കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഉദ്യോഗസ്ഥരേ, ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സമയമായി... നിങ്ങളുടെ അവധി അറിയൂ

2017 ആഘോഷമാക്കാന്‍ അവധി ദിനങ്ങള്‍ ഏതൊക്കെയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിനു കീഴിലെ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ പൊതു അവധി ദിവസങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: 2016 അവസാനിക്കാന്‍ ഇനി രണ്ട് മാസം ബാക്കി. അടുത്ത വര്‍ഷത്തെ കുറിച്ചുള്ള കണക്കുകൂട്ടലിലാകും എല്ലാവരും. 2017 ആഘോഷമാക്കാന്‍ അവധി ദിനങ്ങള്‍ ഏതൊക്കെയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിനു കീഴിലെ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ പൊതു അവധി ദിവസങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Holidays

അവധി ദിവസങ്ങള്‍ ഇതാണ്

1.മന്നം ജയന്തി(ജനുവരി 2 തിങ്കള്‍)
2. റിപ്പബ്ലിക്ക് ഡേ(ജനുവരി 26 വ്യാഴം)
3.ശിവരാത്രി(ഫെബ്രുവരി 24 വെള്ളി)
4.പെസഹ വ്യാഴം(ഏപ്രില്‍ 13, വ്യാഴം)
5.ദുഃഖവെള്ളി, വിഷു, അംബേദ്കര്‍ ജയന്തി(ഏപ്രില്‍ 14 വെള്ളി)
6.മെയ് ദിനം( മെയ്1 തിങ്കള്‍)
7.സ്വാതന്ത്ര്യദിനം(ആഗസ്റ്റ് 15, ചൊവ്വ)
8.അയ്യങ്കാളി ജയന്തി(ആഗസ്റ്റ് 28 തിങ്കള്‍)
9.ഈദ് ഉള്‍ അസ്ഹ(ബക്രീദ്)(സെപ്തംബര്‍ 1 വെള്ളി)
10.തിരുവോണം(സെപ്തംബര്‍ 4 തിങ്കള്‍)
11.മൂന്നാം ഓണം(സെപ്തംബര്‍ 5 ചൊവ്വ)
12. നാലാം ഓണം, ശ്രീനാരായണഗുരു ജയന്തി(സെപ്തംബര്‍ 6 ബുധന്‍)
13ശ്രീകൃഷ്ണജയന്തി(സെപ്തംബര്‍12 ചൊവ്വ)
14. ശ്രീനാരാമഗുരു സമാധി(സെപ്തംബര്‍ 21 വ്യാഴം)
15. മഹാനവമി(സെപ്തംബര്‍29 വെള്ളി)
16. വിജയദശമി, മുഹ്‌റം(സെപ്തംബര്‍30 ശനി)
17.ഗാന്ധിജയന്തി(ഒക്ടോബര്‍ 2, തിങ്കള്‍)
18.ദീപാവലി(ഒക്ടോബര്‍ 18 ബുധന്‍)
19.നബിദിനം(ഡിസംബര്‍ 2 ശനി)
20.ക്രിസ്മസ്(ഡിസംബര്‍ 25 തിങ്കള്‍)

ഇംഗ്ലീഷ് മാസത്തിലെ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയും പൊതു അവധിയാണ്.

പൊതുഅവധി ദിവസമായ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും വരുന്ന മറ്റ് വിശേഷ പൊതു അവധികള്‍ ചുവടെ ചേര്‍ക്കുന്നു
1. ഈസ്റ്റര്‍ (ഏപ്രില്‍ 16 ഞായര്‍)
2. റംസാന്‍ (ജൂണ്‍ 25 ഞായര്‍)
3.കര്‍ക്കിടക വാവ്(ജൂലൈ 23 ഞായര്‍)
4.ഒന്നാം ഓണം(സെപ്തംബര്‍ 3 ഞായര്‍)

ആവണി അവിട്ടം പ്രമാണിച്ച് ബ്രാഹ്മണ സമുദായക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഗസ്റ്റ് 07 നിയന്ത്രിത അവധിയാണ്. കൂടാതെ അയ്യാ വൈകുണ്ഠസ്വാമി ജയന്തി ദിനമായ മാര്‍ച്ച് 12 ഉം വിശ്വകര്‍മ ദിനമായ സെപ്തംബര്‍ 17 ഉം ഞായറാഴ്ചയായതിനാല്‍ നിയന്ത്രിത അവധിയില്‍ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ദിനം, ശിവരാത്രി, വാണിജ്യ ,സഹകരണ ബാങ്കുകളുടെ വാര്‍ഷിക കണക്കെടുപ്പ് ദിനമായ ഏപ്രില്‍ ഒന്ന്, ദുഃഖ വെള്ളി, വിഷു, അംബേദ്കര്‍ ജയന്തി, മെയ്ദിനം, സ്വാതന്ത്ര്യ ദിനം, ബക്രീദ്, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി, മഹാനവമി, വിജയദശമി, ഗാന്ധി ജയന്തി, ദീപാവലി, നബിദിനം, ക്രിസ്മസ്, ഈസ്റ്റര്‍, റംസാന്‍, ഒന്നാം ഓണം എന്നിവ 1881ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചുള്ള അവധി ദിനങ്ങളാണ്.

English summary
kerala government announced public holiday days in 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X