കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല, സിഎഎ പ്രക്ഷോഭ കേസുകൾ പിൻവലിക്കും: യുടേണടിച്ച് സംസ്ഥാന സർക്കാർ, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൌരത്വ നി നിയമത്തിനെതിരായി നടന്ന പ്രതിഷേധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ പ്രതിഷേധം ശക്തമായതോടെ കേരളത്തില്‍ വിവിധയിടങ്ങളിലായി നാമജപ ഘോഷയാത്രയുൾപ്പെടെ സംഘടിപ്പിച്ച സംഭവങ്ങളിൽ നിരവധി ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഗുരുതരമല്ലാത്തതും ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളുമാണ് പിന്‍വലിക്കുകയെന്നാണ് മന്ത്രിസഭാ യോഗത്തിലെ ധാരണ.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടിരാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിശ്വാസികളെ ഒപ്പം നിർത്തുകയെന്ന ആവശ്യം പരിഗണിച്ചുകൊണ്ടാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഈ നീക്കമെന്നാണ് സൂചന. ഇതോടെ സ്ത്രീകളടക്കമുള്ള നിരവധി പേർക്കാണ് ആശ്വാസം ലഭിക്കുക. ശബരിമലയ്ക്ക് പുറമേ ശക്തമായ പ്രതിഷേധം ഉടലെടുത്തത് പൌരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെയാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കുമെന്നും ഇതോടെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തതോടെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ള നിരവധി പേര്‍ അന്നുതന്നെ രംഗത്തെത്തിയിരുന്നുവെങ്കിലും ഇപ്പോൾ മാത്രമാണ് കേസുകൾ പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടിലും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം സർക്കാർ പിൻവലിച്ചിരുന്നു.

 photo-2021-0

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

അതേ സമയം തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ഉറച്ച നിലപാട് സ്വീകരിച്ച കേരളത്തിലാണ് പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന തരത്തിലുള്ള വിമർശനങ്ങളും രൂക്ഷമായിരുന്നു.
ശബരിമല പ്രവേശനത്തിന് അനകൂല വിധിക്കെതിരെയുള്ള പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എന്‍എസ്എസും ശബരിമല സമരസമിതിയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.

നടി മാധുരി ബ്രഗാന്‍സയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Kerala government decides to withdraw cases against Sabarimala, CAA protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X