കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശുവണ്ടി തൊഴിലാളികളേയും സര്‍ക്കാര്‍ 'ശരിയാക്കി തുടങ്ങി', ഞെട്ടിക്കുന്ന തീരുമാനം!!

കേളത്തിലെ കശുവണ്ടി തൊഴിലാളികളെ ക്ഷേമപെന്‍ഷനില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ പുതിയ തീരുമാനം കേരളത്തിലെ കശുവണ്ടിത്തൊഴിലാളികള്‍ക്കു തിരിച്ചടിയാവും. ക്ഷേമപെന്‍ഷനുകളില്‍ ഇനി കശുവണ്ടി തൊഴിലാളികളെ പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പെന്‍ഷന്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്നുണ്ടെന്നും അതിനാലാണ് ഇവരെ ഒഴിവാക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. പതിനയ്യായിരത്തില്‍ അധികം തൊഴിലാളികളാണ് ഒഴിവാക്കപ്പെട്ടത്.

worker

ഇവരെ മാത്രമല്ല പിഎഎഫ് പെന്‍ഷനും സര്‍വീസ് പെന്‍ഷനുമില്ലാത്ത അഗതികള്‍ക്കും ക്ഷേമ പെന്‍ഷന്‍ നല്‍കേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരേ കശുവണ്ടി മേഖലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളികള്‍. കഴിഞ്ഞ നവംബറിലാണ് പെന്‍ഷന്‍, സര്‍വീസ് പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവരെ ക്ഷേമ പെന്‍ഷനില്‍ നിന്നൊഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

English summary
Kerala Government decided to remove Cashewnut workers from welfare pension scheme. Government decision make huge protest among cashew nut workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X