കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത്‌ കോവിഡ്‌ പരിശോധന വേഗത്തിലാക്കാന്‍ മൊബൈല്‍ ലാബുകള്‍; പരിശോധന നിരക്ക്‌ കുറയും

Google Oneindia Malayalam News

തിരുവനന്തപുരം; കോവിഡ്‌ രോഗികളുടെ എണ്ണം ഉയരുകയും മറ്റ്‌ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക്‌ കോവിഡ്‌ പരിശോധന കര്‍ശനമാക്കുകയും ചെയ്‌ത സാഹചര്യത്തില്‍ കോവിഡ്‌ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പരിശോധ വേഗത്തിലാക്കാന്‍ സംസ്ഥാനത്ത്‌ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കി. ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്റെ ഭാഗമായാണ്‌ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്‌.
മൊബൈല്‍ ലാബുകള്‍ക്കായി സ്വകാര്യ കമ്പനിയായ സാന്‍ഡോര്‍ മെഡിക്കല്‍സിന്‌ ടെന്‍ഡര്‍ നല്‍കി. ടെന്‍ഡറില്‍ രണ്ടം മൂന്നും സ്ഥാനത്ത്‌ വന്ന കമ്പനികളെക്കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകള്‍ തുടങ്ങാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌.

covid 19

മൊബൈല്‍ ലാബുകളില്‍ 448 ൂപ മാത്രമായിരിക്കും പരിശോധന നിരക്ക്‌. സ്വാകാര്യ ലാബുകളില്‍ ആര്‍ടി പിസിആറിന്‌ 1700 രൂപ ഈടാക്കുമ്പോള്‍ മൊബൈല്‍ ലാബില്‍ ചെലവ്‌ വെറും 448 മാത്രമെന്നത്‌ സാധരണക്കാര്‍ക്ക്‌ കൂടുതല്‍ പ്രയോജനകരമാകും. നാളെ മുതല്‍ മൊബൈല്‍ ആര്‍ടിപിസി ലാബുകള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തന സജ്ജമാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌.
ആര്‍ടിപിസിആര്‍ പരിശോധനക്ക്‌ പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത്‌ കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ്‌ സൗകര്യം ഒരുക്കനാണ്‌ പുതിയ മാര്‍ഗനിര്‍ദേശം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്‌ പുറമേ പരിശോധന ഔട്ട്‌സോഴ്‌സ്‌ ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്‌.24 മണിക്കൂറിനകം പരിശോധന ഫലം നല്‍കണം. കോവിഡ്‌ പരിശോധനഫലത്തില്‍ വിഴ്‌ച്ചയുണ്ടായാല്‍ ലാബിന്റെ ലൈസന്‍സ്‌ റദ്ദാക്കാനും നിര്‍ദേശമുണ്ട്‌.

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ കൂടുതല്‍ കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, തമിഴ്‌നാട്‌, കര്‍ണാടക, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ഉത്തരാഘണ്ട്‌, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ്‌ നിയന്ത്രണം കടുപ്പിച്ചത്‌. ആര്‍ടിപിസിആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ നിന്നുള്ളവര്‍്‌ക്ക്‌ പ്രവേശനം നല്‍കൂവെന്ന്‌ മഹാരാഷ്ട്ര, കര്‍ണാടക, മണിപ്പൂര്‍,ഉത്തരാഘണ്ട്‌, ഒഡീഷ, പശ്ചിമ ബംഗാള്‍ അടക്കമുള്ളവര്‍ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ ചെയ്യാന്‍ സൗകര്യം ലഭിക്കുന്നത്‌ യാത്രക്കാര്‍ക്കും ആശ്വാസകരമായിരിക്കും.

Recommended Video

cmsvideo
Mutant virus found again in kerala

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Kerala government arranged mobile lab facility for speed up the covid tests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X