Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരി സ്ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭ യോ​ഗം തീരുമാനിച്ചു. സ്വകാര്യാശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.

കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. അഭിഭാഷകൻ വേണ്ടെന്ന് പ്രതി ഡൊമനിക് മാർട്ടിൻ കോടതിയിൽ പറഞ്ഞു. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു.

Kalamaserry

കാക്കനാട് ജയിലിലേക്ക ആണ് ഈ മാസം 29വരെ ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തത്. കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്ഫോടനത്തിന് ഉപയോ​ഗിച്ച നാല് റിമോട്ടുകൾ കണ്ടെത്തിയിരുന്നു.

ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ പ്രതി ഡൊമനിക് മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് പിന്നിൽ താൻ മാത്രമാണെന്ന് ഡൊമനിക് മാർട്ടിൻ പറയുന്നത്. 10 ദിവസത്തേക്കാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്.

10 ദിവസത്തേക്കാണ് നേരത്തെ പ്രതി ഡോമിനിക് മാർട്ടിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. ഒക്ടോബർ 29 ന് ആണ് സ്ഫോടനം നടന്നത്. ഒക്ടോബർ 29 ന് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ ആണ് സ്ഫോടനം നടന്നത്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമനിക്ക് മാർട്ടിൻ അന്നു തന്നെ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. തനാണ് സ്ഫോടനനം നടത്തിയത് എന്നതിന്റെ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കി ആണ് ഡൊമനിക് മാർട്ടിൻ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്

പോസീസിന് കീഴടങ്ങുന്നത് മുമ്പ് പ്രതി ഡൊമനിക്ക് മാർട്ടിൻ എന്താണ് നടന്നതെന്ന് വിശദീകരച്ച് കൊണ്ടുള്ള വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന. 16 വർഷം താൻ യഹോവ സാക്ഷികൾക്കൊപ്പം ഉണ്ടായിരുന്നുവെന്നും പിന്നീട് അവിടം വിട്ടുവെന്നും ഇയാൾ പറഞ്ഞു. ആറ് വർഷമായി ചിന്തിച്ചപ്പോൾ യവോഹ സാക്ഷികൾ പഠിപ്പിക്കുന്നത് രാജ്യദ്രോഹപരമയാ കാര്യങ്ങളാണെന്നും അത് തിരുത്താൻ പല തവണ തിരുത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തതിനാലാണ് ബോംബ് ബോബ് വെച്ചതെന്നും ഡൊമനിക് മാർട്ടിൻ പറഞ്ഞു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+