സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നു; നിയമനിര്‍മ്മാണത്തിന് നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നിര്‍ദ്ദേശങ്ങളും തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെല്ലിനെ ചുമതലപ്പെുത്തി. സി പി എം രാഷ്ട്രീയ തീരുമാനമെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നത്. ഈ വര്‍ഷം തന്നെ സ്വകാര്യ സര്‍വ്വകലാശാല ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചേക്കും.
സംവരണം, ഫീസ് തുടങ്ങിയ വ്യവസ്ഥകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള ചട്ടങ്ങളും മാര്‍ഗരേകകളും ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമ്പോള്‍ സാമൂൂഹിക നീതി ഉറപ്പാക്കാനും നടപടിയുണ്ടാകും. ശ്യാം ബി മോഹന്‍ കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് സ്വകാര്യ സര്‍വ്വകലാശാല അനുവദിക്കാനുള്ള തീരുമാനം വന്നത്.

നേരത്തെ ചില കോളേജുകള്‍ കല്‍പിത സര്‍വ്വകലാശാല പദവിക്കായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സ്വകാര്യ സര്‍വ്വകലാശാലകളാണ് അനുയോജ്യമെന്നായിരുന്നു ശ്യാം ബി മേനോന്‍ കമ്മിഷന്‍ മുന്നോട്ട് വച്ച അഭിപ്രായം.
കല്‍പിത സര്‍വ്വകലാശാല പൂര്‍ണമായും യു ജി സി നിയന്ത്രണത്തിലായതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അതിനെ അനുകൂലിച്ചില്ല. സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത കല്‍പിത സര്‍വ്വകലാശാലകള്‍ക്ക് പകരം സ്വകാര്യ സര്‍വ്വകലാശാല അനുവദിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്നാണ് സി പി എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
ഉന്നത വിദ്യഭ്യാസത്തിനായി സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാനാണ് നീക്കം. കേരളം ഒഴികെയുള്ള മറ്റ് സര്‍വ്വകലാശാലകളില്‍ സ്വകാര്യ സര്‍വ്വകലാശാലകളുണ്ട്. രാജ്യത്ത് ആകെ 450 ഓളം സ്വകാര്യ സര്‍വ്വകലാശാകളുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം, സംസ്ഥാനത്ത് സ്വതന്ത്ര സ്വഭാവമുള്ള കോണ്‍സ്റ്റിറ്റിയൂവന്റ് കോളേജുകള്‍ സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശവും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ സെല്‍ തയ്യറാക്കും. സര്‍വ്വകലാശാലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് കോണ്‍സ്റ്റിറ്റിയൂവന്റ് കോളേജ്. ആദ്യ ഘട്ടത്തില്‍ 20 കോളേജുകള്‍ ഇങ്ങനെ ഉയര്‍ത്താനാണ് ശുപാര്‍ശ.












Click it and Unblock the Notifications