കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഭിന്ന ലൈംഗികനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി മുനീര്‍

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: വിമത ലൈംഗിക ശേഷിയുള്ളവര്‍ക്കായി സംസ്ഥാനത്ത് ട്രാന്‍സ് ജെന്‍ഡര്‍ നയം നടപ്പിലാക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ മുനീര്‍. ട്രാന്‍സ് ജെന്‍ഡര്‍ നയം ഒരു മാസത്തിനകം നടപ്പിലാക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ആദ്യം സംസ്ഥാനത്ത് ട്രാന്‍സ് ജെന്‍ഡര്‍ ബോര്‍ഡ് സ്ഥാപിക്കും. പ്രത്യേകമായി നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിനുമുന്‍പ് തമിഴ്‌നാട്ടില്‍ ട്രാന്‍സ് ജെന്‍ഡര്‍ പാസാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലിംഗമാറ്റ ശസ്ത്രക്രിയക്കു സൗകര്യം നല്‍കിയിട്ടുണ്ട്.

transgerner

ഇതുകൂടാതെ, സൗജന്യ ഭവനപദ്ധതിയും, സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ പദ്ധതികളിലും സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരിപഠനം നടത്തുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും.

കേരളത്തിലും ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് നിയമപരിരക്ഷ വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്

English summary
Kerala government will announce transgender policy by minister Mk muneer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X