കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷ് 'വമ്പന്‍ സ്രാവ്'; കേരളം ഞെട്ടുന്ന വിവരങ്ങള്‍!! ഉന്നത ബന്ധം, നിയമനം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ കംസ്റ്റസ് തിരയുന്ന സ്വപ്‌ന സുരേഷിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവരെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സെക്രട്ടറിയേറ്റിലെ പതിവ് സന്ദര്‍ശകയായിരുന്നു സ്വപ്‌ന സുരേഷ് എന്നാണ് ഒരു വിവരം. നേരത്തെ എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജ പരാതി നല്‍കിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വനിതാ ജീവനക്കാരെ പീഡിപ്പിച്ചുവെന്ന് കാണിച്ചായിരുന്നുവത്രെ വ്യാജ പരാതി.

Recommended Video

cmsvideo
Swapna suresh fired from kerala IT department | Oneindia Malayalam

സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴില്‍ ജോലി തരപ്പെടുത്തിയത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) മുഖേനയാണെന്നും വ്യക്തമായി. കേസില്‍ ഉന്നതര്‍ കുടുങ്ങുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍സുലേറ്റില്‍ നിന്ന് ഐടി വകുപ്പിലേക്ക്

കോണ്‍സുലേറ്റില്‍ നിന്ന് ഐടി വകുപ്പിലേക്ക്

യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായിരുന്നു സ്വപ്‌ന സുരേഷ്. ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവിടെ നിന്ന് മാറ്റുകയായിരുന്നു. ശേഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴില്‍ ജോലി തരപ്പെടുത്തിയത്.

എങ്ങനെ ജോലി കിട്ടി

എങ്ങനെ ജോലി കിട്ടി

സംശയാസ്പദമായ സാഹചര്യത്തിലുള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിക്കുക എന്നാണ് ഉയരുന്ന ചോദ്യം. പിഡബ്ല്യുസി മുഖേനയാണ് നിയമനം ലഭിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പുതിയ ആരോപണങ്ങളെ തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് ഐടി വകുപ്പ് പറയുന്നത്.

 സ്വപ്‌ന ഒളിവില്‍

സ്വപ്‌ന ഒളിവില്‍

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരനാണ് കഴിഞ്ഞദിവസം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്ത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സ്വപ്‌ന സുരേഷിനെ കുറിച്ച വിവരം കിട്ടിയത്. എന്നാല്‍ സ്വപ്‌ന ഒളിവിലാണ്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

യുഎഇയിലെ മലയാളികള്‍ക്കും

യുഎഇയിലെ മലയാളികള്‍ക്കും

കമ്മീഷന്‍ ഇടപാടില്‍ സ്വര്‍ണം കടത്തുകയായിരുന്നു സംഘം എന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഒരു തവണ സ്വര്‍ണം കടത്തിയാല്‍ 25 ലക്ഷം രൂപ വരെ ലഭിക്കും. സംഭവത്തില്‍ യുഎഇയിലെ ചില മലയാളികള്‍ക്കും ബന്ധമുണ്ടെന്നാണ് സൂചന. ഇവരെയും വൈകാതെ കംസ്റ്റംസ് പിടികൂടും.

ടോയ്‌ലറ്റ് വസ്തുക്കളുടെ അകത്ത്

ടോയ്‌ലറ്റ് വസ്തുക്കളുടെ അകത്ത്

കൊറോണ കാലത്ത് മാത്രം മൂന്ന് തവണ നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയിട്ടുണ്ട്. ടോയ്‌ലറ്റ് വസ്തുക്കളുടെ അകത്താണ് ഇത്തവണ സ്വര്‍ണം കടത്തിയത്. ഇതുസംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കംസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.

വ്യാജ പരാതി നല്‍കി തട്ടിപ്പ്

വ്യാജ പരാതി നല്‍കി തട്ടിപ്പ്

യുഎഇ കോണ്‍സുലേറ്റിലെ ജോലി ലഭിക്കുന്നതിന് മുമ്പ് എയര്‍ ഇന്ത്യ സാറ്റ്‌സ് എന്ന കമ്പനിയിലെ ജീവനക്കാരിയായിരുന്നു സ്വപ്‌ന സുരേഷ്. ഈ വേളയില്‍ ഒരു ഉദ്യോഗസ്ഥനെതിരെ ഇവര്‍ വ്യാജ പരാതി നല്‍കിയിരുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഈ കേസില്‍ സ്വപ്‌നക്കെതിരെ അന്വേഷണം തുടരുകയാണ്.

16 പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന്

16 പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന്

16 പെണ്‍കുട്ടികള്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനില്‍ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായി എന്നായിരുന്നു പരാതി. ഇതോടെ ഉദ്യോഗസ്ഥനെ എയര്‍ ഇന്ത്യ സസ്‌പെന്റ് ചെയ്തു. ഉദ്യോഗസ്ഥന്‍ നിയമ പോരാട്ടം നടത്തി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പരാതി തയ്യാറാക്കിയതും പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഒപ്പിട്ടതും സ്വപ്‌ന സുരേഷാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആള്‍മാറാട്ടം ഇങ്ങനെ

ആള്‍മാറാട്ടം ഇങ്ങനെ

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ അന്വേഷണ കമ്മീഷന് മുമ്പില്‍ മൊഴി നല്‍കാന്‍ ഒരു പെണ്‍കുട്ടി ഹാജരായിരുന്നു. പരാതി നല്‍കിയവരിലുള്ള പെണ്‍കുട്ടിയുടെ പേരില്‍ മറ്റൊരു പെണ്‍കുട്ടിയെ ആണ് ഹാജരാക്കിയത്. ഇതിന് പിന്നിലും സ്വപ്‌ന സുരേഷ് ആണെന്ന് വ്യക്തമായതോടെയാണ് ഇവരെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.

വിളിപ്പിച്ചിട്ടും ഹാജരായില്ല

വിളിപ്പിച്ചിട്ടും ഹാജരായില്ല

ആള്‍മാറാട്ടം നടത്തിയെന്ന് ബോധ്യമായതിനെ തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എന്നാല്‍ സ്വപ്‌ന സുരേഷ് ഹാജരായില്ല. ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ കേസുകളില്‍ സ്വപ്‌ന സുരേഷിനെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കെയാണ് സ്വര്‍ണക്കടത്ത് കേസ് പുറത്തായത്.

കൂടുതല്‍ വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

സ്വപ്‌ന സുരേഷിന്റെ ബന്ധു അടുത്തിടെ ഗാര്‍ഹിക പീഡന കേസ് പോലീസില്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സ്വപ്‌ന സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇക്കാര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

സെക്രട്ടറിയേറ്റിലെ സ്ഥിരം സന്ദര്‍ശക

സെക്രട്ടറിയേറ്റിലെ സ്ഥിരം സന്ദര്‍ശക

സെക്രട്ടറിയേറ്റിലെ സ്ഥിരം സന്ദര്‍ശകയാണ് സ്വപ്‌ന സുരേഷ് എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മാത്രമല്ല, ഐടി വകുപ്പിലെ പ്രമുഖരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇക്കാര്യവും പുറത്തുവന്നിട്ടുണ്ട്. സ്വപ്‌ന സുരേഷ് താമസിക്കുന്ന മുടവന്‍മുകളിലെ ഫ്‌ളാറ്റില്‍ മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി ശിവശങ്കരന്‍ പതിവായി എത്താറുണ്ടെന്ന് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം...

English summary
Kerala Gold smuggling: Swapna Suresh have relation with highly influential persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X