കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് നിന്നെത്തുന്നവർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം: മാർഗ്ഗരേഖ പുതുക്കി സർക്കാർ!!!

Google Oneindia Malayalam News

തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ ക്വാറന്റൈൻ മാർഗ്ഗരേഖ പുതുക്കി കേരള സർക്കാർ. വിദേശത്ത് നിന്ന് എത്തുന്നവർക്ക് വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ സൌകര്യമുണ്ടെങ്കിൽ അവിടെ കഴിയാം. എന്നാൽ പ്രാഥമിക പരിശോധനകൾ നടത്തി സത്യവാങ്മൂലം എഴുതി വാങ്ങേണ്ടത് നിർബന്ധമാണ്. ഇതിന് പുറമേ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണം. ഇത് സംബന്ധിച്ച് മടങ്ങിയെത്തുന്നവർക്ക് നിർദേശങ്ങളും ആരോഗ്യവകുപ്പ് നൽകും. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

 എറണാകുളത്ത് രണ്ട് പേർക്ക് കൊറോണ വൈറസ്: ഒരാൾ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ!! എറണാകുളത്ത് രണ്ട് പേർക്ക് കൊറോണ വൈറസ്: ഒരാൾ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ!!

വിമാനത്താവളത്തിലെത്തിയ ശേഷം ഇവർക്ക് സ്വന്തം വാഹനത്തിലോ ടാക്സയിലോ വീട്ടിലേക്ക് പോകാൻ അനുമതിയുണ്ട്. എന്നാൽ തദ്ദേശസ്വയംഭരണ സ്ഥാപനം, പോലീസ്, നോഡൽ ഓഫീസർമാർ, കൊവിഡ് കെയർ സെന്റർ, ജില്ലാ കളക്ടർ എന്നിവർക്ക് തിരിച്ചെത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി കൈമാറും. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവർ കൃത്യമായി വീട്ടിലെത്തിയെന്നും അധികൃതർ ഉറപ്പാക്കും. എന്നാൽ തിരിച്ചെത്തുന്നവരുടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൌകര്യമുണ്ടെന്ന് ഉറപ്പാക്കേണ്ടത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പാകപ്പിഴ സംഭവിക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നതോടെ ഇത്തരക്കാരെ സർക്കാർ വക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും സ്വീകരിക്കും.

 cmkerala3-1

തിരിച്ചെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇത്തരക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിക്കും. നേരത്തെ വിദേശത്ത് നിന്നെത്തുന്നവർക്ക് സർക്കാർ വക ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയാനുള്ള സൌകര്യമാണ് ഒരുക്കിയിരുന്നത്. എന്നാൽ വിദേശത്ത് തിരിച്ചെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെയാണ് പെയ്ഡ് ക്വാറന്റൈൻ സൌകര്യം ഒരുക്കിയത്. എന്നാൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ സൌകര്യങ്ങളുള്ളവർക്ക് വീടുകളിലേക്ക് പോകാമെന്നാണ് സർക്കാർ അറിയിച്ചത്.

എന്നാൽ പെയ്ഡ് ക്വാറന്റൈൻ ആവശ്യപ്പെടുന്നവർക്ക് ഹോട്ടലുകളിൽ സർക്കാർ ഇതിനുള്ള സൌകര്യം ഒരുക്കും. ഇവർ ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നിരീക്ഷിക്കുന്നതിന് ആളുകളെയും ഏർപ്പെടുത്തും. വിദേശരാജ്യങ്ങളിൽ നിന്ന് 38,871 പേരാണ് കേരളത്തിൽ തിരിച്ചെത്തിയിട്ടുള്ളത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 3 പേര്‍കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 3 പേര്‍

ജയമോഹൻ തമ്പി കൊലപാതകം: അശ്വിൻ മദ്യത്തിന് അടിമ: അച്ഛൻ മരിച്ച് ദുർഗന്ധം വമിച്ചിട്ടും അറിഞ്ഞില്ല!! ജയമോഹൻ തമ്പി കൊലപാതകം: അശ്വിൻ മദ്യത്തിന് അടിമ: അച്ഛൻ മരിച്ച് ദുർഗന്ധം വമിച്ചിട്ടും അറിഞ്ഞില്ല!!

English summary
Kerala government announces news quaratine guidelines for expats coming to kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X