉണ്ടാക്കുന്നതായിരുന്നു. വിദേശത്ത് പഠിച്ചാണ് ഇവര്‍ തലസ്ഥാനത്ത് ജോലിക്കെത്തിയത്. തുടര്‍ന്നാണ് ഇവര്‍ ഭരണതലത്തിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയത്.

കുറ്റകൃത്യങ്ങളുടെ തുടക്കം

കുറ്റകൃത്യങ്ങളുടെ തുടക്കം

എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് സ്ഥാപനമായ സാറ്റ്‌സില്‍ സെക്രട്ടറിയായിരിക്കെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ പീഡന പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പരാതിയിലെ 17 പേരുകള്‍ എഴുതി ഒപ്പിട്ടത് സ്വപ്‌നയായിരുന്നു. വ്യാജ രേഖ ചമച്ചതിന് ഇവര്‍ക്കെതിരെ കേസുണ്ട്. കോവളത്തെ ഒരു വിവാഹ സല്‍ക്കാരത്തിലുണ്ടായ പ്രശ്‌നവും ഇതേ പോലെ ഒതുക്കുകയായിരുന്നു. ഐടി സെക്രട്ടറി ശിവശങ്കറിനൊപ്പം സ്വപ്‌ന നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

cmsvideo
  Swapna suresh fired from kerala IT department | Oneindia Malayalam
  ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി

  ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി

  കോവിഡ് രോഗികളുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്യാന്‍ വിദേശ കമ്പനിയായ സ്പ്രിംഗ്ലറിന് കരാര്‍ നല്‍കിയതിന് പിന്നിലും സ്വപ്‌നയ്ക്ക് പങ്കുണ്ടെന്നാണ് സൂചന. ഇക്കാര്യത്തിലുള്ള ഇന്റലിജന്‍സ് മുക്കുകയായിരുന്നു. ഇവരുടെ ഇടപാടുകളും ഉന്നതബന്ധങ്ങളും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയായിരുന്നു ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. അതേസമയം സ്വര്‍ണക്കടത്തിന് സ്വപ്‌നയുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്നാണ് കസ്റ്റംസ് ഇപ്പോഴും പറയുന്നത്.

  ട്രാവല്‍ ഏജന്‍സിയില്‍ തുടക്കം

  ട്രാവല്‍ ഏജന്‍സിയില്‍ തുടക്കം

  സ്വപ്‌നാ സുരേഷ് തിരുവനന്തപുരത്തെത്തുന്നത് ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരിയായിട്ടാണ്. ഇവര്‍ വളര്‍ന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. അറബിയും ഇംഗ്ലീഷും നന്നായി അറിയാം. ഇതാണ് എല്ലായിടത്തും ഇവരെ സഹായിച്ചത്. പിതാവിന് വിദേശത്തായിരുന്നു ജോലി. 2010ന് ശേഷമാണ് സ്വപ്‌ന കേരളത്തിലേക്ക് മടങ്ങിയത്. ദുബായ് കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതോടെയാണ് എല്ലാ ഉന്നതരുമായും ഇവര്‍ അടുത്ത ബന്ധമുണ്ടാക്കിയത്. ഓഡിറ്റില്‍ കൃത്രിമം കണ്ടെത്തിയതോടെയാണ് സരിത്തിനെയും സ്വപ്‌നയെയും കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയത്.

  എല്ലാത്തിനും പിന്നില്‍...

  എല്ലാത്തിനും പിന്നില്‍...

  സ്വപ്‌ന ഒന്നിനും ഒറ്റയ്ക്കായിരുന്നില്ല. ഐടി സെക്രട്ടറിയുടെ പങ്കിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പല കാര്യങ്ങള്‍ക്കും സ്വപ്‌ന ശിവശങ്കരന്റെ സഹായം തേടിയിരുന്നതായി സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസില്‍ അടക്കം സ്വപ്‌നയ്ക്ക് അടുപ്പക്കാരുണ്ടായിരുന്നു. അതേസമയം സ്വര്‍ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണെന്ന് പോലീസ് പറയുന്നു. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വര്‍ണം എത്തിയത്. കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കള്‍ എന്നായിരുന്നു രേഖപ്പെടുത്തിയത്.

  ഇനിയും സംഭവങ്ങള്‍

  ഇനിയും സംഭവങ്ങള്‍

  ശിവശങ്കര്‍ ഇവരുടെ ഫ്‌ളാറ്റില്‍ സ്ഥിരമായി വന്നിരുന്നു. ഇവര്‍ ഐടി വകുപ്പിന് കീഴില്‍ മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസറായി നിയമിതയായതും വിവാദമാണ്. മുടവന്‍മുഗളിലെ ഫ്‌ളാറ്റിലാണ് ശിവശങ്കര്‍ സ്ഥിരമായി വന്നിരുന്നത്. ഫ്‌ളാറ്റില്‍ നിന്ന് രാത്രി വൈകി പോകുന്ന ശിവശങ്കറിന് ഗേറ്റ് തുറന്നുകൊടുക്കാന്‍ താമസിച്ചതിന്റെ പേരില്‍ സ്വപ്‌നയുടെ ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചിരുന്നു. ഇതിലും പരാതിയുണ്ടായിരുന്നു. അതും ഉന്നത ഇടപെടല്‍ മൂലം നടപടിയെടുക്കാതെ പോവുകയായിരുന്നു.

  English summary
  Kerala gold smuggling: master mind swapna suresh have connection with splinkler deal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more