കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻപിആർ പരിശീലന പരിപാടി; ഉദ്യോഗസ്ഥർ പങ്കെടുക്കരുത്, കർശന നിർദേശങ്ങളുമായി സംസ്ഥാന സർക്കാർ!

Google Oneindia Malayalam News

തിരുവനന്തപുരം: എന്‍പിആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുമായി പിണറായി സർക്കാർ. എന്‍പിആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനപ്പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സംസ്ഥാനത്തിലെ സെന്‍സസ് ഉദ്യോഗസ്ഥരോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. എന്‍പിആര്‍ പരിശീലനപ്പരിപാടികളിലേക്ക് ഉദ്യോഗസ്ഥരെ അയക്കേണ്ടതില്ലെന്ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും പ്രിന്‍സിപ്പള്‍ സെക്രട്ടറി രേഖാമൂലം നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്.

Recommended Video

cmsvideo
Kerala Government takes strong action against NPR | Oneindia Malayalam

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ മെയ് 1 മുതല്‍ ആരംഭിക്കുമെന്നും എന്‍പിആറുമായി ബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍പിആറിനെക്കുറിച്ച് ജനങ്ങളാരും തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ എ ശൈലേന്ദ്രയും കോഴിക്കോട് കളക്ടര്‍ ടി വി സുഭാഷും സെന്‍സസ് ട്രെയിനിംഗ് പരിപാടിയില്‍ സംസാരിക്കവേ അറിയിച്ചിട്ടുണ്ട്.

എന്‍പിആര്‍ പട്ടിക പുതുക്കല്‍

എന്‍പിആര്‍ പട്ടിക പുതുക്കല്‍


സെന്‍സസ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം വന്ന എന്‍പിആര്‍ സംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളും ചോദ്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ പരിശീളന പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന നിർദേശവും സർക്കാർ നൽകിയിരിക്കുന്നത്. സെന്‍സസ് കമ്മീഷണറും റജിസ്ട്രാര്‍ ജനറലുമായ വിവേക് ജോഷി സെന്‍സസ് ഉദ്യോസ്ഥര്‍ തന്നെ എന്‍പിആര്‍ പട്ടിക പുതുക്കല്‍ കൂടി ചെയ്യുമെന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

സംസ്ഥാന സർക്കാർ നിലപാട്

സംസ്ഥാന സർക്കാർ നിലപാട്


എന്‍പിആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര ഉദ്യോഗസ്ഥരിലൂടെ പട്ടികാ നടപടികള്‍ മുന്നോട്ട് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ പുതിയ നിലപാടുകളുമായി മുന്നോട്ട് പോകുന്നത്. ഇതുവരെ നടന്ന സെന്‍സസ് പരീശീലപ്പരിപാടികളില്‍ എന്‍പിആര്‍ അനുബന്ധ വിഷയങ്ങളൊന്നും തന്നെ ക്ലാസുകളുടെ ഭാഗമല്ലായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ദേശീയ പൗരത്വപ്പട്ടികയിലേക്കുള്ള ആദ്യപടി

ദേശീയ പൗരത്വപ്പട്ടികയിലേക്കുള്ള ആദ്യപടി


എന്‍പിആര്‍ ദേശീയ പൗരത്വപ്പട്ടികയിലേക്കുള്ള ആദ്യപടിയാണെന്ന് നേരത്തെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും നടപ്പിലാക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ എന്‍പിആര്‍ സംബന്ധിച്ച എല്ലാ നടപടികളും കേരളസര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. അമിത് ഷായുടെ സ്വപ്‌നപദ്ധതിയായ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻആർസി) ആദ്യ ചുവടാണ് എൻപിആർ എന്നും പൗരന്മാരെ വിദേശികളായി മുദ്രകുത്താൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന വ്യവസ്ഥകൾ എൻപിആറിലുണ്ടെന്നും സാമൂഹ്യ, രാഷ്ട്രീയ മനുഷ്യാവകാശ പ്രവർത്തകർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ദേശീയ പൗരത്വ രജിസ്റ്റർ

ദേശീയ പൗരത്വ രജിസ്റ്റർ

ജനസംഖ്യാ സെൻസസിന്റെ ഭാഗമായാണ് എൻപിആർ നടപ്പാക്കുന്നത് എന്നാണ് മുമ്പ് കേന്ദ്ര സർക്കാറും ബിജെപി നേതാക്കളും അവകാശപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ ഡിസംബർ മന്ത്രിസഭാ തീരുമാനം വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ എൻപിആർ സെൻസസിന്റെ ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ വ്യക്തമാക്കി. ദേശവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള വഴിയൊരുക്കുകയാണ് എൻപിആറിന് അനുമതി നൽകുന്നതിലൂടെ കേന്ദ്രസർക്കാർ ചെയ്തതെന്ന് മാധ്യമപ്രവർത്തകരായ ശ്രീനിവാസൻ ജെയ്ൻ, ശിവം വിജ്, റാണ അയ്യൂബ് തുടങ്ങിയവർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

English summary
Kerala government asks census officials not to attend NPR training programe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X