കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട്ട മുതൽ കുളിക്കാനുളള സോപ്പ് വരെ വീട്ടിലെത്തിച്ച് സർക്കാർ, സൗജന്യ കിറ്റ് കണ്ടാൽ കണ്ണ് തളളും!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയവും നിപ്പയും ഇപ്പോള്‍ കൊവിഡും അടക്കമുളള ക്രൈസിസ് മാനേജ്‌മെന്റ് ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നടക്കം കയ്യടി നേടിയിട്ടുളളതാണ്. ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ല എന്നുറപ്പാക്കാന്‍ കമ്യൂണിറ്റി കിച്ചണുകള്‍ പോലൊരു മികച്ച സംരഭത്തിനും സര്‍ക്കാര്‍ തുടക്കമിട്ടു.

ഇതും കൂടാതെ ലോക്ക് ഡൗണ്‍ ഘട്ടത്തില്‍ കുളിക്കാനുളള സോപ്പ് വാങ്ങാന്‍ പോലും ആളുകള്‍ പുറത്തിറങ്ങുന്നില്ല എന്നുറപ്പാക്കാനും സംസ്ഥാന സര്‍ക്കാരിന്റെ നീക്കമുണ്ട്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാനത്ത് ഉടനീളം സര്‍ക്കാര്‍ നടത്തുന്ന പലവ്യജ്ഞന കിറ്റ് വിതരണം മറ്റ് സംസ്ഥാനങ്ങളെ അമ്പരപ്പിക്കുന്നത്.

Corona

ആയിരം രൂപയുടെ കിറ്റാണ് ഒരു പൈസ പോലും വാങ്ങാതെ സര്‍ക്കാര്‍ വിതരണം നടത്തുന്നത്. രണ്ട് കിലോ ആട്ട, സോപ്പ്, പരിപ്പ്, പയര്‍, വെളിച്ചെണ്ണ, പഞ്ചസാര, ഉജാല, മല്ലിപ്പൊടി, മുളക് പൊടി, ഇറച്ചി മസാല അടക്കം ഒരു കുടുംബത്തിന് ആവശ്യം വരുന്ന പതിനേഴിലധികം സാധനങ്ങള്‍ അടങ്ങുന്ന ഗംഭീര കിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. എഎവൈ മഞ്ഞ കാര്‍ഡ്, മുന്‍ഗണനാ വിഭാഗത്തിലുളള പിങ്ക് കാര്‍ഡ്, സബ്‌സിഡി-നീല കാര്‍ഡ് എന്നിവര്‍ക്കാണ് സൗജന്യ കിറ്റ്. ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഈ സൗജന്യ കിറ്റിന്റെ ഗുണം ലഭിക്കുന്നത്.

പലവ്യജ്ഞന കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന കുറിപ്പ് വായിക്കാം: കോവിഡ്-19 പകർച്ചവ്യാധി കാരണം ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിസന്ധിയിലായേക്കാവുന്ന നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ട്. നിത്യവേതനക്കാർ, സ്ഥിരവരുമാനമില്ലാത്തവർ, ചെറുകിട കർഷകർ, തുടങ്ങി കാര്യമായ നീക്കിയിരിപ്പു കയ്യിലില്ലാത്തവർ ഒരുപാടുണ്ടാകാം. മുഖ്യമായും അവരെ കണക്കിലെടുത്താണ് എല്ലാ റേഷൻ കാർഡുടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സർക്കാർ നൽകുന്നത്.

എന്നാൽ നിങ്ങളിൽ ചിലരെങ്കിലും അത് ആവശ്യമില്ലാത്തവരാകാം. പലർക്കും അതു വേണ്ട എന്നു തോന്നുന്നുണ്ടാകാം. അങ്ങനെയുള്ളവർക്ക് ആ കിറ്റ് കൂടുതൽ ആവശ്യമുള്ള മറ്റൊരാൾക്ക് നൽകാൻ സാധിക്കും. അതിനു കഴിവും ന്നദ്ധതയുമുള്ളവർ സിവിൽ സപ്ലൈസ് കോർപറേഷൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ Donate My kit എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അവിടെ നിങ്ങളുടെ റേഷൻ കാർഡ് നമ്പർ നൽകി, കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിക്കൂ. ബുദ്ധിമുട്ടനുഭവിക്കുന്ന ആരുംതന്നെ കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ സഹായിക്കൂ.

English summary
Kerala government delivers free grocery kit to ration card owners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X