• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'തട്ടിപ്പുക്കാരി ഓഫീസില്‍ കയറി ഇറങ്ങിയിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് എന്ത് ഭരണ നൈപുണ്യമാണുള്ളത്'

ദില്ലി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രംഗത്ത്. സ്വന്തം ഓഫീസ് ദേശവിരുദ്ധ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ ഒറ്റുകൊടുത്തെന്ന് വി മുരളീധരന്‍ പറഞ്ഞു. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മുഖ്യമന്ത്രി തല്‍സ്ഥാനത്ത് നിന്ന് രാജിവച്ച് ഒഴിയണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്‍ രാജിവയ്ക്കമെന്ന് ആവശ്യപ്പെട്ട് ബിജെപി ദില്ലയില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദാംശങ്ങളിലേക്ക്...

ഭീകരബന്ധം

ഭീകരബന്ധം

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഭീകരവാദ ബന്ദമുണ്ടെന്ന കസ്റ്റംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇപ്പോള്‍ എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്. ഭീകരവാദബന്ധമുണ്ടെന്ന സാഹചര്യത്തിലാണ് യുഎപിഎ ചുമത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്ത സ്വപ്‌ന സുരേഷിന് ബഹിരാകാശ ശാസ്ത്രജ്ഞന്‍മാരുമായി പോലും ഇടപെടാന്‍ അവസരം ഉണ്ടായെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കൊക്കെ കൈമാറി

ആര്‍ക്കൊക്കെ കൈമാറി

രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ചുള്ള വിവരങ്ങള്‍ സ്വര്‍ണക്കള്ളക്കടത്തുകാരി ആര്‍ക്കൊക്കെ കൈമാറി എന്നുള്ള കാര്യം അന്വേഷിക്കണം. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഈ കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്കാവില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഒരു തട്ടിപ്പുക്കാരി സ്വന്തം ഓഫീസില്‍ കയറി ഇറങ്ങിയിട്ടും അറിയാത്ത മുഖ്യമന്ത്രിക്ക് എന്ത് ഭരണ നൈപുണ്യമാണുള്ളതെന്ന് അദ്ദേഹത്തെ പാടിപ്പുകഴ്്ത്തുന്നവര്‍ പറയമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സ്പീക്കര്‍ പറയുന്നത്

സ്പീക്കര്‍ പറയുന്നത്

മുഖ്യമന്ത്രിയും സ്പീക്കറും പറയുന്നത് ഇന്റലിജന്‍സില്‍ നിന്ന് വിവരം ലഭിച്ചിലെന്നാണ്. രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുള്ള കേരള പൊലീസിനെ അപമാനിക്കുന്നതിന് തുല്യമാണിത്. ഇന്റലിജിന്‍സിന്റെ സമ്മതമില്ലാതെ ഇനി ഒരു സ്ഥലത്തും പോകില്ലെന്നാണ് സ്പീക്കര്‍ ഇപ്പോള്‍ പറയുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന് 12ാം ദിവസമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റാന്‍ തയ്യാറായത്. ഇത് പല സംശയങ്ങള്‍ക്കും ഇടല്‍കുന്നുണ്ടെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ജലീലിന് ലജ്ജയില്ലേ

ജലീലിന് ലജ്ജയില്ലേ

യുഎഇ കോണ്‍സുലേറ്റിനെ സമീപിച്ചത് സ്വന്തം നാട്ടിലെ പാവപ്പെട്ടവര്‍ക്ക് അരി വാങ്ങാനാണെന്നാണ് മന്ത്രി കെടി ജലീല്‍ പറയുന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ മന്ത്രി കെ ടി ജലീലിന് ലജ്ജയില്ലേ. പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. സ്വന്തം കുടുംബവും ഓഫീസും ആരോപണത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് എങ്ങനെ കേസെടുക്കാനാവുമെന്നും മരളീധരന്‍ പരിഹസിച്ചു.

 വ്യാജ ബിരുദക്കാര്‍

വ്യാജ ബിരുദക്കാര്‍

സര്‍ക്കാരിനെതിരെ ഉയരുന്ന പിന്‍വാതില്‍ നിയമന ആരോപണത്തിലും വി മുരളീധരന്‍ പ്രതികരിച്ചു. എല്ലാ യോഗ്യതയുമുള്ള ചെറുപ്പക്കാര്‍ തൊഴിലിനായു അലയുമ്പോഴാണ് നാട്ടിലെ വ്യാജബിരുദക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കുന്നതെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനാണ് ബിജെപിയുടെ നീക്കം,

ട്രഷറി തട്ടിപ്പ് അന്വേഷണം ധനകാര്യ സെക്രട്ടറിയ്ക്ക്:കുറ്റക്കാർക്കെതിരെ കർശന നടപടി; ധനകാര്യമന്ത്രി

കേരളത്തില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു, വിവരങ്ങള്‍ ഇങ്ങനെ...

English summary
Kerala Gold Suggling Case; Minister V Muraleedharan Criticize CM Pinarayi Vijayan and govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X