Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാണക്കേടുണ്ടാക്കുന്ന എന്ത് കാര്യമാണ് നടന്നത്'; സർക്കാർ/ഗവർണ്ണർ പോര്; ചെന്നിത്തലയുടെ 6 ചോദ്യങ്ങൾ

'നാണക്കേടുണ്ടാക്കുന്ന എന്ത് കാര്യമാണ് നടന്നത്'; സർക്കാർ/ഗവർണ്ണർ പോര്; ചെന്നിത്തലയുടെ 6 ചോദ്യങ്ങൾ

തിരുവനന്തപുരം: സർക്കാർ - ഗവർണ്ണർ പോരിൽ ചോദ്യങ്ങൾ ഉന്നയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരുമായുള്ള തർക്കത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത് ഗൗരവമുള്ള കാര്യങ്ങളാണ്. സർവകലാശാലയുടെ അധികാരങ്ങളെ കവർന്നെടുക്കുന്നത് എന്തിനാണ്.

രാജ്യത്ത് നാണക്കേടുണ്ടാക്കുന്ന എന്ത് കാര്യമാണ് നടന്നതെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തിൽ ഒരു സർവകലാശാലയും സ്വതന്ത്ര പ്രവർത്തനം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

താൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുൾപ്പെടെ തർക്കമുണ്ടെന്നും ഗവർണ്ണർ പറയുകയുണ്ടായി. ഗവർണ്ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവർ തമ്മിലുള്ള തർക്കത്തിൽ പുറത്തു വരുന്നത് മഞ്ഞു മലയുടെ അറ്റം മാത്രം എന്നാണ്.

ഈ അവസരത്തിൽ ആറ് കാര്യങ്ങളിൽ വ്യക്തത വരുത്തണം. അതിന് ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം.

chennithala

രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇങ്ങനെ ;-

1. രാഷ്ട്രപതിക്ക് ഡി.ലീറ്റ് നൽകാനുള്ള ശുപാർശ ഗവർണർ കേരള വി സിക്ക് നൽകിയിരുന്നോ ?

2. ശുപാർശ സർക്കാർ ഇടപെടലിനെ തുടർന്ന് വി സി നിരാകരിച്ചോ ?

3. വി സി സർക്കാരിൻറെ അനുവാദം നേടിയത് ഏത് നിയമത്തിന് പിൻബലത്തിൽ ?

4. ഡീ ലിറ്റ് വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടോ ?

5. മുൻ കാലടി വി സി ഡിലിറ്റ് നൽകാൻ ഗവർണർക്ക് ശുപാർശ നൽകിയ മൂന്നു പേരുകൾ വെളിപ്പെടുത്താമോ ?

Recommended Video

cmsvideo
    കണ്ണൂർ വിസി പുനർനിയമനം: ചോദ്യങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തല

    6. ഗവർണറുടെ അനുമതി കിട്ടാത്തതിന്റെ കാരണം സർവകലാശാലക്ക് ബോധ്യം ഉണ്ടോ?

    ഇത്തരത്തിലുളള ചോദ്യങ്ങളാണ് സർക്കാരിനെതിരെ ഉയർത്തി ചോദിച്ച് അദ്ദേഹം രംഗത്തെത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+