ദീപാവലിക്ക് രാത്രികാലങ്ങളില്‍ പടക്കം പൊട്ടിച്ചുള്ള ആഘോഷം വേണ്ട
തിരുവനന്തപുരം: ദീപാവലിക്ക് രാത്രികാലങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധിച്ചു. ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ രാത്രി പത്തിനും രാവിലെ ആറിനും ഇടക്ക് പൊട്ടിക്കരുത് എന്നാണ് ഓര്‍ഡര്‍.
ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിക്കണം എന്ന ആവശ്യത്തെ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
കോടതി, ആശുപത്രി ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പത്ത് മീറ്റര്‍ ചുറ്റളവില്‍ പടക്കങ്ങള്‍ പൊട്ടിക്കരുത്. വലിയ ശബ്ദമുണ്ടാക്കുന്ന മാലപടക്കങ്ങള്‍, ഗുണ്ടുകള്‍ എന്നിവയുടെ വിപണനവും ഉപയോഗവും നിരോധിച്ചു.

പടക്കങ്ങള്‍ പൊട്ടിക്കാം രാത്രി വേണ്ട
കേരള സംസ്ഥാന സര്‍ക്കാരിന്റെതാണ് പുതിയ തീരുമാനം. ദീപാവലിക്ക് രാത്രികാലങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധിച്ചു.

രാത്രി 10 നും രാവിലെ 6നും ഇടയിലാണ് നിരോധനം
ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ രാത്രി പത്തിനും രാവിലെ ആറിനും ഇടക്ക് പൊട്ടിക്കരുത് എന്നാണ് ഓര്‍ഡര്‍.

മാലപടക്കത്തിന് വിട
വലിയ ശബ്ദത്തില്‍ പൊട്ടുന്ന മാലപടക്കങ്ങള്‍ക്കും ഗുണ്ടുകള്‍ക്കും വിപണിയില്‍ നിന്നും വിട.ഇവയുടെ ഉപയോഗവും വിപണനവും നിരോധിച്ചു.

പടക്കങ്ങള്‍ നിരോധിക്കുന്നത് സുപ്രീം കോടതി വിസമ്മതിച്ചു
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിക്കുകയാണ് ഉണ്ടായത്. 2001ലെ നിയമത്തെ ചൂണ്ടികാട്ടിയായിരുന്നു സുപ്രീംകോടതി നിരസിച്ചത്.

രാവിലെ പൊട്ടിക്കാം
രാവിലെ 6 മണി മുതല്‍ രാത്രി 10 വരെ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് സുപ്രീംകോടതി അനുവാദമുണ്ട്.












Click it and Unblock the Notifications