Get Updates
Get notified of breaking news, exclusive insights, and must-see stories!

പിയു ചിത്ര ഉള്‍പ്പെടെ 5 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സർക്കാർ: ശ്രീജേഷിന് 24 ന് പ്രത്യേക അനുമോദനം

കോഴിക്കോട്: ജക്കാർത്തയിൽ നടന്ന 18-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തി മെഡൽ നേടിയ അഞ്ച് മലയാളികൾക്ക് അസി. സ്പോർട്സ് ഓർഗനൈസറായി നിയമനം. പി യു ചിത്ര, മുഹമ്മദ് അനസ്, കുഞ്ഞ് മുഹമ്മദ്, വിസ്മയ വി കെ, നീന വി എന്നീ കായിക താരങ്ങൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകാൻ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കായിക കേരളത്തിന്റെ അഭിമാനമായി ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയ ഏക മലയാളി പി ആർ ശ്രീജേഷിനുള്ള പ്രത്യേക അനുമോദനം ആഗസ്റ്റ് 24 ന് തിരുവനന്തപുരത്ത് വിപുലമായി നടക്കും. ജി വി രാജ സ്പോർട്സ് സ്കൂളിൽ 2000-2006 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയ ശ്രീജേഷ് നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ്. ഈ അനുമോദന ചടങ്ങിൽവെച്ച് ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കുള്ള നിയമന ഉത്തരവും കൈമാറും.

pr-sreejesh-pu-chitra

ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി, ബാക്ക് ലോഗ് കണക്കാക്കി, 2024 ജൂൺ 23 വരെ റോസ്റ്റർ സമർപ്പിച്ചത് 3127 എയ്‌ഡഡ് സ്കൂൾ മാനേജ്മെന്റുകളാണെന്നും മന്ത്രി പറഞ്ഞു. ഇതിൽ കോർപ്പറേറ്റ്-468, വ്യക്തിഗതം-2659 എന്നിങ്ങനെയാണ്.

രാജ്യത്താദ്യമായി സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുകയാണ്. കേരള സ്കൂൾ ഒളിമ്പിക്സ് കൊച്ചി '24 എന്ന പേരിൽ നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് നടക്കുന്ന
മേളയിൽ 24,000 കുട്ടികൾ പങ്കെടുക്കും. 39 കായിക ഇനങ്ങളിലായി 10,000 മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകും. 16 സ്റ്റേഡിയങ്ങളിൽ 8 പകലും രാത്രിയുമായാണ് മത്സരങ്ങളെന്നും മന്ത്രി പറഞ്ഞു.

ഖാദർ കമ്മിറ്റി രണ്ടാം ഭാഗത്തിലെ സാധ്യമായ കാര്യങ്ങൾ നടപ്പിലാക്കുകയാണ് സർക്കാർ. വിവിധ സ്കൂൾ തലങ്ങളുടെ ഏകോപനം ആരുടെയും തൊഴിലിനെ ബാധിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. . പ്രൈമറിയിൽ അധ്യാപകർക്ക് ബിരുദം നിർബന്ധമാക്കും. സെക്കൻഡറിയിൽ ബിരുദാനന്തര ബിരുദവും യോഗ്യതയായി കണക്കാക്കും. അധ്യാപക യോഗ്യതയിൽ വിട്ടുവീഴ്ചയില്ല. ഇത് സംബന്ധിച്ച ഖാദർ കമ്മിറ്റി ശുപാർശകൾ ഗൗരവമായാണ് സർക്കാർ കാണുന്നത്, പൊതുവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+