കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറിപൗഡര്‍ കന്പനി വിഷം വിറ്റാലും സര്‍ക്കാരിനെന്താ?അപ്പീല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ കറിപൗഡര്‍ കമ്പനിയ്ക്കെതിരായ കേസില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാതായി സൂചന. മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയ കന്പനിയ്ക്കാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടാകുന്നത്. ജനങ്ങള്‍ വിഷമുള്ള പച്ചക്കറി കഴിച്ചാലും കറിപ്പൊടി ഉപയോഗിച്ചാലും സര്‍ക്കാരിനെ അത് ബാധിയ്ക്കുന്നതേയില്ല എന്ന തരത്തിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.

പ്രമുഖ കമ്പനിയെ സഹായിക്കാനാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിയ്ക്കാത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് കമ്പനിയുടെ ചില ഉത്പ്പന്നങ്ങള്‍ നിരോധിച്ചത്. എതിര്‍ സത്യവാങ് മൂലം പോലും നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തയ്യാറാകാതിരുന്ന കേസില്‍ അപ്പീല്‍ നല്‍കാതെ സര്‍ക്കാരും കമ്പിനിയെ സഹായിക്കുകയാണത്രേ .

Turmeric

പ്രമുഖ എംഎല്‍എയുടെ കത്ത് പോലും അവഗണിച്ചാണത്രേ കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നത്. കമ്പനിയുടെ ഉത്പ്പന്നങ്ങളുടെ നിലവാരത്തെപ്പറ്റി കാര്യകാരണ സഹിതം ഈ എംഎല്‍എ കത്തയച്ചിട്ടും സര്‍ക്കാര്‍ ഇതൊക്കെ കണ്ടില്ലെന്ന് നടിയ്ക്കുകയാണത്രേ . സര്‍ക്കാരിന്റെ ഈ നയം തുടര്‍ന്നാല്‍ മായം കണ്ടെത്തിയ ഈ കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ അധികം വൈകാതെ വീണ്ടും വിപണിയില്‍ സജീവമാകും .

അഭിഭാഷകനായ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് നോക്കൂ

ഫ്ലാഷ്‌ ന്യൂസ്‌ : എതിർ സത്യവാങ്മൂലം പോലും നൽകാതെ സർക്കാർ അഭിഭാഷകർ തോറ്റുകൊടുത്ത 'നിറപറ'യുടെ കേസിൽ, അപ്പീൽ നൽകേണ്ടതില്ലെന...

Posted by Harish Vasudevan Sreedevi on Thursday, October 29, 2015

English summary
Kerala Government did not file appeal against famous curry powder company; Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X