കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദീപ് നായര്‍ മാപ്പുസാക്ഷി; സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു, 30ഓളം പ്രതികള്‍

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്ന് ആറ് മാസം തികയുന്നതിന് മുമ്പാണ് ഇപ്പോള്‍ കുറ്റപചത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സന്ദീപ് നായര്‍ മാപ്പുസാക്ഷി

സന്ദീപ് നായര്‍ മാപ്പുസാക്ഷി

കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്, സരിത്ത്, കെടി റമീസ് എന്നിവര്‍ക്കെതിരെയാണ് ആദ്യ ഘട്ടത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയായ സന്ദീപ് നായര്‍ മാപ്പ് സാക്ഷിയാണ്. 30ഓളം പേരാണ് കുറ്റപത്രത്തില്‍ പ്രതികളായിട്ടുള്ളത്.

21ഓളം പേര്‍ അറസ്റ്റില്‍

21ഓളം പേര്‍ അറസ്റ്റില്‍

ഇപ്പോള്‍ കുറ്റപത്രത്തിലുള്ള 21ഓളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരില്‍ ഏഴ് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കൂടാതെ കേസില്‍ 12 പേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പണം നല്‍കിയവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

രഹസ്യ മൊഴി

രഹസ്യ മൊഴി

കേസില്‍ സന്ദീപ് നായര്‍ നേരത്തെ രഹസ്യ മൊഴി നല്‍കി മാപ്പ് സാക്ഷിയായിരുന്നു. ഇപ്പോള്‍ പ്രാരംഭ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ചിലര്‍ വിദേശത്ത്

ചിലര്‍ വിദേശത്ത്

കേസില്‍ അറസ്റ്റിലാവാനുള്ളവരില്‍ ചിലര്‍ വിദേശത്തുള്ളവരാണ്. ഇവര്‍ നാട്ടിലെത്തിച്ച് അറസ്റ്റ് കേറപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. കേസുമായി ബന്ധമുള്ള മൂവാറ്റുപുഴ സ്വദേശി റോബിന്‍സിനെ വിദേശത്ത് നിന്നെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ ഇപ്പോള്‍ വിദേശത്ത് തന്നെ തുടരുകയാണ്.

ജയസൂര്യ എന്റെ പിന്നാലെയായിരുന്നു, സ്റ്റാറായപ്പോള്‍ എന്നോട് തനി സ്വഭാവം കാണിച്ചെന്ന് ഡാന്‍സര്‍ തമ്പി!ജയസൂര്യ എന്റെ പിന്നാലെയായിരുന്നു, സ്റ്റാറായപ്പോള്‍ എന്നോട് തനി സ്വഭാവം കാണിച്ചെന്ന് ഡാന്‍സര്‍ തമ്പി!

നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപിനരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി

മനോജ് വധത്തിലെ മുഖ്യ ആസൂത്രകന്‍ ജയരാജന്‍ എന്ന് സിബിഐ; യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതിമനോജ് വധത്തിലെ മുഖ്യ ആസൂത്രകന്‍ ജയരാജന്‍ എന്ന് സിബിഐ; യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി

ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തുംജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തും

ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു... മകന്റെ ഉറപ്പ്, സപ്തതിയുടെ നിറവില്‍ ഹാസ്യ സാമ്രാട്ട്ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു... മകന്റെ ഉറപ്പ്, സപ്തതിയുടെ നിറവില്‍ ഹാസ്യ സാമ്രാട്ട്

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar

English summary
Kerala gold smuggling : NIA filed First chargesheet in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X