Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡബ്ല്യുഐപിആര്‍ 7ല്‍ നിന്ന് 8 ആക്കി മാറ്റി; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്, അറിയേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡബ്ല്യുഐപിആര്‍ ഏഴില്‍ നിന്ന് എട്ടിലേക്കായി മാറ്റി. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാകും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.

kerala

ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

സംസ്ഥാനത്ത് നിലവില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്, ജനസംഖ്യ അനുപാതം കണക്കാക്കിയാണ്. ഓരോ മേഖലകളിലും നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ് നടപ്പാക്കുന്നത്. ജനസംഖ്യ ആയിരം പേരുള്ള സ്ഥലങ്ങളില്‍ ഏഴ് പേര്‍ക്ക് രോഗം വന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാം എന്നായിരുന്നു ഇപ്പോഴ സ്ഥിതി. ഇത് ഇപ്പോള്‍ എട്ടാക്കി മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കര്‍ഫ്യുവും പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമാണിത്.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    അതേസമയം, സംസ്ഥാനത്ത് വാക്‌സിനേഷന്‍ 80 ശതമാനത്തോടടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില്‍ 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു. 30 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. നിലവില്‍ ഏഴ് ലക്ഷം വാക്‌സിന്‍ കൈവശമുണ്ട്. നാളെയോടെ അത് കൊടുത്തു തീര്‍ക്കാനാകും. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 93 ശതമാനത്തിലധികം ആളുകള്‍ക്ക് ഒരു ഡോസ് വാക്‌സിനും 50% പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+