കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ വീണ്ടും വിചാരണ തുടങ്ങുന്നു; പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു, നടപടി വേഗത്തില്‍

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചതിനെ തുടര്‍ന്ന് നിലച്ച വിചാരണ വീണ്ടും ആരംഭിക്കുന്നു. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചു. അഡ്വ. വിഎന്‍ അനില്‍കുമാര്‍ ആണ് പ്രോസിക്യൂട്ടര്‍. പുതിയ നിയമനം സംബന്ധിച്ച് വെള്ളിയാഴ്ച വിചാരണ കോടതിയെ അറിയിക്കും. വെള്ളിയാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.

d

വിചാരണ കോടതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാണ് എ സുരേശന്‍ പ്രോസിക്യൂട്ടര്‍ പദവി രാജിവച്ചത്. കോടതി പ്രതികള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്നുവെന്നായിരുന്നു ആരോപണം. വിചാരണ കോടതിയിലെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയാണ് ചെയ്തത്. അപ്പീല്‍ നല്‍കിയെങ്കിലും ഫലമമുണ്ടായില്ല. കോടതി മാറ്റം പ്രായോഗികമല്ല എന്നാണ് കോടതി വിലയിരുത്തിയത്.

സിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നുസിപിഎം ബന്ധം ശരിയാകില്ലെന്ന് എന്‍സിപി; എറണാകുളത്ത് കൈവിട്ടു, യുഡിഎഫ് ചര്‍ച്ച ചെയ്യുന്നു

പ്രോസിക്യൂട്ടറെ നിയമിച്ച സാഹചര്യത്തില്‍ വിചാരണ വേഗത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് മാസത്തനികം വിചാരണ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൊറോണ കാരണം വിചാരണ നടപടികള്‍ വൈകി. പിന്നീട് വിചാരണ തുടങ്ങിയ വേളയിലാണ് കോടതി നടപടിയില്‍ അസംതൃപ്തി രേഖപ്പെടുത്തി പ്രോസിക്യൂട്ടര്‍ രാജിവച്ചത്. ഇപ്പോള്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതോടെ വിചാരണ വേഗത്തിലായേക്കും.

സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി നേരത്തെ നല്‍കിയ നിര്‍ദേശം. 2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. ദിലീപ് അറസ്റ്റിലായതോടെയാണ് കേസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് ജാമ്യത്തിലിറങ്ങി വിചാരണ നേരിടുകയാണ്.

Recommended Video

cmsvideo
'I don't value hero that questions director': Vinayan about Dileep

English summary
Kerala Government appointed New Prosecutor in Actress Attack Dileep Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X