കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ പ്രസ്സുകളെ ഒഴിവാക്കി ലോട്ടറി അച്ചടി സ്വകാര്യ കമ്പനിക്ക്; പിന്നില്‍ അഴിമതി ലക്ഷ്യം?

  • By Siniya
Google Oneindia Malayalam News

തിരുവനമ്പുരം : കെബിപിഎസ് അടക്കമുള്ള പ്രസ്സുകളെ ഒഴിവാക്കി ലോട്ടറി ടിക്കറ്റുകളെ അച്ചടി സ്വകാര്യ പ്രസ്സിന് അനുവദിച്ചു. ലോട്ടറി ഡയരക്ടറുടെ അഭിപ്രായം മറികടന്നാണ് സ്വകാര്യ പ്രസ്സിന് അനുമതി നല്‍കിയത്. സര്‍ക്കാര്‍ പ്രസ്സില്‍ മാത്രമേ അച്ചടിക്കാവുയെന്ന ലോട്ടറി നിയന്ത്രണ ചട്ടത്തിലെ വ്യവസ്ഥകള്‍ ഡയരക്ടര്‍ ചൂണ്ടികാട്ടിയിരുന്നു. ഇതേ സമയം അച്ചടിയേല്‍പ്പിച്ച സ്വകാര്യ പ്രസില്‍ മുന്‍പും സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വ്യക്തമായി.

2005 ലെ കേരളാ പേപ്പര്‍ ലോട്ടറി നിയന്ത്രണ ചട്ടങ്ങളിലെ കര്‍ശന വ്യവസ്ഥയെ കുറിച്ച് ലോട്ടറി ഡയരക്ടര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ടിക്കറ്റുകള്‍ സര്‍ക്കാര്‍ പ്രസ്സിലോ ശക്തമായ സുരക്ഷാ സംവിധാനമുള്ള സര്‍ക്കാര്‍ അംഗീകൃത പ്രസ്സിലോ മാതൃമേ അച്ചടിക്കാന്‍ പാടുള്ളുവെന്ന് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെ മറകടന്നുകൊണ്ടാണ് സര്‍ക്കര്‍ സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കിയത്.

lotteryticket

സര്‍ക്കാര്‍ പുറത്തിറക്കുന്ന ഏഴ് ലോട്ടറികളില്‍ അഞ്ചെണ്ണത്തിന്റെ അച്ചടി കെബിപി എസിനും രണ്ടെണ്ണത്തിന്റെത് സി ആപ്റ്റിനുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും വീഴ്ച വരുത്തുന്നുവെന്നും ഡയരക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കെബിപിഎസിന്റെ കാക്കനാട് പ്രസിലും സി ആപ്ടിന്റെ വട്ടിയൂര്‍ കാവ് പ്രസിലും അച്ചടിക്കുന്ന ടിക്കറ്റുകളില്‍ നമ്പര്‍ മാഞ്ഞു പോകുന്നതും നമ്പര്‍ ഇരട്ടിപ്പ് വ്യാപകമാണെന്നും ലോട്ടറി ഡയരക്ടര്‍ വ്യക്തമാക്കി.

നേരത്തെ പാ@പുസ്തകങ്ങളുടെ അച്ചടിയും സര്‍ക്കാര്‍ പ്രസ്സുകളില്‍ നിന്നുമാറ്റി സ്വകാര്യ പ്രസ്സുകളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ 2009ല്‍ മൂന്നരക്കോടി രൂപയുടെ പാ@പുസ്തകങ്ങള്‍ ഇവിടെ കത്തി നശിച്ചിരുന്നു. ഇതേ സമയം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിട്ടുണ്ട്. വന്‍ അഴിമതി ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഇത്തരം നീക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

English summary
kerala government allow to print lottery ticket in private company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X