കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാർട്ടേർഡ് വിമാനങ്ങളിലെ യാത്രക്ക് മുമ്പ് ആന്റിബോഡി പരിശോധന മതി: നിലപാട് തിരുത്തി സർക്കാർ

Google Oneindia Malayalam News

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് കൊറോണ വൈറസ് പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കാൻ സംസ്ഥാന സർക്കാർ. സർക്കാർ ഉത്തരവിനെ തുടർന്ന് പ്രവാസികളിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പരിഷ്കരിക്കുന്നത്. വിമാനയാത്രയ്ക്ക് മുമ്പ് ആന്റിബോഡി പരിശോധന നടത്തിയാൽ മതിയെന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.

ഇന്ന് 85 പേര്‍ക്ക് കോവിഡ്! 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം!ഇന്ന് 85 പേര്‍ക്ക് കോവിഡ്! 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം!

പരിശോധന നടത്തി ഫലം നെഗറ്റീവായവരെ മാത്രമേ ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് യാത്ര പുറപ്പെടുന്നതിന് അനുവദിക്കുകയുള്ളൂവെന്നും ഉത്തരവിൽ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളിൽ നല്ലൊരു ശതമാനം പേരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കുന്നത്.

flights-1

ജൂൺ 20 മുതൽ വിദേശത്ത് നിന്ന് വരുന്ന ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന കൊറോണ വൈറസ് പരിശോധന നിർബന്ധമാക്കിക്കൊണ്ട് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ ഉത്തരവിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോയിട്ടുള്ളത്. കൊറോണ വൈറസ് പരിശോധനയ്ക്ക് ശേഷം രോഗമില്ലാത്തവരെ മാത്രം കേരളത്തിലേക്ക് മടങ്ങാൻ അനുവദിച്ചാൽ മതിയെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇതോടെയാണ് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നത്. 48 മുമ്പ് നടത്തിയ പരിശോധന നടത്തിയിരിക്കണമെന്നാണ് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് പ്രവാസികളം പല പ്രവാസി സംഘടനകളും രംഗത്തെത്തുകയും ചെയ്തിരുന്നു.

കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിന്റെ ഭാഗമായിട്ടുള്ള വിമാനങ്ങളിൽ വരുന്നവർക്ക് പോലും കൊറോണ വൈറസ് പരിശോധന നടത്താതെ ചാർട്ടേഡ് വിമാനങ്ങളിലെത്തുന്നവർക്ക് മാത്രം പരിശോധന ശക്തമാക്കിയതോടെയാണ് പ്രതിഷേധം ശക്തമായത്. സൌദി അറേബ്യയിൽ കൊറോണ വൈറസ് പരിശോധന നടത്തി ഫലം ലഭിക്കുന്നതിനായി എട്ട് ദിവസം വരെയാണ് സമയമെടുക്കുന്നതെന്നും പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമേ ടെസ്റ്റ് നടത്തുന്നതിനാവശ്യമായ ചെലവും പലർക്കും വെല്ലുവിളിയാവുമെന്നും പ്രവാസികൾ പറഞ്ഞിരുന്നു. ആ സാഹചര്യത്തിൽ കേരള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന ആവശ്യം. പ്രവാസികളെ നാട്ടിലെത്തിക്കാതിരിക്കാനുള്ള അജൻഡയുടെ ഭാഗമാണ് ഇതെന്നും ആരോപണമുയർന്നിരുന്നു.

 ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് പരിശോധന: ഉത്തരവ് അപ്രായോഗികം സർക്കാരിനെതിരെ രമേശ് ചെന്നിത്തല!! ചാർട്ടേർഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് പരിശോധന: ഉത്തരവ് അപ്രായോഗികം സർക്കാരിനെതിരെ രമേശ് ചെന്നിത്തല!!

 കൊറോണയെ ചെറുക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ 400 ഗ്രാം കഴിക്കണം, കുറിപ്പടി പ്രചരിക്കുന്നു, സത്യമെന്ത്? കൊറോണയെ ചെറുക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ 400 ഗ്രാം കഴിക്കണം, കുറിപ്പടി പ്രചരിക്കുന്നു, സത്യമെന്ത്?

English summary
Kerala government changes stand on Coronavirus test made mandatory for expats coming from chartered flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X