എന്താണ് ഡിപ്ലോമാറ്റിക് ബാഗ് ? ഇത് പരിശോധനയ്ക്ക് വിധേയമാകാത്തത് എന്തുകൊണ്ട്? കാരണം ഇതാണ്
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് നടന്നത്. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗില്‍ നിന്ന് 35കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. സംഭവത്തില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കടത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാല്‍ സ്വര്‍ണം പിടികൂടിയതോടെ ഡിപ്ലോമാറ്രിക് ബാഗ് എന്ന വാക്കാണ് ഇപ്പോള്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറയുന്നത്. എന്താണ് ഈ ഡിപ്ലോമാറ്റിക് ബാഗ് എന്ന് അറിയണ്ടേ?

ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കൈമാറുന്ന ഔദ്യോഗിക കത്തിടപാടുകള്‍ക്കോ, അല്ലെങ്കിലും മറ്റെന്തെങ്കിലും സാധങ്ങള്‍ എത്തിക്കുന്നതിനോ ഉപയോഗിക്കുന്ന പെട്ടിയെയാണ് ഡിപ്ലോമാറ്റിക് ബാഗ് എന്ന് പറയുന്നത്. ഡിപ്ലോമാറ്റിക് പൗച്ച് എന്നും ഇതിനെ വിളിക്കും ബ്രീഫ്കേസ്, കാര്‍ഡ് ബോര്‍ഡ് ബോക്സ്, വലിയ സ്യൂട്ട്കേസ്, ഷിപ്പിംഗ് കണ്ടെയ്നര്‍ എന്നിവയൊക്കെ ഡിപ്ലോമാറ്റിക് ബാഗായി കണക്കാക്കും
Recommended Video
രാജ്യവും സ്ഥാനപതിയും തമ്മിലുള്ള ഇടപാടായതിനാല്‍ രാജ്യത്തിന്റെ മുദ്ര ഇത്തരം ബാഗുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഇത് പരിശോധനയ്ക്ക് വിധേയമാക്കാറില്ല. ഇത്തരം ബാഗുകള്‍ക്ക് പ്രത്യേക പരിരക്ഷയും നല്‍കുന്നുണ്ട്. 1961ലെ വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ചാണ് ഇത്തരം ബാഗുകള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നത്. 1969ലും 1975 ലും ഇത് സംബന്ധിച്ച് കൂടുതല്‍ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇമ്മ്യൂണിറ്റി ഉള്ളതുകൊണ്ടു തന്നെ നടപടി ക്രമങ്ങളില്‍ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് മുക്തമാണ്.
ഈ ഡിപ്ലോമാറ്റിക് ബാഗ് ലഭിക്കുന്ന രാജ്യത്തിന് വേണമെങ്കില്‍ അത് തിരിച്ചയക്കാം. ഏതെങ്കിലും സംശയകരമായ സാഹചര്യത്തില്‍ ഇത് തുറന്നുപരിശോധിക്കണമെങ്കില് അത് ലഭിക്കുന്ന രാജ്യത്തിന്റെ കോണ്‍സുലേറ്റ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ നടക്കൂ. കഴിഞ്ഞ ദിവസം സ്വര്‍ണം ലഭിച്ച ഡിപ്ലോമാറ്റിക് ബാഗ് ഇത്തരത്തിലുള്ള നിബന്ധനകള്‍ പാലിച്ചാണ് തുറന്നുപരിശോധിച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications