• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വര്‍ണം കടത്തിയത് ഫൈസല്‍ ഫരീദിന്, കൊച്ചി സ്വദേശി, 16 തവണയായി സ്വര്‍ണം കടത്തി, 200 കോടിയുടെ.....

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ വന്‍ വെളിപ്പെടുത്തലുകള്‍ വീണ്ടും. കൊച്ചി സ്വദേശിക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് മൊഴി. അതേസമയം യുഎഇ കോണ്‍സുലേറ്റിലെ ആളുകള്‍ അറിയാതെയാണ് ഇപ്പോഴത്തെ കാര്യങ്ങള് നടന്നിട്ടുള്ളതെന്നാണ് സൂചന. പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ പല കാര്യങ്ങളും പ്രതി സരിത് ചെയ്തിരുന്നതായും പോലീസ് പറയുന്നു. സ്വപ്‌നയുടെ അമ്മയും ഇതിനിടെ പ്രതികരണവുമായി വന്നിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മകള്‍ ശിക്ഷിക്കപ്പെടട്ടെ എന്നാണ് ഇവരുടെ നിലപാട്.

സ്വര്‍ണം കടത്തിയര്‍ ആര്‍ക്ക്?

സ്വര്‍ണം കടത്തിയര്‍ ആര്‍ക്ക്?

ഡിപ്ലോമാറ്റിക് ബാഗേജിലുള്ള സ്വര്‍ണക്കടത്ത് കൊച്ചി സ്വദേശിയായ ഫൈസല്‍ ഫരീദിന് വേണ്ടിയായിരുന്നു. ഇക്കാര്യത്തില്‍ സരിത് മൊഴി നല്‍കി. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് വിദേശത്ത് നിന്ന് ഇയാള്‍ ഭക്ഷണ സാധനങ്ങള്‍ അയക്കാറുണ്ടായിരുന്നു. ദുബായിലുള്ള ഫൈസല്‍ ഫരീദിനെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് പരിചയപ്പെടുത്തിയത് താനാണെന്നും സരിത് പറയുന്നു.

രേഖകള്‍ ദുരുപയോഗിച്ചു

രേഖകള്‍ ദുരുപയോഗിച്ചു

യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ ലെറ്റര്‍ഹെഡ് സ്വര്‍ണക്കടത്തിന് ദുരുപയോഗിച്ചു എന്നാണ് വിലയിരുത്തല്‍. കോണ്‍സുലേറ്റിന്റെ വാഹനത്തിലും സ്വന്തം വാഹനത്തിലുമെത്തി സരിത് വിമാനത്താവളത്തില്‍ നിന്ന് ബാഗേജുകള്‍ കൊണ്ടുപോയിട്ടുണ്ട്. ഏപ്രിലിന് ശേഷം മൂന്ന് തവണ ബാഗേജുകള്‍ ഏറ്റുവാങ്ങി. സമാന രീതിയില്‍ പത്ത് തവണയെങ്കിലും സ്വര്‍ണം കടത്തിയിരുന്നു. നേരത്തെ സ്വര്‍ണം കടത്തിയതിനെ കുറിച്ച് സരിത് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

ഫോണും ഫോര്‍മാറ്റ് ചെയ്തു

ഫോണും ഫോര്‍മാറ്റ് ചെയ്തു

സ്വര്‍ണക്കടത്തിന് പിടിക്കപ്പെട്ടതോടെ സരിത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തെന്ന് കസ്റ്റംസ് പറയുന്നു. പല നിര്‍ണായക വിവരങ്ങളും ഈ ഫോണിലായിരുന്നു. ഇതുമായിട്ടാണ് സരിത് ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം ഡാറ്റ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. ഫോറന്‍സിക് പരിശോധനയും നടത്തുന്നുണ്ട്. നൂഡില്‍സ് അടക്കം കേരളത്തില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങള്‍ വിദേശത്ത് നിന്ന് കൊണ്ടുവരുന്നത് എന്തിനാണെന്നന ചോദ്യത്തിനും ഇയാള്‍ മറുപടി നല്‍കിയിട്ടില്ല. കൊച്ചി തുറമുഖത്ത് കണ്ടെയ്‌നറില്‍ വന്ന ബാഗേജ് സരിത് ഏറ്റുവാങ്ങിയതായും വ്യക്തമായി.

cmsvideo
  Swapna suresh fired from kerala IT department | Oneindia Malayalam
  സ്വപ്‌ന മുങ്ങി

  സ്വപ്‌ന മുങ്ങി

  സ്വപ്‌ന സുരേഷിന്റെ അമ്പലംമുക്കിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കില്‍ മുങ്ങിയിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് തന്നെ ഫ്‌ളാറ്റില്‍ നിന്ന് സ്വപ്ന പോയെന്നാണ് വ്യക്തമാകുന്നത്. അതേസമയം കോണ്‍സുലേറ്റ് പിആര്‍ഒ സ്ഥാനം ജോലിഭാരം കാരണം രാജിവെച്ചെന്നാണ് സരിത്തിന്റെ വിശദീകരണം. ലെറ്റര്‍ ഹെഡ് പിആര്‍ഒ അല്ലാത്ത സരിത്തിന് പിന്നീടും എങ്ങനെ കിട്ടി എന്നതിനെ കുറിച്ചും ഇയാള്‍ പറയാന്‍ തയ്യാറായില്ല.

