കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളവുകളുമായി കേരളം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വധൂവരന്മാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

Google Oneindia Malayalam News

തിരുവനന്തപുരം: ക്വാറന്റൈനിൽ ഇളവുകൾ നൽകി കേരള സർക്കാർ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിവാഹത്തിനെത്തുന്ന വധൂവരന്മാർക്ക് ക്വാറന്റൈൻ വേണ്ടെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. നേരത്തെ സംസ്ഥാനത്ത് ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർക്കാണ് സർക്കാർ ക്വാറന്റൈനിൽ ഇളവുകൾ അനുവദിച്ചിരുന്നത്. ബിസിനസ്, കോടതി വ്യവഹാരം, ചികിത്സ എന്നിങ്ങനെയെത്തുന്നവർക്കാണ് ഇത്തരത്തിൽ ഇളവ് ലഭിച്ചുകൊണ്ടിരുന്നത്.

നാല് മാസം മുമ്പ് വിവാഹം; ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തോക്ക്‌ലൈസന്‍സ് വേണം; മുഖ്യമന്ത്രിക്ക് നിവേദനംനാല് മാസം മുമ്പ് വിവാഹം; ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തോക്ക്‌ലൈസന്‍സ് വേണം; മുഖ്യമന്ത്രിക്ക് നിവേദനം

 വധുവിനും വരനും ക്വാറന്റൈൻ നിർബന്ധമില്ല

വധുവിനും വരനും ക്വാറന്റൈൻ നിർബന്ധമില്ല

വരനും വധുവിനും പുറമേ ഇവർക്കൊപ്പം എത്തുന്ന അഞ്ച് പേർക്കും ഇത്തരത്തിൽ ഇളവ് ലഭിക്കും. ഇവർക്ക് ഏഴ് ദിവസം കേരളത്തിൽ താമസിക്കാനും സാധിക്കും. വിവാഹ ആവശ്യത്തിന് എത്തുന്നവർ വിവാഹ ക്ഷണക്കത്ത് കൊവിഡ് ജാഗ്രതാ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ വിവാഹ ചടങ്ങിന് പുറമേയുള്ള ഒരു പരിപാടികളിലും പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ മാർഗ്ഗനിർദേശത്തിൽ പറയുന്നത്. എന്നാൽ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട മാനണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദേശിക്കുന്നു.

 ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർക്ക് ഇളവ്

ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർക്ക് ഇളവ്

ഇതര സംസ്ഥാനങ്ങളിൽ നിന്ന്
കേരളത്തിലേക്ക് ഹൃസ്വ സന്ദർശനത്തിനെത്തുന്നവർക്ക് നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു. ബിസിനസ്- ഔദ്യോഗിക ആവശ്യങ്ങൾക്കും ചികിത്സ, കോടതി, വ്യാപാരം, കോടതി വ്യവഹാരം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി എത്തുന്നവർക്കാണ് ആദ്യം ഇളവുകൾ നൽകുന്നത്. എന്നാൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം | Oneindia Malayalam
ഹ്രസ്വ സന്ദർശനത്തിന് ഇളവ്

ഹ്രസ്വ സന്ദർശനത്തിന് ഇളവ്


കൊറോണ വൈറസ് വ്യാപനത്തോടെ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായിരുന്നു. എന്നാൽ ചെറിയ കാലയളവിലേക്ക് സംസ്ഥാനത്തേക്ക് എത്തുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇളവ് അനുവദിച്ചത്. എന്നാൽ കൊവിഡ് 19 ജാഗ്രതാ വെബ്സൈറ്റ് പോർട്ടലിൽ നിന്ന് പാസെടുക്കേണ്ടത് നിർബന്ധമാണ്. എന്നാൽ ഏഴ് ദിവസത്തിന് ശേഷം ഇവർക്ക് കേരളത്തിൽ തങ്ങാൻ അനുവാദമില്ല. കേരളം വിട്ട ശേഷം 14 ദിവസത്തിനുള്ളിൽ കൊറോണ വൈറസ് ബാധിച്ചാൽ ഇക്കാര്യം അറിയിക്കണം.

പരീക്ഷകൾക്ക് എത്തുന്നവർക്ക്

പരീക്ഷകൾക്ക് എത്തുന്നവർക്ക്

പരീക്ഷകൾ, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയ്ക്കായി വരുന്നവർക്ക് പരീക്ഷ നടത്തുന്ന തിയ്യതിക്ക് മൂന്ന് ദിവസം മുമ്പ് തന്നെ കേരളത്തിലെത്താം. പരീക്ഷ കഴിഞ്ഞ് മൂന്ന് ദിവസവും ഇവർക്ക് സംസ്ഥാനത്ത് തങ്ങാനും സാധിക്കും. എന്നാൽ യാത്രയുടെ വിവരങ്ങൾ, താമസിക്കുന്ന സ്ഥലം സംബന്ധിച്ച വിവരങ്ങൾ, ബന്ധപ്പെടേണ്ട ആളുകളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ എന്നിവ അധികൃതരെ അറിയിക്കേണ്ടതുണ്ട്. പരീക്ഷയിൽ പങ്കെടുക്കാനോ മറ്റ് അക്കാദമിക് കാര്യങ്ങൾക്കോ വരുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചാലും ഇവർ മുറി വിട്ട് പുറത്തുപോകാൻ പാടില്ല എന്നാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നത്.

 ഉത്തരവാദിത്തം സ്പോൺസർക്ക്

ഉത്തരവാദിത്തം സ്പോൺസർക്ക്

പ്രാദേശികമായി ബന്ധപ്പെടുന്ന വ്യക്തി, സ്ഥാപനം, കമ്പനി, സ്പോൺസർ എന്നിവർക്കായിരിക്കും കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ ഉത്തരവാദിത്തം. എത്തുന്നവർ നേരിട്ട് താമസിക്കാനായി ഒരുക്കിയ സ്ഥലത്തേക്കോ ഹോട്ടലിലേക്കോ തന്നെ പോകേണ്ടതുണ്ട്. മറ്റെവിടെയും ഇക്കാലയളവിനുള്ളിൽ സന്ദർശിക്കാൻ പാടില്ല. യാത്രക്കിടെ അനുവാദമില്ലാത്തവരുമായി കൂടിക്കാഴ്ച നടത്താൻ പാടില്ല. ഇതിന് പുറമേ പൊതു സ്ഥലങ്ങൾ സന്ദർശിക്കാൻ പാടില്ലെന്നും സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

 ഹോട്ടലിൽ താമസിക്കാം

ഹോട്ടലിൽ താമസിക്കാം

കേരളം സന്ദർശിക്കാനെത്തുന്നവർക്ക് നേരിട്ട് ഹോട്ടലിലേക്കോ മറ്റ് താമസസ്ഥലത്തേക്കോ പോകുന്നതിനുള്ള അനുമതിയുണ്ട്. എത്തിച്ചേരുന്ന സ്ഥലത്തിനും താമസ സ്ഥലത്തിനും ഇടയിലുള്ള എവിടെയും വാഹനം നിർത്താതെയാണ് ഇവർ എത്തേണ്ടത്. ഇത്തരത്തിൽ കേരളത്തിൽ എത്തുന്നവർ 60 വയസ്സിന് മുകളിലുള്ളവരുമായോ 10 വയസ്സിൽ താഴെയുള്ള കുട്ടികളുമായോ സമ്പർക്കം പുലർത്താൻ പാടില്ല.

English summary
! Kerala government annouces relaxation in quaratine rules for bride and groom from other states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X