കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷ് ആസൂത്രക, പ്രതിഫലം 25 ലക്ഷം, 3 തവണ സ്വര്‍ണം കടത്തി, യുഎഇ കോണ്‍സുലേറ്റുമായും....

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ വേട്ടയ്ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ പ്രധാന പങ്കുവഹിച്ചത് സ്വപ്‌ന സുരേഷ് എന്ന ഉദ്യോഗസ്ഥയാണ്. ഇവരെ കുറിച്ചുള്ള വിവരഹ്ങള്‍ കണ്ടെത്തി കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥയാണ് ഇവര്‍ എന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. പല തവണകളായി സ്വര്‍ണം കടത്തിയിരുന്നുവെന്നാണ് വിവരം. ഇവര്‍ക്ക് പല രാഷ്ട്രീയ വമ്പന്‍മാരുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

മുഖ്യ ആസൂത്രക

മുഖ്യ ആസൂത്രക

കേസിന്റെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷാണെന്ന് പോലീസ് കണ്ടെത്തി. ഐടി വകുപ്പിലെ ഉദ്യോഗസ്ഥയാണ് ഇവര്‍. സ്വര്‍ണക്കടത്തിലെ പങ്കിനെ തുടര്‍ന്ന് ഇവരെ പിരിച്ച് വിട്ടിരിക്കുകയാണ്. കെഎസ്‌ഐടിഐഎല്ലിന്റെ കീവിലെ സ്‌പേസ് പാര്‍ക്കിലായിരുന്നു സ്വപ്ന ജോലി ചെയ്തിരുന്നത്. മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസറായിരുന്നു ഇവര്‍. അതേസമയം താല്‍ക്കാലിക നിയമനമായിരുന്നുവെന്നും പോലീസ് പറയുന്നു.

കസ്റ്റംസിന്റെ തിരച്ചില്‍

കസ്റ്റംസിന്റെ തിരച്ചില്‍

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാണ്. കേസില്‍ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വപ്‌നയ്‌ക്കൊപ്പം ഇയാള്‍ കോണ്‍സുലേറ്റില്‍ നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ ഇരുവരേയും പുറത്താക്കുകയായിരുന്നു. അന്നും കള്ളക്കടത്ത് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുറത്തായ ശേഷവും ഇവര്‍ തട്ടിപ്പ് തുടരുകയായിരുന്നു.

വെളിപ്പെടുത്തല്‍ ഇങ്ങനെ

വെളിപ്പെടുത്തല്‍ ഇങ്ങനെ

ഈ സംഘം മുമ്പും കള്ളക്കടത്ത് നടത്തിയിരുന്നു. 25 ലക്ഷം രൂപയാണ് ഇവര്‍ക്ക് പ്രതിഫലമായി ലഭിച്ചതിരുന്നത്. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാന്‍ അവകാശമില്ലെന്നായിരുന്നു ഇവരുടെ വാദം. ദുബായില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കാന്‍ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണം അടങ്ങിയ കാര്‍ഗോ വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സരിത് സമ്മര്‍ദം ചെലുത്തി. കാര്‍ഗോ തുറന്നാല്‍ നിയമ നടപടിയുണ്ടാവുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
Swapna suresh fired from kerala IT department | Oneindia Malayalam
മൂന്ന് ദിവസം മുമ്പ് വിവരം

മൂന്ന് ദിവസം മുമ്പ് വിവരം

നയതന്ത്ര ഓഫീസിലേക്കുള്ള ബാഗ് ആയതിനാല്‍ കസ്റ്റംസിന്റെ പരിശോധനകള്‍ സാധാരണ ഉണ്ടാകാറില്ല. ജൂണില്‍ ഇത്തരത്തിലുള്ള ബാഗില്‍ സ്വര്‍ണം വരുന്നതായി കസ്റ്റംസിന് വിവരം കിട്ടിയിരുന്നു. അതുകൊണ്ട് മൂന്ന് ദിവസം മുമ്പ് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ ബാഗ് മാറ്റി വെച്ചിരിക്കുകയായിരുന്നു. എക്‌സറേ പരിശോധനയില്‍ ഇതിനുള്ളില്‍ സ്വര്‍ണം കണ്ടെത്തി. ഇതോടെ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് ബാഗേജുകള്‍ തുറന്ന് പരിശോധിക്കുകയായിരുന്നു.

കടത്തിയത് സ്റ്റീല്‍പൈപ്പുകള്‍ക്കുള്ളില്‍

കടത്തിയത് സ്റ്റീല്‍പൈപ്പുകള്‍ക്കുള്ളില്‍

ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ പൈപ്പുകള്‍ ഉള്‍പ്പെടെ ഒന്നും തന്നെ ദുബായിലേക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നില്ല. ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ മാത്രമാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്ന് കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചു. പല പെട്ടികളായി ഒളിപ്പിച്ചിരുന്ന 35 കിലോയോളം വരുന്ന സ്വര്‍ണത്തിന് 15 കോടിയോളം രൂപ വിലവരും. ക്ലിയറിംഗ് ഏജന്റിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളും കുറ്റം സമ്മതിച്ചിട്ടുണ്ട്.

മൂന്ന് തവണ കടത്തി

മൂന്ന് തവണ കടത്തി

ലോക്ഡൗണ്‍ കാലത്ത് മൂന്ന് തവണ സ്വര്‍ണ കടത്തിയെന്ന് സരിത്ത് സമ്മതിച്ചിട്ടുണ്ട്. നയതന്ത്ര പരിരക്ഷയുള്ള ബാഗേജില്‍ സ്വര്‍ണം കടത്തിയതില്‍ പിന്നില്‍ വമ്പന്‍മാരുണ്ടെന്ന് കസ്റ്റംസ് പറയുന്നു. സ്വര്‍ണം ആര്‍ക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് ഉള്ളത്. യുഎഇ കോണ്‍സുലേറ്റ് ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്. അതേസമയം സ്വപ്‌ന സുരേഷ് ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ കസ്റ്റംസ് സംഘം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

പ്രതിപക്ഷവും രംഗത്ത്

പ്രതിപക്ഷവും രംഗത്ത്

സോളാര്‍ കേസ് പോലെ തന്നെയാണ്, ഇതെന്നും മുഖ്യമന്ത്രി ഐടി സെക്രട്ടറിക്കും ഇതില്‍ പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഐടി വകുപ്പിന് കീഴിലെ പ്രൊജക്ടില്‍ സ്വപ്‌ന സുരേഷിനെ ആരാണ് നിയമിച്ചതെന്നും ചാമക്കാല ചോദിക്കുന്നു. വിമാനത്താവള ഉദ്യോഗസ്ഥനെ സമ്മര്‍ദത്തില്‍പ്പെടുത്താനായി ആരാണ് വിളിച്ചതെന്നും അദ്ദേഹം ചോദിച്ചു.

English summary
kerala gold smuggling: master mind swapna suresh is government employee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X