Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡിന്റെ കാലത്തും അഴിമതി; 550 രൂപയുടെ പിപിഇ കിറ്റ് വാങ്ങിയത് 1500 രൂപക്കെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോവിഡിന്റ ഒന്നാം തരംഗത്തില്‍ വന്‍ അഴിമതി നടന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങികൂട്ടിയതിന്റെ രേഖകളാണ് പുറത്ത് വന്നിട്ടുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 9 കോടിയുടെ ഇടപാടാണ് നടന്നതെന്നും മിന്നല്‍ വേഗത്തിലാണ് അതിന്റെ ഫയല്‍ നീങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പിനിയില്‍ നിന്നാണ് പിപിഇ കിറ്റി വാങ്ങിയത്.

ഒറ്റ ദിവസം കൊണ്ടാണ് മാഹാരാഷ്ട്ര കമ്പിനിക്ക് കരാര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥിരമായി ആരോഗ്യ മേഖലയിലെക്കുള്ള ഉപകരണങ്ങളും മറ്റും 550 രൂപക്ക് വാങ്ങികൊണ്ടിരുന്ന കമ്പിനിയെ ഒഴിവാക്കിയാണ് മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന കമ്പിനിയില്‍ നിന്ന് പിപിഇ കിറ്റാണ് 1500 രൂപക്ക് വാങ്ങിയത്.

1

കെറോണ്‍ എന്ന കമ്പിനിയില്‍ നിന്നാണ് പിപിഇ കിറ്റി വാങ്ങിയത്. നിപ്പവന്ന സമയത്തും പക്ഷിപ്പനി വന്ന സമയത്തും ഈ കമ്പിനിയില്‍ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയിരുന്നത്. കേരളത്തില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ പിപിഇ കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ കെറോണ്‍ എന്ന കമ്പിനിയോട് പിപിഇ കിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും അടിന്തര സാഹചര്യമായിരുന്നിട്ട് കൂടി രണ്ട് മാസത്തോളമെടുത്താണ് അതിന്റെ ഫയല്‍ നീങ്ങിയത്. 2020 മാര്‍ച്ച് 29നാണ് 550 രൂപയുടെ പിപിഇ കിറ്റ് വാങ്ങുന്നതിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കെറോണ്‍ എന്ന കമ്പിനിക്ക് കരാര്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2

അതേ ദിവസം തന്നെ മഹാരാഷ്ട്രയിലെ സാന്‍ഫാര്‍മ എന്ന കമ്പിനി പിപിഇ കിറ്റ് നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് അപേക്ഷ നല്‍കുകയായിരുന്നു. ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പിനിയാണിതെന്നും അപേക്ഷ മിന്നല്‍ വേഗത്തില്‍ സ്വീകരിച്ച് കമ്പിനിക്ക് ടെന്‍ഡര്‍ നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിളില്‍ പോലും വെബ്‌സൈറ്റോ മേല്‍ വിലാസമോ ഇല്ലാത്ത കമ്പിനിയാണിതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമെയില്‍ വഴിയാണ് കമ്പിനി അപേക്ഷിച്ചത്. ഇമെയില്‍ ലഭിച്ച ദിവസം തന്നെ മുന്നോട്ടുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

3

പിപിഇ കിറ്റിന്റെ വില ഒരു ദിവസംകൊണ്ട് വര്‍ധിച്ചത് 550 രൂപയില്‍ നിന്ന് 1500 രൂപയിലേക്ക്. ഒരു സാധനം പോലും ഇതുവരെ സര്‍ക്കാര്‍ വാങ്ങിക്കാത്ത കമ്പിനിയാണ് മാഹാരാഷ്ട്രയിലെ സാന്‍ഫാര്‍മ എന്ന കമ്പിനി ഈ കമ്പിനിക്ക് പിപിഇ കിറ്റിന്റെ മുഴുവന്‍ തുകയായ 9 കോടി രൂപ മുഴുവനായും അഡ്വാന്‍സ് തുകയായി നല്‍കണമെന്നും ഫയലിലെഴുതിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവില്‍ ഒരു ഉദ്യോഗസ്ഥന്‍ ഇത്രയും തുക അഡ്വാന്‍സ് തുക നല്‍കുന്നതിന്റെ വിയോജന കുറിപ്പ് എഴുതിയിട്ടും അമ്പത് ശതമാനം അഡ്വാന്‍സ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

4

നിപ്പ പ്രതിരോധിക്കേണ്ട ഘട്ടത്തില്‍ സര്‍ക്കാര്‍ നിരന്തരം പിപിഇ കിറ്റുകളുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുന്ന കെറോണ്‍ കമ്പിനിക്ക് ഒര്‍ഡര്‍ നല്‍കാന്‍ രണ്ട് മാസത്തോളമെടുത്ത സാഹചര്യത്തില്‍ കേവലം കേട്ടുകേള്‍വിയില്ലാത്ത മഹാരാഷ്ട്രയിലെ സാന്‍ഫാര്‍മ എന്ന കമ്പിനിക്ക് വെറും മിനിറ്റുകള്‍ കൊണ്ടാണ് പിപിഇ കിറ്റ് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതെന്നും 550 രൂപക്ക് ലഭിച്ച്‌കൊണ്ടിരുന്ന പിപിഇ കിറ്റ് മഹാരാഷ്ട്രയിലെ കമ്പിനിക്ക് നല്‍കിയത് 1500 രൂപക്ക് അതായത് മൂന്നിരട്ടി വിലയാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam
    5

    ഒന്നാം കോവിഡിന്റെ ഘട്ടത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പിപിഇ കിറ്റ് വാങ്ങുന്നതിനായി ഈ കമ്പിനിയെ സമീപിച്ചത്. ഗൂഗിളില്‍ പോലും വെബ്‌സൈറ്റോ, വിലാസമോ ഇല്ലാത്ത കേട്ടുകേള്‍വി പോലുമില്ലാത്ത കമ്പിനിക്ക് പിപിഇ കിറ്റ് വാങ്ങാന്‍ ഒര്‍ഡര്‍ നല്‍കിയത് വന്‍ അഴിമതിയാണ് പുറത്ത് വരുന്നതെന്നും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+