  തന്നോട് പറഞ്ഞത്....

  തന്നോട് പറഞ്ഞത്....

  പുതുതായി ഐടി ഹബ് തുടങ്ങാനാണ് സ്വര്‍ണക്കടത്തെന്ന് സ്വപ്‌ന തന്നോട് പറഞ്ഞതായി സരിത്ത് വെളിപ്പെടുത്തി. 16 തവണയാണ് ഇവര്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതെന്നും വിവരങ്ങളുണ്ട്. ഇതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരുമുണ്ട്. സരിത്തിനെ എന്‍ഐഎ, റോ, ഡിആര്‍ഐ എന്നിവര്‍ ചേര്‍ന്നാണ് ചോദ്യം ചെയ്യുന്നത്. കേരളത്തിലും യുഎഇയിലുമായിട്ടാണ് ഇവര്‍ വ്യാപിച്ച് കിടക്കുന്നത്. ഇതിനകം 200 കോടിയുടെ സ്വര്‍ണമെങ്കിലും ഇവര്‍ കടത്തിയിട്ടുണ്ടാവും. ഇന്റര്‍പോളിന്റെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. അതേസമയം ഡിപ്ലോമാറ്റിക് ബാഗേജില്‍ എന്തെങ്കിലും കൊണ്ടുവരണമെങ്കില്‍ ഇന്ത്യയിലെ യുഎഇ സ്ഥാനപതിയോ തിരുവനന്തപുരത്തെ കോണ്‍സല്‍ ജനറലോ അറിഞ്ഞിരിക്കണം.

  അമ്മ പറയുന്നു....

  അമ്മ പറയുന്നു....

  തന്റെ മകള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് സ്വപ്‌നയുടെ അമ്മ പറഞ്ഞു. മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നും, കഴിഞ്ഞയാഴ്ച്ച വരെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സ്വപ്‌നയുടെ അമ്മ പറയുന്നു. വാര്‍ത്തയിലൂടെ സ്വര്‍ണക്കടത്തില്‍ മകള്‍ക്ക് പങ്കുണ്ടെന്ന് അറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. അതേസമയം സ്വപ്നയെ സഹായിച്ച ഐടി സെക്രട്ടറി ശിവശങ്കറിനെ നീക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കിയത്. മിര്‍ മുഹമ്മദിനാണ് അധിക ചുമതല.

  ബിസിനസിലും പങ്കാളി...

  ബിസിനസിലും പങ്കാളി...

  ചെറുപ്രായത്തില്‍ തന്നെ സ്വപ്‌ന പിതാവിനൊപ്പം ബിസിനസില്‍ പങ്കാളിയായിരുന്നു. 18ാം വയസ്സിലായിരുന്നു വിവാഹം. ഭര്‍ത്താവുമായുള്ള ഗള്‍ഫിലെ ബിസിനസ് പൊളിഞ്ഞതോടെയാണ് നാട്ടിലേക്കെത്തിയത്. സാമ്പത്തിക ബാധ്യതയുമുണ്ടായിരുന്നു. ഇതിനിടയില്‍ ദാമ്പത്യവും തകര്‍ന്നു. തലസ്ഥാനത്തെ വന്‍കിട വ്യവസായികളുമായി അടുത്ത ബന്ധം ഇവര്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ് ഇവര്‍ വീണ്ടും ഗള്‍ഫിലേക്ക് എത്തിയത്. തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് ഇവര്‍ക്ക് കെട്ടിട നിര്‍മാണത്തിന് തുടക്കം കുറിച്ചിരുന്നു. ഒരു കാര്‍ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉണ്ടായിരുന്നു. ഐടി വകുപ്പിനെ കീഴിലെ കെ ഫോണ്‍ അടക്കുള്ള പല പദ്ധതികളുടെയും ചര്‍ച്ചകളില്‍ അടക്കം സ്വപ്‌നയുണ്ടായിരുന്നു.

  English summary
  Kerala gold smuggling: swapna suresh and team smuggled gold for faisal fareed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X